1932 രൂപയ്ക്ക് മാക്‌സ് MX100 ലീഡര്‍ ഫീച്ചര്‍ ഫോണ്‍; മൂന്നു ദിവസത്തെ ബാറ്ററി ബാക്അപ്

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മാക്‌സ് പുതിയ ഫീച്ചര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. മാക്‌സ് MX100 ലീഡര്‍ എന്നു പേരിട്ടിരിക്കുന്ന ഫോണിന് 1932 രൂപയാണ് വില. മൂന്നു മുതല്‍ നാലു ദിവസം വരെ ബാറ്ററി ബാക്അപ് ലഭിക്കുന്ന 4,400 mAh ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. ഡല്‍ഹിയില്‍ നടന്ന ടെലികോം എക്‌സിബിഷനില്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഐടി. മന്ത്രി കപില്‍ സിബലാണ് ലോഞ്ചിംഗ് നിര്‍വഹിച്ചത്.

1932 രൂപയ്ക്ക് മാക്‌സ് MX100 ലീഡര്‍ ഫീച്ചര്‍ ഫോണ്‍

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഉയര്‍ന്ന പവറുള്ള ബാറ്ററിക്കു പുറമെ ഡ്യുവല്‍ സിം സപ്പോര്‍ട്, ഡിജിറ്റല്‍ ക്യാമറ, ബ്ലുടൂത്ത്, എം.പി 3/ എം.പി. 4 പ്ലെയര്‍, 16 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, എഫ്.എം. റേഡിയോ, ജി.പി.ആര്‍.എസ്. എന്നിവയും ഫേണിലുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മൊബൈല്‍ ഫോണുകള്‍ ഇന്ന് വ്യാപകമാണെങ്കിലും ഉള്‍പ്രദേശങ്ങളിലെ സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ ഉള്ള ഫോണുകള്‍ കുറവാണെന്നും ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചതെന്നും മാക്‌സ് സ്ഥാപകനും സി.എം.ഡിയുമായ അജയ് അഗര്‍വാള്‍ പറഞ്ഞു.

Please Wait while comments are loading...

Social Counting