4020 രൂപയ്ക്ക് മാക്‌സിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട് ഫോണ്‍

Posted By:

കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്ന പരിപാടി ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ തുടരുകയാണ്. ഏറ്റവും ഒടുവില്‍ മാക്‌സ് മൊബൈല്‍സാണ് 4020 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. മാക്‌സ് MSD7 സ്മാര്‍ടി AXD21 എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്.

4020 രൂപയ്ക്ക് മാക്‌സിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട് ഫോണ്‍

സ്‌നാപ്ഡീലില്‍ നിന്ന് ഫോണ്‍ വാങ്ങുമ്പോള്‍ 16 ജി.ബി. മെമ്മറി കാര്‍ഡും സൗജന്യമായി നല്‍കുന്നുണ്ട്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 3.2 എം.പി പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം, 1450 mAh ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

English summary
Maxx MSD7 Smarty AXD21 Launched With KitKat OS for Rs 4,020, Maxx Mobiles launched low-end Android KitKat Smartphone, Maxx MSD7 Smarty AXD21 Launched With KitKat OS for Rs 4,020, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot