ഒറ്റയടിക്ക് 26 ഫോണുകളുമായി മാക്‌സ് മൊബൈല്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മാക്‌സ് ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഒറ്റ ദിവസം 26 മൊബൈല്‍ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. 1,100 രൂപ വിലവരുന്ന ഫീച്ചര്‍ ഫോണ്‍ മുതല്‍ 7,777 രൂപ വിലവരുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ വരെ ഇതില്‍ ഉള്‍പ്പെടും.

19 ഫീച്ചര്‍ ഫോണും 7 സ്മാര്‍ട്‌ഫോണുമാണ് ലോഞ്ച് ചെയ്തതില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫോണുകള്‍ ഇറക്കിയിരിക്കുന്നതെന്നു വ്യക്തമാണ്.

ഒറ്റയടിക്ക് 26 ഫോണുകളുമായി മാക്‌സ് മൊബൈല്‍

അതുകൊണ്ടുതന്നെ ഫീച്ചര്‍ ഫോണുകളിലെല്ലാം ഡ്യുവല്‍ സിം, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, കൂടുതല്‍ പവറുള്ള ബാറ്ററി എന്നിവയുണ്ട്. MX180, MX422, MX187, MX12, MX444, MX105, MX125, MX553, MX472, MX168, MX467, MX445, MX11, MX103, MX254, MX255, MX433, MX442, MT352 എന്നിവയാണ് മാക്‌സ് പുറത്തിറക്കിയ ഫീച്ചര്‍ ഫോണുകള്‍.

അതേസമയം ആന്‍ഡ്രോയ്ഡ് ഫോണുകളാവട്ടെ ശരാശരിക്കും താഴെയുള്ളവയാണ്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ ബ്രെഡ് അല്ലെങ്കില്‍ ജെല്ലിബീന്‍ ഒ.എസ്, 2 എം.പി. പ്രൈമറി ക്യാമറ, 1600 mAh ബാറ്ററി എന്നിവയൊക്കെയാണ് ഏഴു ഫോണിലും പൊതുവായുള്ളത്. AX44, AX45, AX5i, MSD7 Smart 11, AX06, AX409, AX04 എന്നിവയാണ് സ്മാട്‌ഫോണുകളുടെ മോഡല്‍ നമ്പറുകള്‍. എന്നാല്‍ ഇവ ഏതു സീരീസില്‍ ഉള്‍പ്പെടുന്നതാണെന്നു പറഞ്ഞിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot