കിടിലൻ ഫീച്ചറുകളുമായി പോക്കോ എം4 പ്രോ 4ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തി
കാത്തിരിപ്പിന് ഒടുവിൽ പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി. രണ്ടാഴ്ചയ്ക്ക് മുമ്പ് പോക്കോ എം4 പ്രോയുടെ 5ജി വേരിയന്റ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. പിന്നാലെയാണ് പോക്കോ എം4 പ്രോയുടെ 4ജി വേരിയന്റും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കരുത്തുറ്റ മീഡിയടെക് ഹീലിയോ ജി 96 പ്രോസസറുമായിട്ടാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ വരുന്നത്. 33 വാട്ട് എംഎംടി ചാർജിങ് ചാർജിങ് സപ്പോർട്ട്, 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്‌പ്ലേ, 64 മെഗാ പിക്സൽ പ്രൈമറി ക്യാമറ തുടങ്ങിയ എടുത്ത് പറയേണ്ട നിരവധി ഫീച്ചറുകളും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. അതും താങ്ങാനാവുന്ന വിലയിൽ. ഈ ഡിവൈസിന്റെ വിലയും കൂടുതൽ ഫീച്ചറുകളും അറിയാൻ താഴേക്ക് വായിക്കുക.

വിലയും വേരിയന്റുകളും
പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡൽ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി വരുന്നു. 14,999 രൂപയാണ് ബേസ് വേരിയന്റിന് വില വരുന്നത്. 6 ജിബി + 128 ജിബി വേരിയന്റിന് 16,499 രൂപയും നൽകണം.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ വേരിയന്റിന് 17,999 രൂപയും വില വരുന്നു. എച്ച്ഡിഎഫ്സി കാർഡുകളിൽ ആയിരം രൂപയുടെ കിഴിവും ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയിൽ ലഭിക്കും. പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ പവർ ബ്ലാക്ക്, കൂൾ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഡിസ്പ്ലെയും ഡിസൈനും
പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് ( 2400 x 1080 പിക്സൽസ് റെസല്യൂഷൻ ) ഉള്ളത്. ഈ ഡിസ്പ്ലെയുടെ മധ്യഭാഗത്തായി സെൽഫി ക്യാമറ സ്ഥാപിക്കാൻ ഒരു പഞ്ച് ഹോളും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 90 Hz റിഫ്രഷ് റേറ്റും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 1000nits ബ്രൈറ്റ്നസും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേയിൽ ഉണ്ട്. 180 Hz ടച്ച് സാമ്പിൾ റേറ്റും ഡിസ്പ്ലെയുടെ പ്രത്യേകതയാണ്.

പ്രൊസസറും പെർഫോമൻസും
ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 96 പ്രോസസറിന്റെ കരുത്തുമായാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത് 8 ജിബി വരെ റാമും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ 256 ജിബി വരെയുള്ള യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജും ഫീച്ചർ ചെയ്യുന്നു. 11 ജിബി വരെയായി റാം കപ്പാസിറ്റി ഉയർത്താൻ സഹായിക്കുന്ന ടർബോ റാം ഫീച്ചറും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ബാറ്ററി
33 W എംഎംടി ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇത് ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന ബാറ്ററി ബായ്ക്കപ്പും അതിവേഗ ചാർജിങും ഉറപ്പ് തരുന്നു. 61 മിനിറ്റിൽ ഫോൺ 100 ശതമാനം ചാർജ് ആകുമെന്നും കമ്പനി അവകാശപ്പെടുന്നു. ചാർജിങ് സ്പീഡ് കൂട്ടാൻ ഫ്ലാഗ്ഷിപ്പ് ലെവൽ ലിക്വിഡ് കൂൾ 1.0 പ്ലസ് ഫീച്ചറും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ് ചെയ്തുള്ള എംഐയുഐ 13 ഔട്ട് ഓഫ് ദ ബോക്സ് ഒഎസിൽ ആണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ ഫീച്ചറുകൾ
ട്രിപ്പിൾ ക്യാമറ സജ്ജീകരണം ആണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 64 മെഗാ പിക്സൽ പ്രൈമറി ക്യാമറയും 8 മെഗാ പിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ക്യാമറയുമാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 64 മെഗാ പിക്സൽ പ്രൈമറി ക്യാമറ ഉള്ളതിനാൽ തന്നെ ഈ ഡിവൈസിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിക്കും എന്ന് വ്യക്തമാണ്. 64 മെഗാ പിക്സൽ ട്രിപ്പിൾ ക്യാമറ സിസ്റ്റവും ആയി വരുന്ന പോക്കോ എം സീരീസിലെ ആദ്യ സ്മാർട്ട്ഫോൺ കൂടിയാണ് എം4 പ്രോ 4ജി സ്മാർട്ട്ഫോൺ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

ഹൈ റെസ് ഓഡിയോ സർട്ടിഫിക്കേഷനുമായെത്തുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, യുഎസ്ബി സി പോർട്ട്, എഫ്എം റേഡിയോ സപ്പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഡിവൈസിൽ ലഭ്യമാണ്. 179.5 ഗ്രാം ഭാരവുമായി ഏറ്റവും ഭാരം കുറഞ്ഞ പോക്കോ ഫോൺ കൂടിയാണ് പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ.


Click it and Unblock the Notifications








