ശല്യക്കാരെ ഒഴിവാക്കാനും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

നിങ്ങളുടെ ഏതെങ്കിലും പരിചയക്കാര്‍ എപ്പോഴെങ്കിലും ശല്യമായി തോന്നിയിട്ടുണ്ടോ. കൂടിക്കാഴ്ചയ്ക്കുള്ള സാഹചര്യം പരമാവധി ഒഴിവാക്കിയിട്ടും അബദ്ധത്തില്‍ അവരുടെ മുന്നില്‍ വന്നു പെട്ടിട്ടുണ്ടോ. എന്നാല്‍ ഇനി അങ്ങനെ യാദൃശ്ചികമായി ശല്യക്കാര്‍ക്കു മുന്നില്‍ ചാടുന്ന പേടി വേണ്ട.

അവര്‍ എവിടെയുണ്ടെന്നും നിങ്ങള്‍ നില്‍ക്കുന്നതിന്റെ എത്ര ദൂരപരിധിക്കുള്ളലാണ് അവരെന്നുമെല്ലാം കൃത്യമായി അറിയാന്‍ ഒരു സ്മാര്‍ട്‌ഫോണ്‍ ആപ് വരുന്നു. ഒരേയൊരു കാര്യം ഈ വ്യക്തികള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ സര്‍ക്കിളില്‍ ഉണ്ടായിരിക്കണം എന്നുമാത്രം.

ശല്യക്കാരെ ഒഴിവാക്കാനും സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

സംഗതി എന്താണെന്നല്ലേ.. ക്ലോക് (Cloak) എന്ന ആപ്ലിക്കേഷനാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിലുള്ള സുഹൃത്തുക്കള്‍ എവിടെയാണ് ഉള്ളതെന്ന് ലൈവായി മാപ്പിന്റെ സഹായത്തോടെ കാണിച്ചുതരും.
നിലവില്‍ ഫോര്‍സ്‌ക്വയര്‍, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ സൈറ്റുകളുമായി ബന്ധിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ സൈറ്റുകളും ഉള്‍പ്പെടുത്തും.

എങ്ങനെയാണ് ആപ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കാം.

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോര്‍സ്‌ക്വയര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുമായി ഇത്് കണക്റ്റ് ചെയ്യുക. ഇതോടെ ഈ നെറ്റ്‌വര്‍ക്കുകളിലുള്ള നിങ്ങളുടെ സൃഹൃത്തുക്കള്‍ എവിടെയാണ് ഉള്ളതെന്ന് ക്ലോക് കാണിച്ചുതരും. അവര്‍ അവസാനമായി ലോഗ് ഇന്‍ ചെയ്ത സമയം അടിസ്ഥാനമാക്കിയാണ് ലൊക്കേഷന്‍ കാണിക്കുക. മാത്രമല്ല, അവര്‍ നിങ്ങള്‍ നില്‍ക്കുന്നതിന്റെ നിശ്ചിത ദൂരപരിധിക്കുള്ളില്‍ കടന്നാല്‍ അലാറവും ലഭിക്കും.

ബ്രെയ്ന്‍ മൂര്‍, ക്രിസ് ബേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഐ.ഒ.എസില്‍ മാത്രമാണ് ഇത് ലഭിക്കുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot