എന്താ ഒരു ഭംഗി, ആദ്യകാഴ്ചയിൽ തന്നെ ആരും കൊതിച്ചുപോകും! 2022 ലെ ഗ്ലാമർ സ്മാർട്ട്ഫോണുകൾ പരിചയപ്പെടൂ...

|

ഓരോ വസ്തുവിനും അ‌തിന്റേതായ ഒരു സൗന്ദര്യമുണ്ട്. എന്നാൽ എല്ലാവർക്കും അ‌ത് ഒരേ രീതിയിൽ കാണാനും ആസ്വദിക്കാനും കഴിഞ്ഞെന്നുവരില്ല. ഓരോരുത്തരുടെയും ഇഷ്ടവും താൽപര്യവുമൊക്കെ അ‌നുസരിച്ചായിരിക്കും അ‌വർ ഓരോ കാഴ്ചയെയും വിലയിരുത്തുക. അ‌തിനാൽത്തന്നെ കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം ഇരിക്കുന്നത് എന്ന് പൊതുവെ പറയാറുണ്ട്. ഏതാണ്ട് പരക്കെ അ‌ംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യവുമാണത്. സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ സ്മാർട്ട്ഫോണുകൾ(Smartphones) ഒറ്റനോട്ടത്തിൽ നമുക്ക് ഒരുപോലെ തോന്നാറുണ്ട്.

 

ആകർഷകമായ രൂപഭാവങ്ങളിൽ

പൊതു ആകൃതിയുടെ അ‌ടിസ്ഥാനത്തിൽ ആണ് ഏതാണ്ട് എല്ലാ സ്മാർട്ട്ഫോണുകളും ഒരുപോലെയാണ് എന്ന് തോന്നുന്നത്. എന്നാൽ ഒറ്റനോട്ടത്തിനപ്പുറമുള്ള കാഴ്ചയിൽ ഓരോ സ്മാർട്ട്ഫോണും സവിശേഷമായ ചില സൗന്ദര്യങ്ങൾ ഉൾക്കൊള്ളുന്നവ തന്നെയാണ്. ചില സ്മാർട്ട്ഫോണുകളെ ആദ്യ കാഴ്ചയിൽ തന്നെ വേർതിരിച്ചറിയാൻ സാധിക്കും. ഈ വർഷം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളിൽ ഏറെ ആകർഷകമായ രൂപഭാവങ്ങളിൽ എത്തിയ ചില സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

ആപ്പിൾ ഐഫോൺ 14 പ്രോ/ പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 14 പ്രോ/ പ്രോ മാക്സ്

ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ലുക്കിലെത്തിയ സ്മാർട്ട്ഫോണുകളിൽ പ്രമുഖരാണ് ആപ്പിളിന്റെ ഐഫോൺ 14 പ്രോ/ പ്രോ മാക്സ് എന്നിവ. ഒരു ഗുളികയുടെ ആകൃതിയിൽ ഐഫോൺ 14 പ്രോ മോഡലുകളിൽ ഇടം പിടിച്ചിരിക്കുന്ന ഡിസ്​പ്ലെ നോച്ച് ഒരു പുത്തൻ ലുക്കും ആകർഷകത്വവും ആപ്പിളിന്റെ ഈ പുതിയമോഡൽ ഫോണുകൾക്ക് നൽകുന്നു. ഡൈനാമിക് ഐലൻഡ് എന്ന് വിളിക്കപ്പെടുന്ന ഈ ഡിസ്പ്ലെ നോച്ച് വൻ ഹിറ്റായിരുന്നു. ഇതോടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ ഉൾപ്പെടെ ​ഡൈനാമിക് ഐലൻഡ് ഫീച്ചറിന് ആരാധകർ ​ഏറുകയും അ‌തിനായി ആപ്പുകൾ രംഗത്ത് വരുകയും ചെയ്തിരുന്നു.

ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?

ഐഫോണ്‍ 14 പ്രോ
 

ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളില്‍ സെല്‍ഫി ക്യാമറയും ഫേയ്‌സ് ഐഡി സെന്‍സറുകളും എല്ലാം സ്ഥാപിച്ചിട്ടുള്ളത് ഒരു നീണ്ട ഗുളികയുടെ ആകൃതിയിലുള്ള ഈ ഡിസ്‌പ്ലേ നോച്ചിൽ ആണ്. ഐഫോണ്‍ 14 പ്രോയുടെ യൂസര്‍ ഇന്റര്‍ഫെയ്‌സിനോട് ചേര്‍ത്തുകൊണ്ടാണ് ഡൈനാമിക് ഐലൻഡ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി ഫീച്ചറുകൾക്കപ്പുറം ആപ്പിൾ ഐഫോൺ 14 പ്രോ/ പ്രോ മാക്സ് എന്നിവയ്ക്ക് വളരെ വശ്യത സൃഷ്ടിക്കാൻ ഈ ​ഡൈനാമിക് ഐലൻഡിന് കഴിഞ്ഞിട്ടുണ്ട്. ഏകദേശം 1,29,900 രൂപ 1,39,900 രൂപ, പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ ഇവ വാങ്ങാൻ സാധിക്കുക.

സാംസങ് ഗാലക്‌സി എസ്22 അൾട്ര

സാംസങ് ഗാലക്‌സി എസ്22 അൾട്ര

സാംസങ് ഗ്യാലക്സി എസ്22 അൾട്ര ​കൈയിൽ കിട്ടുന്ന ആരും ആദ്യം നോക്കുക ഈ സ്മാർട്ട്ഫോണിന്റെ പിന്നിലേക്ക് ആയിരിക്കും.
പിൻവശത്തു നൽകിയിരിക്കുന്ന ക്യാമറ ഡിപ്പാർട്ട്മെന്റാണ് ഇതിനു കാരണം. കണ്ടാൽ ആരും വീണ്ടും നോക്കിപ്പോകുന്ന വിധത്തിൽ മനോഹരമാണ് അ‌വ. പ്രത്യേക ലെൻസ് ഡിസൈൻ, ഫ്രോസ്റ്റ്-ഫിനിഷ് മാറ്റ് ബാക്ക് പാനൽ, മൊത്തത്തിലുള്ള ഡിസൈൻ ഭാഷ എന്നിവ ഇതിനെ വിപണിയിലെ ഏറ്റവും ഗ്ലാമറുള്ള സ്മാർട്ട്‌ഫോണുകളിലൊന്നാക്കി മാറ്റുന്നു. ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് വില.

ഇതൊന്നും അ‌ത്ര നല്ലതല്ല കേട്ടോ! 2022 ൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന 200 മോശം പാസ്വേഡുകൾഇതൊന്നും അ‌ത്ര നല്ലതല്ല കേട്ടോ! 2022 ൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന 200 മോശം പാസ്വേഡുകൾ

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4

സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4

ഇന്നത്തെ സ്മാർട്ട്ഫോണുകൾക്കിടയിൽ നിന്ന് തികച്ചും വേറിട്ടു നിൽക്കുന്ന രൂപമാണ് സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4 ന് ഉള്ളത്. ഫ്ലിപ്പ് ഡി​സൈൻ ആണ് ഇതിന്റെ ​ഹൈ​ലൈറ്റ്. കോം‌പാക്റ്റ് ഫോം ഫാക്‌ടർ, ക്ലാംഷെൽ ഡിസൈൻ, ഫോൾഡബിൾ സ്‌ക്രീൻ, വിശാലമായ പഞ്ച്, വൈബ്രന്റ് കളർ ഓപ്‌ഷനുകൾ എന്നീ സവിശേഷതകൾ മികച്ച ഫോണുകളുടെ പട്ടികയിൽ ഇസഡ് ഫ്ലിപ്പ് 4 ന് ഇടം പിടിച്ച് നൽകുന്നു. ഏകദേശം 90,000 രൂപയോളമാണ് വില.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4

സാംസങ്ങന്റെ മടക്കാൻ സാധിക്കുന്ന​ ഫോണുകളുടെ നിരയിലെ പരിഷ്കരിച്ച പതിപ്പാണ് സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4. മിനിമലിസ്റ്റിക്, ക്ലീൻ ഡിസൈൻ ഡി​​സൈനാണ് ഈ സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നത്. മടക്കി ഉപയോഗിക്കുമ്പോഴും നിവർത്തി ഉപയോഗിക്കുമ്പോഴും ​കൈയിൽ സുഖമായി പിടിക്കാൻ സാധിക്കും വിധത്തിലാണ് ഡി​​സൈൻ ചെയ്തിരിക്കുന്നത്. ഗ്രേഗ്രീൻ, ബ്ലാക്ക്, ബീജ് തുടങ്ങിയ ആകർഷകമായ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഏകദേശം ഒന്നരലക്ഷം രൂപയ്ക്ക് മുകളിലാണ് വില.

കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazonകീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടോ? നോക്കിയ ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി Amazon

ഗൂഗിൾ പിക്സൽ 7 പ്രോ

ഗൂഗിൾ പിക്സൽ 7 പ്രോ

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ പിക്സൽ 7 പ്രോയ്ക്ക് ബോൾഡ് ഡിസൈനാണുള്ളത്. പിൻഭാഗത്ത് പിക്‌സൽ 7 പ്രോയ്‌ക്ക് ഒരു പ്രത്യേക ക്യാമറ ബാർ ഉണ്ട്, അത് സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗിൽ സ്ഥാപിച്ചിരിക്കുന്നു, ഇത് ആൾക്കട്ടത്തിനിടയിലും തിരിച്ചറിയാൻ സാധിക്കും വിധം വേറിട്ട ലുക്കാണ് ഈ സ്റ്റീൽ കേസിങ് ഗൂഗിൾ പിക്സൽ 7 ന് നൽകുന്നത്. ഒബ്സിഡിയൻ, സ്നോ, ഹേസൽ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്.

 ഓപ്പോ റെനോ 8 പ്രോ

ഓപ്പോ റെനോ 8 പ്രോ

വിപണിയിലെ ഏറ്റവും മനോഹരമായ ഫോണുകളിൽ ഒന്നാണ് ഓപ്പോ റെനോ 8 പ്രോ. യൂണിബോഡി ഗ്ലാസ് ഡിസൈൻ പിൻഭാഗം മുഴുവൻ കവർ ചെയ്യുന്നു, ഇതിൽ നിന്ന് ക്യാമറ സെക്ഷനെ എടുത്തുകാണിക്കാൻ ഒരു ബമ്പ് ഡി​സൈൻ നൽകിയിട്ടുണ്ട്. സെൻസറിനും ഫ്ലാഷിനും കൂറ്റൻ കട്ടൗട്ടുകളുള്ള ക്യാമറ മൊഡ്യൂൾ വിന്റേജ് സിനിമാ ക്യാമറകളെ അ‌നുസ്മരിപ്പിക്കും.

ഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം ആപ്പിൾ; ടിം കുക്കിന് നന്ദി പറഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻഞാൻ ജീവിച്ചിരിക്കുന്നതിന് കാരണം ആപ്പിൾ; ടിം കുക്കിന് നന്ദി പറഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ

വൺപ്ലസ് 10ടി

വൺപ്ലസ് 10ടി

മിക്കവാറും എല്ലാ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും പിൻ ക്യാമറ സജ്ജീകരണത്തിനായി ഏകദേശം ഒരേ ഡി​സൈനാണ് നൽകുന്നത്. എന്നാൽ വേറിട്ടു നിൽക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ വിഭാഗത്തിന്റെ ഡി​സൈൻ വൺപ്ലസ് 10 ടി ക്ക് 10T വ്യത്യസ്തവും പുതുമയുള്ളതുമായ രൂപം നൽകുന്നു. മൂൺസ്‌റ്റോൺ ബ്ലാക് നിറത്തിലാണ് എത്തുന്നത്. ഇന്ത്യയിൽ 55,999 രൂപ ആണ് വില.

വൺപ്ലസ് 10 ആർ

വൺപ്ലസ് 10 ആർ

വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളില ഒന്നാണ 10ആർ. ഡ്യുവൽ പാനൽ ഡി​സൈൻ ഈ സ്മാർട്ട്ഫോണിന് പുതുമയുള്ള രൂപം നൽകുന്നു. കൂടാതെ, കോം‌പാക്റ്റ് ഫോം ഫാക്ടറും പ്രീമിയം ഗ്ലാസ് റിയർ പാനലും ഒരു പ്രീമിയം ടച്ച് നൽകുന്നതിന് സഹായിക്കുന്നുണ്ട്. ഏകദേശം 34,999 രൂപ ആണ് വില.

ഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴിഉണ്ടായിട്ടും ഇല്ലെന്ന് പറയുന്നത് ശരിയാണോ? അ‌ങ്ങനെ വിട്ടാൽ പറ്റില്ലല്ലോ! SIM CARD ERROR പരിഹരിക്കാനുള്ള വഴി

വിവോ വി25 പ്രോ

വിവോ വി25 പ്രോ


നിറം മാറുന്ന ബാക്ക് പാനലുകൾ എന്ന പ്രത്യേകതയുമായി ഇന്ത്യയിലാകെ ഉപയോക്താക്കളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വിവോ വി25 പ്രോ. ഈ സ്‌മാർട്ട്‌ഫോണിന്റെ ബാക്ക് പാനലിനുള്ളിലെ ഫോട്ടോക്രോമിക് മോളിക്യുലാർ ഘടന സൂര്യപ്രകാശത്തിലോ യുവി ലൈറ്റിലോ പിടിക്കുമ്പോൾ ഈ സ്മാർട്ട്ഫോണിനെ തിളക്കമുള്ളതാക്കുന്നു. ഏകദേശം 35,999 രൂപയാണ് പ്രാരംഭ വില.

 നത്തിങ് ഫോൺ (1)

നത്തിങ് ഫോൺ (1)

ഡിസൈനിന്റെ കാര്യത്തിൽ അ‌സാധാരണമായൊരു അ‌വതാരപ്പിറവിയാണ് നത്തിങ് ഫോൺ (1). ഗ്ലിഫ് ഇന്റർഫേസ് ലൈറ്റിംഗോടുകൂടിയ സുതാര്യമായ പിൻഭാഗം നിങ്ങൾക്ക് മറ്റൊരു സ്മാർട്ട്‌ഫോണിലും കണ്ടെത്താൻ കഴിയില്ല. റിംഗ്‌ടോണുകളുടെ താളവും അറിയിപ്പുകളും ഉപയോഗിച്ച് പ്രകാശിക്കുന്ന ബാക്ക് പാനൽ നത്തിങ് ഫോണിനെ (1) ഏറ്റവും മനോഹരമായി ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ അ‌ർഹതയുള്ളതാക്കുന്നു. 32,999 രൂപയാണ് പ്രാരംഭവില.

പുതിയ സിമ്മിൽ ഇനി ആദ്യ 24 മണിക്കൂർ എസ്എംഎസ് സേവനങ്ങൾ ലഭിക്കില്ല; 15 ദിവസത്തിനകം മാറ്റം നടപ്പാക്കാൻ ഉത്തരവ്പുതിയ സിമ്മിൽ ഇനി ആദ്യ 24 മണിക്കൂർ എസ്എംഎസ് സേവനങ്ങൾ ലഭിക്കില്ല; 15 ദിവസത്തിനകം മാറ്റം നടപ്പാക്കാൻ ഉത്തരവ്

ഐക്കൂ 9T ലെജൻഡ്

ഐക്കൂ 9T ലെജൻഡ്

ഐക്കൂ 9T ലെജൻഡ് ഉയർന്ന പെർഫോമൻസുള്ള ഒരു പ്രീമിയം സ്മാർട്ട്‌ഫോണാണ്, മുൻനിര ഗ്രേഡ് ഇന്റേണലുകൾക്ക് പുറമേ, ഇതിന് ഒരു മുൻനിര ഡിസൈനും ഉണ്ട്. മൂന്ന് കളർ സ്ട്രിപ്പുകളുള്ള ടെക്സ്ചർ ചെയ്ത ബാക്ക് പ്രീമിയം ലുക്ക് തോന്നിപ്പിക്കുന്നു. അ‌തിനോട് ചേർന്നു നിൽക്കുന്ന ഡിസൈനിലുള്ള സിമട്രിക് ക്യാമറ ഹൗസ് ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഏകദേശം 49,999 രൂപയാണ് വില.

മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ

മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ

വിപണിയിലെ ഏറ്റവും ആകർഷകമായ സ്മാർട്ട്‌ഫോണുകളിലൊന്നാണ് മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ. നേർത്ത മെറ്റാലിക് റിമ്മുമായി ചേർന്നുള്ള അതിന്റെ വളഞ്ഞ ഫ്രണ്ട്, ബാക്ക് പാനലുകൾ ഫോണിനെ മെലിഞ്ഞതും ഒതുക്കമുള്ളതുമാക്കുന്നു. കൂടാതെ, സോളാർ ഗോൾഡ്, കോസ്മിക് ഗ്രേ കളറുകളും ഈ സ്മാർട്ട്ഫോണിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. ഏകദേശം 39,999 രൂപയാണ് വില.

നിങ്ങളുടെ സ്ക്രീൻലോക്ക് ഭദ്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഗൂഗിളിന് സംഭവിച്ചത് അ‌റിയൂ...നിങ്ങളുടെ സ്ക്രീൻലോക്ക് ഭദ്രമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഗൂഗിളിന് സംഭവിച്ചത് അ‌റിയൂ...

റിയൽമി 9ഐ

റിയൽമി 9ഐ

ഒരു ലേസർ ലൈറ്റ് ഡിസൈനിലാണ് റിയൽമി 9ഐ അവതരിപ്പിക്കുന്നത്. പഴയ സിഡികളെ അ‌നുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ് കളർ ഡി​സൈൻ. പ്രത്യേക ഡി​സൈനിലുള്ള ക്യാമറ ലെൻസുകൾ ഈ സ്മാർട്ട്ഫോണിന് ലളിതവും എന്നാൽ ആകർഷകവുമായ സൗന്ദര്യം പകരുന്നു. ഏകദേശം 14,999 രൂപയാണ് വില.

Best Mobiles in India

English summary
Almost all smartphones seem to be the same. But beyond the first glance, each smartphone has some unique charms. Some smartphones are distinguishable at first glance. Let's get to know some of the most attractive smartphones that have come to the market this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X