ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

Written By:

ഇടത്തരം ഫോണ്‍ വിപണി കീഴടക്കുക എന്ന ലക്ഷ്യത്തോടെ ഹുവായി അടുത്തിടെ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഹൊണര്‍ ബീ. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഹൊണര്‍ ബീ മെനഞ്ഞെടുത്തിരിക്കുന്നത്. ശക്തമായ സവിശേഷതകളും, കൈയിലൊതുങ്ങുന്ന വിലയും മനോഹരമായി സമന്വയിക്കുന്ന ഫോണാണ് ഇത്.

ഹൊണര്‍ ബീയുമായി നിങ്ങളെ പ്രണയിത്തിലാക്കുന്ന 10 സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

കലാപരതയുടെയും ഗുണനിലവാരത്തിന്റെയും മികച്ച ഉദാഹരണമാണ് ഈ ഫോണ്‍. രൂപപരമായി, ഈ ഫോണ്‍ ഉപയോക്താക്കളുടെ കൈയില്‍ സൗകര്യപൂര്‍വം ഒതുങ്ങുന്ന തരത്തിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

129 x 66.3 x 10എംഎം എന്ന അളവിലാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ബാറ്ററിയോട് കൂടി 170ഗ്രാം എന്ന വളരെ കുറഞ്ഞ ഭാരമാണ് ഫോണിനുളളത്.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

4.5ഇഞ്ചിന്റെ സ്‌ക്രീന്‍ 480 X 854 പിക്‌സലുകള്‍ റെസലൂഷനില്‍, 218പിപിഐ പിക്‌സല്‍ സാന്ദ്രത ആണ് വാഗ്ദാനം ചെയ്യുന്നത്. 16:9 എന്ന സ്‌ക്രീന്‍ അനുപാതം വീഡിയോകള്‍ കൂടുതല്‍ കൃത്യതയോടെ കാണാന്‍ സാധിക്കുന്നു.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

എസ്‌സി7791 ക്വാഡ് കോര്‍ പ്രൊസസ്സര്‍ 1.2ഗിഗാഹെര്‍ട്ട്‌സ് ക്ലോക്ക് സ്പീഡ് പ്രവര്‍ത്തനം ഉറപ്പാക്കുന്നു. മള്‍ട്ടിടാസ്‌ക്കിങില്‍ പോലും സുഗമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി 1ജിബി റാമുമായാണ് സമന്വയിപ്പിച്ചിരിക്കുന്നത്.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

8ജിബി ഇന്റേണല്‍ സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി 32ജിബി വരെ ഉയര്‍ത്താവുന്നതാണ്.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

ഇരുണ്ടതും മങ്ങിയതുമായ വെളിച്ചത്തില്‍ പോലും മികച്ച ഫോട്ടോഗ്രാഫി ഉറപ്പാക്കാനായി ഇരട്ട എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 8എംപി ക്യാമറയാണ് പുറക് വശത്തുളളത്. സെല്‍ഫി പ്രേമികള്‍ക്കായി 2എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

ഇരട്ട സിമ്മോട് കൂടിയ ഫോണില്‍ വയര്‍ലെസ് കണക്ടിവിറ്റിക്കായി 802.11b/g/n + Wifi Hotspot, Bluetooth 4.0 + EDR, GPS/AGPS എന്നിവ നല്‍കിയിരിക്കുന്നു.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

പൂര്‍ണ ചാര്‍ജില്‍ 24 മണിക്കൂറില്‍ കൂടുതല്‍ നല്‍കുന്ന 1730എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിനുളളത്. ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പവര്‍ സേവിങ് ടെക്‌നോളജി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

സ്മാര്‍ട്ട്‌ഫോണിന്റെ നിറം നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ സ്‌നോ വൈറ്റ്, മെറ്റല്‍ ബ്ലാക്ക് എന്നീ രണ്ട് മനോഹരമായ നിറങ്ങളിലാണ് ഹൊണര്‍ ബീ ലഭ്യമാകുന്നത്.

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

വളരെ മനോഹരമായ സവിശേഷതകളടക്കം ഫോണ്‍ വളരെ ആകര്‍ഷകമായ 4,499 എന്ന വിലയിലാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Meet the New Honor Bee: 10 Features You’d Love.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot