ആദ്യ ഇന്‍-ഡിസ്‌പ്ലേ ക്യാമറയുമായി ഓപ്പോ R19?

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ മറ്റു കമ്പനികളെ അനുകരിക്കുന്നത് നിര്‍ത്തി വിപണിയില്‍ തരംഗമാവുന്ന പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതുപറയാന്‍ കാരണം, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ്. ഓപ്പോ R19-ന്റേത് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രം സ്മാര്‍ട്ട്‌ഫോണുകളുടെ രൂപകല്‍പ്പനയില്‍ വലിയൊരു വിപ്ലവം കൊണ്ടുവന്നിരിക്കുന്നു, മുന്നില്‍ ഇന്‍-ഡിസ്‌പ്ലേ ക്യാമറ.

ഇന്‍-ഡിസ്‌പ്ലേ ക്യാമറ

ഇന്‍-ഡിസ്‌പ്ലേ ക്യാമറ

നോച് ഒഴിവാക്കുന്നതിനായി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. നോച് ഒഴിവാക്കിയാല്‍ മുന്നിലെ ക്യാമറ വയ്ക്കാന്‍ സ്ഥലമില്ലാതാകും. അതുകൊണ്ട് നിര്‍മ്മാതാക്കള്‍ നോചിന്റെ വലുപ്പം പരമാവധി കുറച്ച് വാട്ടര്‍ഡ്രോപ് നോചില്‍ എത്തിനില്‍ക്കുയാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഓപ്പോ ഇന്‍-ഡിസ്‌പ്ലേ ക്യാമറ വികസിപ്പിച്ചെടുക്കുന്നതെന്ന് കരുതാം.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

സ്‌ക്രീനിന് അകത്താണ് ക്യാമറയെന്ന് പുറത്തുവന്ന ചിത്രം വ്യക്തമാക്കുന്നു. നോച് ഇല്ല. ക്യാമറ സ്ഥാപിച്ചിരിക്കുന്ന സുഷിരം ഒഴിവാക്കിയാല്‍ പൂര്‍ണ്ണമായും ഡിസ്‌പ്ലേയാണുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്‌പ്ലേയ്ക്ക് അകത്ത് സ്ഥാപിച്ചതിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പനയില്‍ നടക്കുന്ന വലിയൊരു മാറ്റമാണിതെന്ന് നിസ്സംശയം പറയാം.

സ്മാര്‍ട്ട്‌ഫോണ്‍ വിദഗ്ദ്ധര്‍

സ്മാര്‍ട്ട്‌ഫോണ്‍ വിദഗ്ദ്ധര്‍

ഓപ്പോ R ശ്രേണിയിലെ ഫോണുകള്‍ രൂപകല്‍പ്പനയുടെയും മറ്റും കാര്യത്തില്‍ വളരെ മുന്നിലാണ്. ഓപ്പോയുടെ പേരില്‍ പ്രചരിക്കുന്ന ഇന്‍-ഡിസ്‌പ്ലേ ക്യാമറ വണ്‍പ്ലസ് 7, 7T ഫോണുകളില്‍ ആദ്യം വന്നാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വിദഗ്ദ്ധര്‍ പറയുന്നു.

മാറ്റത്തിന്റെ സൂചന

മാറ്റത്തിന്റെ സൂചന

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ആധികാരികത ഒരുവിധത്തിലും ഉറപ്പിക്കാന്‍ കഴിയുകയില്ല. എന്നിരുന്നാലും സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതികവിദ്യയില്‍ വരാനിടയുള്ള മാറ്റത്തിന്റെ സൂചന തന്നെയാണിത് നല്‍കുന്നത്. ഏത് കമ്പനിയുടെ ഫോണില്‍ എന്ന് ഇത് പ്രതീക്ഷിക്കാം എന്നുമാത്രമാണ് ഇനി അറിയേണ്ടത്. നമുക്ക് കാത്തിരിക്കാം.

രാജ്യത്തെ മൊത്തം ടാക്സി ഡ്രൈവർമാർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ!!രാജ്യത്തെ മൊത്തം ടാക്സി ഡ്രൈവർമാർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ!!

Best Mobiles in India

Read more about:
English summary
Meet The World’s First Smartphone With In-Display Front Camera

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X