Home
Mobile

സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റുമായി വരുന്ന മെയ്‌സു 18, 18 പ്രോ പ്രഖ്യാപിച്ചു: വില, സവിശേഷതകൾ, ലഭ്യത

മെയ്‌സു 18, മെയ്‌സു 18 പ്രോ തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ ഉൾപ്പെടുന്ന മെയ്‌സു 18 സീരീസ് ചൈനയിൽ അവതരിപ്പിച്ചു. ഈ രണ്ട് ഡിവൈസുകളും പ്രവർത്തിക്കുന്നത് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 888 SoC ചിപ്‌സെറ്റിൻറെ സഹായത്തോടെയാണ്. ഈ ഹാൻഡ്‌സെറ്റ് മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വിപണിയിൽ വരുന്നു. എന്നാൽ, സ്റ്റാൻഡേർഡ് മോഡലിൽ കാണാത്ത ചില നൂതന സവിശേഷതകൾ പ്രോ മോഡലിൽ നിങ്ങൾക്ക് ലഭിക്കും. 8 കെ വീഡിയോ റെക്കോർഡിംഗ് ചെയ്യുവാൻ സാധിക്കുന്ന മെയ്‌സു 18 പ്രോയ്ക്ക് ഐപി 68 റേറ്റിംഗ് വരുന്ന ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് സവിശേഷതയുണ്ട്.

മെയ്‌സു 18 വിലയും സവിശേഷതകളും

മെയ്‌സു 18 വിലയും സവിശേഷതകളും

8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 4,399 യുവാൻ (ഏകദേശം 49,611 രൂപ), 256 ജിബി സ്റ്റോറേജ് മോഡലിന് 4,699 യുവാൻ (ഏകദേശം 52,995 രൂപ), 12 ജിബി + 256 ജിബി മോഡലിന് റാമിന് 4,999 യുവാൻ (56,378 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു.

മെയ്‌സു 18 സവിശേഷതകൾ

1440 x 3200 പിക്‌സൽ ക്യുഎച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.2 ഇഞ്ച് എസ്-അമോലെഡ് ഇ 4 ഡിസ്‌പ്ലേയാണ് മെയ്‌സു 18ൽ നൽകിയിരിക്കുന്നത്. ഇത് 120Hz, HDR10 + എന്നിവയുടെ സ്ക്രീൻ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 12 ജിബി വരെ എൽ‌പി‌പി‌ഡി‌ആർ 5 റാമും 256 ജിബി വരെ യു‌എഫ്‌എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 36W സൂപ്പർ എംചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് മെയ്‌സു 18 സ്മാർട്ഫോണിന് നൽകിയിരിക്കുന്നത്.

മെയ്‌സു 18 ക്യാമറ സവിശേഷതകൾ

64 എം‌പി സോണി ഐ‌എം‌എക്സ് 682 പ്രൈമറി ക്യാമറ, ഒ‌ഐ‌എസ് സപ്പോർട്ട്, 16 എം‌പി അൾ‌ട്രാവൈഡ് ലെൻസ്, 8 എം‌പി ടെലിഫോട്ടോ ഷൂട്ടർ എന്നിവ ഉപയോഗിച്ച് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് മെയ്‌സു 18 ന് വരുന്നത്. മുൻവശത്ത് 20 എംപിയുടെ സെൽഫി ക്യാമറയും ലഭിക്കും.

മെയ്‌സു 18 പ്രോ: വിലയും സവിശേഷതകളും

മെയ്‌സു 18 പ്രോ: വിലയും സവിശേഷതകളും

മെയ്‌സു 18 പ്രോയുടെ വില 4,999 യുവാൻ (ഏകദേശം 56,378 രൂപ) നിന്നും ആരംഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ പ്രോ മോഡലിന് അല്പം വലുപ്പമുള്ള 6.7 ഇഞ്ച് എസ്-അമോലെഡ് ഇ 4 പഞ്ച്-ഹോൾ സ്ക്രീൻ ഉണ്ട്. കൂടാതെ, അതേ 120 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 + സപ്പോർട്ടും ലഭിക്കും. 40W സൂപ്പർ വയർലെസ് എംചാർജ് സാങ്കേതികവിദ്യയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് പ്രോ മോഡലിന് നൽകിയിരിക്കുന്നത്.

മെയ്‌സു 18 പ്രോ ക്യാമറ സവിശേഷതകൾ

മെയ്‌സു 18 പ്രോയ്ക്ക് 44 എംപി സാംസങ് ജിഎച്ച് 1 സെൽഫി ക്യാമറ മുൻവശത്ത് നൽകിയിട്ടുണ്ട്. കൂടാതെ, 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസറും ഒഐഎസ്, ഇഐഎസ്, ഡ്യുവൽ പിക്‌സൽ ഓട്ടോഫോക്കസ് സപ്പോർട്ടും ഉണ്ട്. 32 എംപി സോണി ഐഎംഎക്സ് 616 അൾട്രാവൈഡ് ലെൻസ്, 8 എംപി ടെലിഫോട്ടോ ക്യാമറ, 3 ഡി ടോഫ് സെൻസർ എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിൻറെ പ്രധാന ലെൻസിൽ വരുന്നത്.

മെയ്‌സു 18 പ്രോ

എന്നാൽ, രണ്ട് യൂണിറ്റുകളും സൂപ്പർ നൈറ്റ് വ്യൂ, എഐ ഡൈനാമിക് ട്രാക്കിംഗ്, പോർട്രെയിറ്റ് ബ്ലർ മോഡ് പോലുള്ള സമാന ക്യാമറ സവിശേഷതകൾ പങ്കിടുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റുകളിൽ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളും ഫീച്ചർ ചെയ്യുന്നു, അവ ഫ്ലൈം 9 അധിഷ്‌ഠിത ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഡ്യൂവൽ സിം സപ്പോർട്ട്, 5 ജി, വൈ-ഫൈ 6 6 ഇ, ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, എൻ‌എഫ്‌സി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. എന്നാൽ, ഈ ഹാൻഡ്സെറ്റുകളുടെ ആഗോള ലഭ്യതയെക്കുറിച്ച് ഇപ്പോൾ ഒരു വ്യക്തതയുമില്ല.

Best Mobiles in India

English summary
In China, the Meizu 18 series, which includes the Meizu 18 and Meizu 18 Pro, has been released. Both phones are powered by Qualcomm's Snapdragon 888 processor and come in three storage options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X