2,000 രൂപയ്ക്ക് വൈഫൈ മൊബൈല്‍ വരുന്നു

Posted By:

2,000 രൂപയ്ക്ക് വൈഫൈ മൊബൈല്‍ വരുന്നു

ഫീച്ചര്‍ റിച്ച് ഫോണുകള്‍ ധാരാളം ഇറങ്ങുന്നുണ്ട്.  മികച്ച പ്രവര്‍ത്തനക്ഷമതയും വേഗതയും വിനോദോപാധികളും എല്ലാ ഉള്ള ആകര്‍ഷണീയമായ ഡിസൈനിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍. എന്നാല്‍ ഇവ വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും അത്ര എളുപ്പമാല്ല.  ഇവയുടെ കൂടിയ വില തന്നെയാണ് ഇതിനു കാരണം.  സ്മാര്‍ട്ട്‌ഫോണുകളിലെ വൈഫൈ കണക്റ്റിവിറ്റി ആളുകളെ അവയിലേക്ക് അടുപ്പിക്കുന്നതിലെ വലിയ ഒരു ഘടകമാണ്.

സാധാരണഗതിയില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കണ്ടു വരുന്ന ഒരു ഫീച്ചര്‍ ആണ് വൈഫൈ.  മിഡ്-എന്റ് ഫോണുകളില്‍ പോലും ഇവ അത്ര സാധാരണമല്ല.  എന്നാല്‍ ഇപ്പോള്‍ ഒരു ലോ എന്റ് ഹാന്‍ഡ്‌സെറ്റ് വരുന്നു, വൈഫൈ കണക്റ്റിവിറ്റിയോടെ.

വലിയ പണം ചിലവാക്കി വൈഫൈ കണക്റ്റിവിറ്റിയുളള ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ പറ്റാത്ത ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ പറ്റും ഈ പുതിയ വൈഫൈ ഫോണിന്.  മെര്‍ക്കുറി പുറത്തിറക്കുന്ന ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര് മെര്‍ക്കുറി ബിഐഇസഡ്2 എന്നാണ്.

ഫീച്ചറുകള്‍:

 • മികച്ച ഡിസൈന്‍

 • ഡ്യുവല്‍ സിം സംവിധാനം

 • QWERTY കീപാഡ്

 • 2.3 ഇഞ്ച് ക്യുവിജിഎ ടിഎഫ്ടി ഡിസ്‌പ്ലേ

 • 250 കെബി ഇന്റേണല്‍ സ്റ്റോറേജ്

 • മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 4 ജിബി വരെ ഉയര്‍ത്താം

 • എംഎസ്എന്‍, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകള്‍

 • വി2.0 ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ഇന്‍ഫ്രാറെഡ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • എഫ്എം റേഡിയോ

 • വിജിഎ ക്യാമറ

 • ജിപിആര്‍എസ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി

 • വൈഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി

 • എല്‍ഇഡി ടോര്‍ച്ച്

 • താരതമ്യേന മികച്ച ബാറ്ററി ബാക്ക്അപ്പ്
മെര്‍ക്കുറി ബിഐഇസഡ്2 ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്നവയെല്ലാം ഉള്ളതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  ചെറിയ വിലയില്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്ന ഈ മെര്‍ക്കുറി ഫോണില്‍ മികച്ച ഫീച്ചറുകള്‍ ഉള്ളത് തീര്‍ച്ചയായും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.

മറ്റു ഫീച്ചറുകള്‍ക്കൊപ്പം വൈഫൈ കണക്റ്റിവിറ്റി കൂടി ഉണ്ടെന്നത് ഈ ഹാന്‍ഡ്‌സെറ്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.  വൈഫൈ കണക്റ്റിവിറ്റിയുള്ള ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആണ് ഇത്.  ഒരു വര്‍ഷത്തെ വാറന്റിയോടു കൂടി വരുന്ന ഈ ഹാന്‍ഡ്‌സെറ്റിന് ഇന്ത്യന്‍ വിപണിയിലെ വില 2,000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot