എംഐ 10 ആമസോൺ, എംഐ സ്റ്റോർ വഴി സ്വന്തമാക്കാം: വില, സവിശേഷതകൾ എന്നിവയറിയാം

|

ഷവോമി എംഐ 10 സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. ഇന്ന് മുതൽ, എംഐ സ്റ്റോർ വെബ്‌സൈറ്റ്, ആമസോൺ, ഔദ്യോഗിക ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി എംഐ 10 5G ലഭ്യമാകും. ഈ ഫോൺ അവതരിപ്പിക്കുന്ന സമയത്ത് പ്രീ-ബുക്കിംഗിനായി തയ്യാറായിരുന്നു. എന്നിരുന്നാലും, അതിന്റെ ലഭ്യത വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചൈനയിലെത്തി ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഈ പുതിയ മി-സീരീസ് മുൻനിര ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. രണ്ട് സ്റ്റോറേജ് മോഡലുകളിലാണ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നത് കൂടാതെ തിരഞ്ഞെടുക്കാൻ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളുമുണ്ട്.

 

എംഐ 10 5G വില, ഓഫറുകൾ ഇന്ത്യയിൽ

എംഐ 10 5G വില, ഓഫറുകൾ ഇന്ത്യയിൽ

ഇന്ത്യയിലെ എംഐ 10 വരുന്ന വില 128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയും 256 ജിബി ഓപ്ഷന് 54,999 രൂപയുമാണ്. രണ്ട് വേരിയന്റുകളും കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, മി സ്റ്റോർ വെബ്‌സൈറ്റ്, ആമസോൺ, ഔദ്യോഗിക ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ എംഐ 10 5G ലഭ്യമാണ്. കൂടാതെ, ചുവപ്പ്, ഓറഞ്ച്, ഗ്രീൻ സോണുകൾക്ക് അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫോൺ ലഭ്യമാകുന്നതാണ്. എന്നാൽ, ഇന്ത്യയിലുടനീളമുള്ള കണ്ടെയ്നർ സോണുകളിൽ ഇ-റീട്ടെയിലർമാർ ഈ ഫോൺ വിതരണം ചെയ്യില്ല.

എംഐ 10

എംഐ സ്റ്റോർ വെബ്‌സൈറ്റ്, ആമസോൺ വഴി എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് എംഐ 10 വാങ്ങുമ്പോൾ 3,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. മാത്രമല്ല, ആമസോൺ വഴി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്. പുതിയ എംഐ ഫോൺ പ്രീ-ബുക്ക് ചെയ്യുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 2,499 രൂപ വിലവരുന്ന 10,000 എംഎഎച്ച് എംഐ വയർലെസ് പവർ ബാങ്ക് ലഭിക്കുമെന്ന് ലോഞ്ച് സമയത്ത് പ്രഖ്യാപിച്ചിരുന്നു.

എംഐ 10 സവിശേഷതകൾ
 

എംഐ 10 സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) ഷവോമി മി 10 5 ജി ആൻഡ്രോയിഡ് 10ൽ പ്രവർത്തിപ്പിക്കുന്നു. എംഐയുഐ 11, 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,340 പിക്‌സൽ) 3D ബെൻഡ്, ഇ 3 അമോലെഡ് ഡിസ്‌പ്ലേ എന്നിവ വരുന്നു. 8 ജിബിക്കൊപ്പം വരുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗപ്പെടുത്താൻ ഈ ഫോണിൽ സാധ്യമല്ല. എംഐ 10 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സവിശേഷത കൊണ്ടുവരുന്നു. അതിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, എഫ് / 2.4 ലെൻസുകളുള്ള രണ്ട് 2 മെഗാപിക്സൽ ക്യാമറകൾ എന്നിവ ഉൾപ്പെടുന്നു.

എംഐ 10 5G

സെൽഫികൾക്കായി എംഐ 10 5 ജിക്ക് മുൻവശത്തായി 20 മെഗാപിക്സൽ ക്യാമറ സെൻസർ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിൽ എംഐ 10 5 ജിയിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സ്മാർട്ട്‌ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. കൂടാതെ, 30W ഫാസ്റ്റ് വയർഡ്, വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന എംഐ 10 5G യിൽ 4,780mAh ബാറ്ററിയും ഷവോമി നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi Mi 10 smartphone is now available to purchase in India, nearly 10 days after the phone made its debut in the country. Starting today, the Mi 10 5G is up for grabs via Mi Store website, Amazon, and official offline stores. At the time of its launch, the phone was up for pre-bookings, however, its availability details were not specified.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X