എംഐ 11 ലൈറ്റ് ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് വിൽപ്പനയ്‌ക്കെത്തും; എംഐ ടിവി വെബ്‌ക്യാമും ലഭ്യമാകും
സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന എംഐ 11 ലൈറ്റ് സ്മാർട്ഫോൺ വിൽപ്പന ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നടക്കുന്നതാണ്. എംഐ 11 ഫ്ലാഗ്ഷിപ്പിൻറെ വാട്ടർഡ്-ഡൗൺ വേരിയന്റായി കഴിഞ്ഞ ആഴ്ച്ചയാണ് ഷവോമി ഈ സ്മാർട്ട്ഫോൺ രാജ്യത്ത് അവതരിപ്പിച്ചത്. 7 മില്ലീമീറ്ററിൽ താഴെ വരുന്ന കനം, 160 ഗ്രാമിൽ താഴെ ഭാരം എന്നിവയുള്ള എംഐ 11 ലൈറ്റ് ഈ വർഷത്തെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്‌ഫോണാണെന്ന് അവകാശപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറകളും ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും പോലുള്ള സവിശേഷതകൾ ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു. എംഐ 11 ലൈറ്റിനൊപ്പം എംഐ ടിവി വെബ്‌ക്യാമും ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു.

എംഐ 11 ലൈറ്റ് സ്മാർട്ഫോണിന് ഇന്ത്യയിൽ വരുന്ന വിലയും, വിൽപ്പന ഓഫറുകളും
ഇന്ത്യയിൽ എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില ആരംഭിക്കുന്നത് 21,999 രൂപ മുതലാണ്. 23,999 രൂപ വില വരുന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഈ സ്മാർട്ട്ഫോണിനുണ്ട്. ജാസ് ബ്ലൂ, ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വരുന്ന ഇത് ഫ്ലിപ്പ്കാർട്ട്, എംഐ.കോം, എംഐ ഹോം സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ ചാനലുകൾ എന്നിവയിലൂടെ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് വാങ്ങാൻ ലഭ്യമാകും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് വഴിയോ ഈസിഇഎംഐ ഉപയോഗിച്ചോ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ഉപയോഗിച്ചോ വാങ്ങുന്ന ഉപയോക്താക്കൾക്ക് എംഐ 11 ലൈറ്റിലെ സെയിൽ ഓഫറുകളിൽ 1,500 രൂപ വരെ തൽക്ഷണ കിഴിവും ലഭിക്കുന്നതാണ്.

ഇന്ത്യയിൽ എംഐ ടിവി വെബ്‌ക്യാമിൻറെ വിലയും, ലഭ്യതയും
1,999 രൂപ വില വരുന്ന എംഐ ടിവി വെബ്‌ക്യാം വിൽപ്പന എംഐ.കോം, എംഐ ഹോം, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ വഴി ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആരംഭിക്കുന്നു.

എംഐ 11 ലൈറ്റ് സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന എംഐ 11 ലൈറ്റ് ആൻഡ്രോയിഡ് 11 എംഐയുഐ 12 ചേർന്നുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും 90Hz റിഫ്രഷ് റേറ്റുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് 10-ബിറ്റ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.79 ലെൻസും 8 മെഗാപിക്സൽ സെൻസറും എഫ് / 2.2 അൾട്രാ വൈഡ് ലെൻസും 5 മെഗാപിക്സൽ സെൻസറും എഫ് / 2.4 ടെലിഫോട്ടോ ലെൻസുമുണ്ട്. സെൽഫികൾ എടുക്കുവാനും വീഡിയോ ചാറ്റുകൾ ചെയ്യുവാനുമായി ഒരു എഫ് / 2.45 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് എംഐ 11 ലൈറ്റിൻറെ മുൻവശത്ത് നൽകിയിട്ടുള്ളത്.

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന എംഐ 11 ലൈറ്റിന് 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ് (ഐആർ), ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. കൂടാതെ, 33W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,250 എംഎഎച്ച് ബാറ്ററിയും ഈ ഹാൻഡ്സെറ്റിനുണ്ട്.

എംഐ ടിവി വെബ്‌ക്യാമിൻറെ സവിശേഷതകൾ
2 മെഗാപിക്സൽ സെൻസറുമായി എംഐ ടിവി വെബ്‌ക്യാം 25 എഫ്‌പിഎസിൽ 1080 പിക്‌സൽ വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്നു. വെബ്‌ക്യാമിൽ ഡ്യൂവൽ സ്റ്റീരിയോ മൈക്രോഫോണുകളും ഉൾപ്പെടുന്നു, കൂടാതെ 3 ഡി ഇമേജ് സൗണ്ട് കുറയ്ക്കുന്നതിനുള്ള അൽഗോരിതം മുൻകൂട്ടി നൽകിയിട്ടുണ്ട്. ഒരു ഫിസിക്കൽ ഷട്ടറുമായാണ് ഇത് വരുന്നത്, അത് സ്വൈപ്പുപയോഗിച്ച് ലെൻസ് അടയ്ക്കുവാൻ കഴിയും. ഒരു ടിവിയിൽ കണക്റ്റ് ചെയ്യുവാൻ ക്രമീകരിക്കാവുന്ന മാഗ്നെറ്റിക് ബേസുള്ളതാണ് എംഐ ടിവി വെബ്‌ക്യാം. എംഐ ടിവി വെബ്‌ക്യാമിന് ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്, അത് യുഎസ്ബി-എ മുതൽ യുഎസ്ബി ടൈപ്പ്-സി കേബിളുമായി ബന്ധിപ്പിക്കാൻ കഴിയും. വെബ്‌ക്യാമിന് ഗൂഗിൾ ഡ്യുവോ വഴി വീഡിയോ കോളുകൾ പ്രവർത്തനക്ഷമമാക്കാൻ കഴിയും. കൂടാതെ, ആൻഡ്രോയിഡ് ടിവി 8 ലും അതിനുമുകളിലും പ്രവർത്തിക്കുന്ന സ്മാർട്ട് ടിവികളുമായി ഇത് ബന്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്, ഒപ്പം എല്ലാ എംഐ ടിവി, റെഡ്മി ടിവി മോഡലുകളും സപ്പോർട്ട് ചെയ്യുന്നു. വിൻഡോസ് പിസി മോഡലുകൾക്കൊപ്പം ഈ വെബ്‌ക്യാം ഉപയോഗിക്കാവുന്നതാണ്.


Click it and Unblock the Notifications








