Home
Mobile

ഷവോമി എംഐ 11 അൾട്രാ ജൂലൈ തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും

ഇന്ത്യയിൽ എംഐ 11 അൾട്ര സ്മാർട്ഫോണിനായി കാത്തിരിക്കുന്ന സ്മാർട്ട്‌ഫോൺ പ്രേമികൾക്ക് ഒരു നല്ല വാർത്തയുമായാണ് ഈ റിപ്പോർട്ട് എത്തിയിരിക്കുന്നത്. 2021 ൽ ഷവോമിയുടെ മുൻനിര സ്മാർട്ട്‌ഫോൺ ജൂലൈ ആദ്യം രാജ്യത്ത് ആദ്യമായി വിൽപ്പനയ്‌ക്കെത്തുന്നു. എംഐ ഹോംസ് ഉപഭോക്തൃ താൽപ്പര്യം രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചതായും ജൂലൈ തുടക്കം മുതൽ ഉപയോക്താക്കളുമായി ഇടപഴകാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഷവോമി ഇതുവരെ ഔദ്യോഗിക വിൽപ്പന തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ചൊവ്വാഴ്ച വൈകുന്നേരം ഷവോമി എല്ലാ റീട്ടെയിൽ പാർട്ണറുകളോടുമായി രാജ്യത്തെ സ്റ്റോക്ക് അവസ്ഥയെക്കുറിച്ച് അറിയിച്ചു.

ഷവോമി എംഐ 11 അൾട്രാ

ജൂലൈ തുടക്കം മുതൽ ഉപഭോക്താക്കൾക്ക് എംഐ 11 അൾട്രാ ലഭിക്കുവാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഇല്ലെങ്കിൽ, സ്മാർട്ട്ഫോൺ തീർച്ചയായും ജൂലൈ പകുതി ആകുമ്പോഴേക്കും ലഭ്യമായി തുടങ്ങും. ഇപ്പോൾ ഉപയോക്താക്കൾ മുൻ‌കൂറായി ഒരു തുകയും നൽകേണ്ടതില്ല. അവർ എംഐ ഹോം സ്റ്റോറുകളിൽ വിളിച്ച് ഈ ഫോൺ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. യൂണിറ്റുകൾ സ്റ്റോക്കിലായിരിക്കുമ്പോൾ റീടെയിൽ വ്യാപാരികൾ താൽപ്പര്യമുള്ള ഉപയോക്താക്കളെ സമീപിക്കുകയും ബില്ലിംഗ് സമയത്ത് തുക അടയ്ക്കുകയും ചെയ്യും. ഒരേ സമയം ഓൺലൈൻ ചാനലുകൾ വഴി എംഐ 11 അൾട്രയും വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഇക്കാര്യത്തിൽ ഷവോമിയും ഉടൻതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് പറയുന്നു.

ഷവോമി എംഐ 11 അൾട്രാ ജൂലൈ തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും

69,999 രൂപ വിലയുള്ള സിംഗിൾ 12 ജിബി റാം വേരിയന്റിൽ ഏപ്രിൽ 23 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയത്. എന്നാൽ, അതിൻറെ ലഭ്യതയെക്കുറിച്ച് ഷവോമി ഒന്നും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ഈ സ്മാർട്ട്ഫോൺ അനിശ്ചിതമായി നീട്ടിവെച്ചതായി ഇന്ത്യാ ടുഡേ ടെക് റിപ്പോർട്ട് ചെയ്തത് അവസാനമായിട്ടാണ്. ഈ കാലതാമസത്തിന് നിയന്ത്രണാതീതമായ സാഹചര്യങ്ങൾ ഷവോമി പറഞ്ഞിരുന്നുവെങ്കിലും സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഷവോമി എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ സവിശേഷതകൾ

കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11 അൾട്രാ പ്രവർത്തിക്കുന്നത്. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി+ (3,200 × 1,440 പിക്‌സലുകൾ) ഇ4 അമോലെഡ് ഡിസ്‌പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷൻ എന്നിവയുണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ ഹാൻഡ്സെറ്റിനുണ്ട്.

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

എംഐ 11 അൾട്രാ സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലത്തെ ക്യാമറ ക്ലസ്റ്ററിൽ 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും (എഫ് / 1.95 ലെൻസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), രണ്ട് 48 മെഗാപിക്സൽ സോണി IMX586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകളുമുണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) ഉണ്ട്. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ ഈ ക്യാമറ സംവിധാനത്തിലുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് എംഐ 11 അൾട്രായിൽ നൽകിയിട്ടുള്ളത്.

10W റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രായ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ എംഐ 11 അൾട്രയ്ക്ക്.

Best Mobiles in India

English summary
Customers will most likely be able to purchase the Mi 11 Ultra starting in the first week of July. In any case, the smartphone will be available in the second half of July. Customers are not required to pay any money up front at this time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X