Home
Mobile

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സ്മാർട്ട്‌ഫോണായി ഷവോമിയുടെ എംഐ 11 അൾട്രാ

ഇന്ത്യയിൽ വരുന്ന ആദ്യത്തെ യഥാർത്ഥ സ്മാർട്ട്‌ഫോണാണ് ഷവോമിയുടെ എംഐ 11 അൾട്ര. ഇത് ഇപ്പോൾ കമ്പനിയുടെ ഏറ്റവും ചിലവേറിയ സ്മാർട്ഫോൺ എന്നുതന്നെ പറയാവുന്നതാണ്. ഏപ്രിൽ 23 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ വിപണിയിലെത്തുമെന്ന് ഷവോമി അറിയിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ, 12 ജിബി വരെ റാം വരുന്ന എംഐ 11 അൾട്രാ ഏറ്റവും മികച്ച സവിശേഷതകളുമായി വരുന്നതിനാൽ വില ഒരു പ്രശനമാകില്ല. ഒരു വളഞ്ഞ 120Hz ക്യുഎക്സ്ഡി+ ഡിസ്പ്ലേ, 108 മെഗാപിക്സൽ പ്രധാന സെൻസർ, പിന്നിൽ ഒരു സെക്കൻഡറി ഡിസ്പ്ലേയും വരുന്നു.

ഇന്ത്യയിൽ എംഐ 11 അൾട്ര

ഇന്ത്യയിൽ എംഐ 11 അൾട്രയുടെ വില 69,999 രൂപയിൽ നിന്നും ആരംഭിക്കാമെന്നും 74,999 രൂപ വരെ വിലയുള്ള മറ്റൊരു മോഡലുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷം രൂപയിൽ താഴെ വില നിലനിർത്താൻ ഷവോമി ശ്രമിക്കുമെന്ന് ഫെയ്‌സ്ബുക്കിന് മറുപടി നൽകിയ ഷവോമി ഇന്ത്യ മേധാവി മനു കുമാർ ജെയിൻ ഇതിനെക്കുറിച്ച് കൂടുതൽ സൂചന നൽകിയിട്ടുണ്ട്. അത് ശരിയാണെങ്കിൽ ഇന്ത്യയിൽ ഷവോമി വിൽക്കുന്ന ഏറ്റവും ചിലവേറിയ സ്മാർട്ട്ഫോണാണ് എംഐ 11 അൾട്ര.

ഷവോമി എംഐ 11 അൾട്രാ: വില

ഷവോമി എംഐ 11 അൾട്രാ: വില

ചൈനയിൽ, 8 ജിബി റാമിനും 256 ജിബി സ്റ്റോറേജ് മോഡലിനും എംഐ 11 അൾട്രാ സി‌എൻ‌വൈ 5,999 (ഏകദേശം 66,400 രൂപ) വിലയിൽ നിന്നും ആരംഭിക്കുന്നു. 12 ജിബി റാമിനും 256 ജിബി സ്റ്റോറേജ് വേരിയന്റിനും സി‌എൻ‌വൈ 6,499 (ഏകദേശം 72,000 രൂപ) വിലയുണ്ട്. ടോപ്പ്-ഓഫ്-ലൈൻ 12 ജിബി റാമും 512 ജിബി സ്റ്റോറേജ് വേരിയന്റിനും സി‌എൻ‌വൈ 6,999 (ഏകദേശം 77,500 രൂപ) വില വരുന്നു. വൈറ്റ് സെറാമിക് സ്പെഷ്യൽ എഡിഷനൊപ്പം ഈ ഫോൺ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

എംഐ 11 അൾട്രാ: സവിശേഷതകൾ

എംഐ 11 അൾട്രാ: സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എംഐ 11 അൾട്രാ പ്രവർത്തിക്കുന്നത്. ക്വാഡ്-കർവ്ഡ് 6.81 ഇഞ്ച് 2 കെ ഡബ്ല്യുക്യുഎച്ച്ഡി + (3,200 × 1,440 പിക്‌സലുകൾ) ഇ 4 അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 551 പിപി പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സുരക്ഷാ എന്നിവ ലഭിക്കുന്നു. ഡിസ്പ്ലേമേറ്റിൽ എ+ റേറ്റിംഗുള്ള ഈ ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10 +, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 1.1 ഇഞ്ച് (126x294 പിക്‌സൽ) അമോലെഡ് സെക്കൻഡറി ടച്ച് ഡിസ്‌പ്ലേയും ഈ സ്മാർട്ട്ഫോണിനുണ്ട്. ഇത് എല്ലായ്പ്പോഴും ഓൺ മോഡിൽ ആയിരിക്കും പ്രവർത്തിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് എംഐ 11 അൾട്രായ്ക്ക് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് അഡ്രിനോ 660 ജിപിയു, 12 ജിബി എൽപിഡിഡിആർ 5 റാം, 512 ജിബി യുഎഫ്എസ് 3.1 വരെ സ്റ്റോറേജ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്നു. 67W വയർ, വയർലെസ് ഫാസ്റ്റ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് അൾട്രാ എഡിഷന് ലഭിക്കുന്നത്.

ഷവോമി എംഐ 11 അൾട്രാ: ക്യാമറ സവിശേഷതകൾ

ഷവോമി എംഐ 11 അൾട്രാ: ക്യാമറ സവിശേഷതകൾ

അൾട്രായുടെ പിൻ ക്യാമറ സെറ്റപ്പിൽ എഫ് / 1.95 ലെൻസ് വരുന്ന 50 മെഗാപിക്സൽ സാംസങ് ജിഎൻ 2 പ്രൈമറി വൈഡ് ആംഗിൾ സെൻസറും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും (ഒഐഎസ്) ഉൾപ്പെടുന്നു. രണ്ട് 48 മെഗാപിക്സൽ സോണി ഐഎംഎക്‌സ് 586 അൾട്രാ-വൈഡ് ആംഗിൾ, ടെലി മാക്രോ ക്യാമറ സെൻസറുകൾ ഇതിനൊപ്പം ഉണ്ട്. അൾട്രാ-വൈഡ് ആംഗിൾ ക്യാമറയിൽ എഫ് / 2.2 ലെൻസും 128 ഡിഗ്രി ഫീൽഡ് വ്യൂവും (എഫ്ഒവി) വരുന്നു. ടെലി മാക്രോ ലെൻസ് 5x ഒപ്റ്റിക്കൽ, 120x ഡിജിറ്റൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്നു. മൂന്ന് സെൻസറുകളുള്ള 24 എഫ്പിഎസിൽ 8K വീഡിയോ റെക്കോർഡിംഗിനെ സപ്പോർട്ട് ചെയ്യുന്നു. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The Mi 11 Ultra's price is understandable given its top-of-the-line specs, which include a Qualcomm Snapdragon 888 SoC, up to 12GB RAM, a curved 120Hz QHD+ display, a 108-megapixel main sensor, and a one-of-a-kind secondary display at the rear.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X