സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി എംഐ 11 സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഒരു വെർച്വൽ ഇവന്റിലൂടെയാണ് എംഐ 11 സ്മാർട്ഫോൺ തിങ്കളാഴ്ച ആഗോളതലത്തിൽ ലോഞ്ച് ചെയ്യ്തത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി ഡിസംബർ അവസാനം ചൈനയിൽ പുറത്തിറക്കിയ ഈ എംഐ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണാണ് ഇത്. ഹോൾ-പഞ്ച് ഡിസൈനും 2 കെ ഡിസ്പ്ലേയും വരുന്ന പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും എംഐ 11 ൽ വരുന്നു. നിരവധി ക്യാമറ സവിശേഷതകളുമായാണ് എംഐ 11 വരുന്നത്. ഹർമാൻ കാർഡൺ പവർ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉണ്ട്.

വിർച്വൽ ഇവന്റിൽ ഷവോമിയും എംഐയുഐ 12.5 ഗ്ലോബൽ റോൾഔട്ടും പ്രഖ്യാപിച്ചു. സിസ്റ്റം ആപ്ലിക്കേഷനുകളുടെ സിപിയു ഉപയോഗം 22 ശതമാനവും ഇവയുടെ ഊർജ്ജ ഉപഭോഗം 15 ശതമാനവും കുറയ്ക്കുന്നതിനാണ് ഈ പുതിയ സ്‌കിൻ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 2021ൻറെ പകുതിയിൽ ആരംഭിക്കുന്ന എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10, എംഐ 10 പ്രോ, എംഐ 11 എന്നിവയുൾപ്പെടെയുള്ള മോഡലുകളിൽ ഇത് വിപണിയിൽ വരുന്നു. അധികം വൈകാതെ തന്നെ ഇത് മറ്റ് ഷവോമി സ്മാർട്ട്ഫോണുകളിലും എത്തും.

എംഐ 11 വില
8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് എംഐ 11 ന് യൂറോ 749 (ഏകദേശം 65,800 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 799 (ഏകദേശം 70,100 രൂപ) എന്നിങ്ങനെ വില വരുന്നു. ക്ലൗഡ് വൈറ്റ്, ഹൊറൈസൺ ബ്ലൂ, മിഡ്‌നൈറ്റ് ഗ്രേ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. മാത്രമല്ല, രണ്ട് വർഷത്തെ വാറണ്ടിയും ഒരു വർഷത്തേക്ക് വൺ ടൈം സ്ക്രീൻ റീപ്ലേസ്‌മെന്റുമുണ്ട്. ചൈനയിൽ 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിലും 128 ജിബി, 8 ജിബി റാമുള്ള 256 ജിബി സ്റ്റോറേജ് വേരിയന്റുകളിലും എംഐ 11 അവതരിപ്പിച്ചു. ആ മോഡൽ തൽക്കാലം ചൈനീസ് വിപണിയിൽ മാത്രമുള്ളതായിരിക്കാം. സാധാരണ എംഐ 11 മോഡലുകൾക്ക് പുറമേ, ലിമിറ്റഡ് എഡിഷനിൽ വരുന്ന എംഐ 11 സ്പെഷ്യൽ എഡിഷനും ഷവോമി പ്രഖ്യാപിച്ചു.

എംഐ 11 സവിശേഷതകൾ
ഡ്യുവൽ നാനോ സിം വരുന്ന എംഐ 11 ആൻഡ്രോയിഡ് 10 ൽ എംഐയുഐ 12 (എംഐയുഐ 12.5 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്) സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നു. 6.81 ഇഞ്ച് 2K WQHD + (1,440x3,200 പിക്‌സൽ) 1,500 നിറ്റ് പീക്ക് ബറൈറ്നെസ്സ് വരുന്ന അമോലെഡ് ഡിസ്‌പ്ലേ, കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷ എന്നിവ ഇതിൽ വരുന്നു. ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 480 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റും ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറും ഒപ്പം 8 ജിബി വരെ LPDDR5 റാമും ഉണ്ട്.

എംഐ 11 ക്യാമറ സവിശേഷതകൾ
എഫ് / 1.85 ലെൻസ് വരുന്ന 108 മെഗാപിക്സൽ പ്രൈമറി സെൻസറും, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഉൾക്കൊള്ളുന്ന 13 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 13 മെഗാപിക്സൽ സെക്കൻഡറി സെൻസറിനൊപ്പം 123 ഡിഗ്രി വ്യൂ എഫ് / 2.4 അൾട്രാ വൈഡ് ആംഗിൾ ലെൻസും എംഐ 11ൽ ഉൾപ്പെടുന്നു. ക്യാമറ സെറ്റപ്പിൽ 5 മെഗാപിക്സൽ ‘ടെലിമാക്രോ' ഷൂട്ടറും ഉൾപ്പെടുന്നു. മാജിക് സൂം, ടൈം ഫ്രീസ്, പാരലൽ വേൾഡ്, ഫ്രീസ് ഫ്രെയിം എന്നിവയുൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സവിശേഷതകൾ എന്നിവയാണ് ഈ സ്മാർട്ഫോണിൻറെ മറ്റുള്ള സവിശേഷതകൾ. മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് എംഐ 11 വരുന്നത്.

എംഐ 11 ന് 256 ജിബി വരെ യുഎഫ്‌എസ് 3.1 സ്റ്റോറേജ് ഉണ്ട്. 5 ജി, 4 ജി എൽടിഇ, വൈഫൈ 6 ഇ, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, ഇൻഫ്രാറെഡ് (ഐആർ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹാർട്ട്റേറ്റ് മോണിറ്ററായി പ്രവർത്തിക്കുന്ന ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിൽ വരുന്നുണ്ട്. എംഐ ടർബോചാർജ് 55W വയർ, 50W വയർലെസ് ചാർജിംഗ് എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 4,600 എംഎഎച്ച് ബാറ്ററിയാണ് ഷവോമിയുടെ ഈ ഡിവൈസിൽ വരുന്നത്. 10W വയർലെസ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമായാണ് എംഐ 11 വരുന്നത്. ഈ ഫോണിന് 196 ഗ്രാം ഭാരമാണ് വരുന്നത്.


Click it and Unblock the Notifications