ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

വിവിധ തരം ഫീച്ചറുകളും ക്യാമറ സെറ്റപ്പും ഒക്കെ പുതിയ ഫോൺ വാങ്ങുന്നതിൽ മുഖ്യ പരിഗണന നൽകേണ്ട വിഷയങ്ങളാണ്. എന്നിരുന്നാൽ തന്നെയും ഫീച്ചറുകൾക്കും അപ്പുറം എല്ലാ ഉപയോക്താക്കളും പരിഗണന നൽകുക ഫോണിന്റ വിലയ്ക്കാണ്. വിവിധ പ്രൈസ് റേഞ്ചുകളിലായി നിരവധി സ്മാർട്ട്ഫോണുകൾ അവൈലബിൾ ആണ്. അത്തരം പ്രൈസ് റേഞ്ചുകളിലും അവയിൽ ലഭ്യമായ ഏറ്റവും മികച്ച ഫോണുകളും ഞങ്ങൾ പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ 30,000 രൂപയ്ക്ക് താഴെയുള്ള മികച്ച അഞ്ച് സ്മാർട്ട്ഫോണുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സ്മാർട്ട്ഫോണുകൾ

ഈ ഡിസംബർ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയ്ക്ക് താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. വൺപ്ലസ്, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്കെല്ലാം ഈ പ്രൈസ് റേഞ്ചിൽ മികച്ച ഫോണുകൾ ഉണ്ട്. 2021 ഡിസംബറിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന 30,000 രൂപയിൽ താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ ഏതൊക്കെ ആണെന്ന് അറിയാൻ താഴേക്ക് വായിക്കുക.

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

30,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 2. വാങ്ങുന്ന വിലയ്ക്ക് മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്ന സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണിത്. 30,000 രൂപയ്ക്ക് താഴെ രണ്ട് വേരിയന്റുകളും ലഭ്യമാണ്. 27,999 രൂപയ്ക്ക് 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 29,999 രൂപയ്ക്ക് 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റുമാണ് ഈ പ്രൈസ് റേഞ്ചിൽ ലഭ്യമായിട്ടുള്ളത്. വൺപ്ലസ് നോർഡ് 2 വിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 34,999 രൂപ നൽകണം. ഫുൾ എച്ച്‌ഡി + 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് 2 വിൽ ഉള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് ഫൈവ്, 4,500 എംഎഎച്ച് ബാറ്ററി, കൂടാതെ 65 വാട്ട് വാർപ്പ് ചാർജിങും വൺപ്ലസ് നോർഡ് 2 വിന്റെ പ്രത്യേകതയാണ്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മോണോ ക്യാമറ എന്നിവ ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഫോണിനെ മികവുറ്റതാക്കുന്നു.

40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ40000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

എംഐ 11എക്സ്

എംഐ 11എക്സ്

30,000 രൂപയ്ക്ക് താഴെ വിലയുള്ള മറ്റൊരു മികച്ച സ്മാർട്ട്ഫോൺ ആണ് എംഐ 11എക്സ്. 30,000 രൂപയ്ക്ക് താഴെ രണ്ട് വേരിയന്റുകളാണ് ഫോണിന്റേതായിട്ടുള്ളത്. 8 ജിബി + 128 ജിബി വേരിയന്റിന് 29,999 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 27,999 രൂപയുമാണ് കമ്പനി വിലയിട്ടിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നു. 6.67 ഇഞ്ച് 120 ഹെർട്ട്സ് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ, ഐപി53 റേറ്റിങ്, 48 അൾട്രാപിക്സൽ + 8 എംപി + 5 എംപി, 20 എംപി ഫ്രണ്ട് ക്യാമറ ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവും എന്നിവയുമായാണ് ഇത് വരുന്നത്. 4520 എംഎഎച്ച് ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്നു.

റിയൽമി ജിറ്റി മാസ്റ്റർ എഡിഷൻ പിആർ

റിയൽമി ജിറ്റി മാസ്റ്റർ എഡിഷൻ പിആർ

റിയൽമി ജിറ്റി മാസ്റ്റർ എഡിഷൻ പിആർ 30,000 രൂപയ്ക്ക് താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. 30,000 രൂപയ്ക്ക് താഴെ വിലയുള്ള മൂന്ന് വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 8 ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 27,999 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 25,999 രൂപയും നൽകണം. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ ഫോണിന് കരുത്ത് പകരുന്നു. 6.43-ഇഞ്ച് ( 1080 x 2400 ) ഡിസ്‌പ്ലേ, 64 എംപി + 8 എംപി + 2 എംപി + 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും ഫോണിനെ മികച്ചതാക്കുന്നു.

വാട്സ്ആപ്പ് ഉപയോഗിക്കാനായി വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾവാട്സ്ആപ്പ് ഉപയോഗിക്കാനായി വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ

വിവോ വി21ഇ

വിവോ വി21ഇ

വിവോ വി21ഇ സിംഗിൾ 8 ജിബി + 128 ജിബി വേരിയന്റിന് 24,990 രൂപയാണ് വില. 1080 x 2400 റെസല്യൂഷനോട് കൂടിയ 6.44 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് വിവോ വി21ഇ യിൽ കമ്പനി നൽകിയിരിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രൊസസർ ഫോണിന് കരുത്ത് പകരുന്നു. 4000 എംഎഎച്ച് ബാറ്ററി തരക്കേടില്ലാത്ത ബാറ്ററി ബാക്ക്അപ്പ് നൽകുന്നു, ആൻഡ്രോയിഡ് 11 ലാണ് വിവോ വി21ഇ പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ ക്യാമറ എന്നിങ്ങനെയുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണം മികച്ച ക്യാമറ അനുഭവം നൽകുന്നു. മുൻ ക്യാമറയ്ക്ക് എഫ് / 2.0 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൻസറാണുള്ളത്. ഫോണിലെ സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു.

ഓപ്പോ റെനോ6 5ജി

ഓപ്പോ റെനോ6 5ജി

30,000 രൂപയ്ക്ക് താഴെ വിലയുള്ള ഫോണുകളിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഓപ്പോ റെനോ6 5ജി. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസും നൽകുന്ന സ്മാർട്ട്ഫോൺ 29,990 രൂപയ്ക്ക് ലഭ്യമാണ്. 6.42 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 എന്നിവ ഡിസ്പ്ലേ പാർട്ട് മികച്ചതാക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയാണ് ഫോണിന് കരുത്ത് പകരുന്നത്. 4,300 എംഎഎച്ച് ബാറ്ററി തരക്കേടില്ലാത്ത യൂസേജ് ടൈം നൽകുന്നു. 64 എംപി + 8 എംപി + 2 എംപി + 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയും ഫോണിന്റെ മികച്ച സവിശേഷതകളിൽ ഒന്നാണ്.

8 ജിബി റാമുമായി റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ8 ജിബി റാമുമായി റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ

Best Mobiles in India

English summary
Many smartphones are available in different price ranges. Here are the top five smartphones under Rs 30,000 today. These are the best smartphones priced below Rs 30,000 that can be purchased this December. Leading brands like OnePlus, Xiaomi, Oppo, Vivo all have great phones in this price range.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X