Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

By Shafik
|

അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഷവോമിയുടെ ആ വലിയ ചടങ്ങ് ഇന്ന് നടന്നിരിക്കുകയാണ്. ഷവോമിയുടെ MI 8 കമ്പനി ഇന്ന് അവതരിപ്പിക്കുകയുണ്ടായി. ചൈനയിൽ നടന്ന ഗംഭീര ചടങ്ങിലായിരുന്നു ഫോണിന്റെ പുറത്തിറക്കൽ. MI 8 മാത്രമല്ല കമ്പനി ഇറക്കിയിരിക്കുന്നത്. അവയോടൊപ്പം മറ്റു പലതും കമ്പനി പുറത്തിറിക്കിയിട്ടുണ്ട്.

Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

3ഡി ഫേസ് അൺലോക്ക് അടക്കമുള്ള സൗകര്യങ്ങളോടെയാണ് MI 8 എത്തുന്നതെങ്കിൽ ഇതിനോടൊപ്പം അവതരിപ്പിച്ച MI 8ന്റെ തന്നെ Explorer Edition സ്‌ക്രീനിൽ തന്നെ ഫിംഗർ പ്രിന്റ് വരുന്ന സൗകര്യത്തോടെയാണ് എത്തിയിരിക്കുന്നത്. ഇത് കൂടാതെ Mi 8 SE കൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

18.7: 9 അനുപാതത്തിലും 88.5 ശതമാനം സ്ക്രീൻ-ടു-ശരീര അനുപാതത്തിലും സാംസങ് അമോലെഡ് 6.21 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2248 പിക്സൽ ഡിസ്പ്ളേ, ഡ്യുവൽ സിം, ക്വാൽകോം സ്നാപ്ഡ്രാഗൺ 845 SoC, 6 ജിബി / 8 ജിബി എൽപിഡിആർ 4 എക്സ് റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 8 ജിബി റാം ആണ് എക്സ്പ്ലോറർ പതിപ്പിൽ വരുന്നത്.

Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

ക്യാമറയുടെ കാര്യത്തിൽ 1.4 മൈക്രോൺ പിക്സൽ, 4-ആക്സിസ് OIS, ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ്, AI സവിശേഷതകൾ, എ.ഐ. സീൻ ഡിറ്റക്ഷൻ എന്നിവയുള്ള ഇരട്ട 12 മെഗാപിക്സൽ സെൻസറുകൾ പിറകിലും 20 മെഗാപിക്സൽ ക്യാമറ മുമ്പിലും ഉണ്ട്. എഫ് / 2.0 അപ്പെർച്ചർ ഉള്ള ഈ സെൽഫി ക്യാമറയിൽ 1.8 മൈക്രോൺ പിക്സലുകൾ, എആർ പോർട്രെയിറ്റ് മോഡ് എന്നിവയും ലഭ്യമാണ്.

64ജിബി, 128ജിബി , 256ജിബി എന്നിങ്ങനെ ഇൻബിൽറ്റ് സ്റ്റോറേജ് ലഭ്യമാണ്. 3400mAh ബാറ്ററിയാണ് ഈ മോഡലുകളിൽ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, ബ്ലൂടൂത്ത് 5.0, എൻഎഫ്സി, ഡ്യുവൽ-ഫ്രീക്വൻസി ജിപിഎസ്, റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, യുഎസ്ബി ടൈപ്പ്- സി എന്നിവയും ഉണ്ട്.

Mi 8 എത്തി.. Mi 8 മാത്രമല്ല, കൂടെ വേറെ രണ്ടു മോഡലുകൾ കൂടെ..!

6 ജിബി റാം 64 ജി.ബി. ഇൻബിൽട്ട് സ്റ്റോറേജ് ഉള്ള വേരിയന്റ്, സിഎൻവൈ 2,999 (ഏകദേശം 28,600 രൂപ), 6 ജിബിറാം 128 ജിബി ഇൻബിൽട്ട് സ്റ്റോറേജ് മോഡലിന് 2999 സിഎൻവൈ (ഏകദേശം 31600 രൂപ), 6ജിബി റാം 256 ജിബി മെമ്മറിയുള്ള മോഡലിന് സിഎൻവൈ 3299 (ഏകദേശം 34800 രൂപ) എന്നിങ്ങനെയാണ് വിലവരുന്നത്. വൈറ്റ്, ഗോൾഡ്, ലൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഇത് കൂടാതെ എട്ട് ജിബി റാം, 128 ജി.ബി. ഇൻബിൽറ്റ് സ്റ്റോറേജ് ഉള്ള mi 8 എക്സ്പ്ലോറർ എഡിഷന് സിഎൻവൈ 3,699 (ഏകദേശം 39,000 രൂപ) ആണ് വില വരുന്നത്. എക്സ്പ്ലോറര് എഡിഷന് ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാൽ mi 8 മൂന്ന് മോഡലുകളും ജൂൺ 4 മുതൽ ബുക്ക് ചെയ്യാം.

പാകിസ്ഥാൻ നടിയുടെ ചിത്രം, വാട്സാപ്പിന്റെ ഈച്ചക്കോപ്പി.. വിവാദങ്ങളോടെ പതഞ്‌ജലി ആപ്പ്!പാകിസ്ഥാൻ നടിയുടെ ചിത്രം, വാട്സാപ്പിന്റെ ഈച്ചക്കോപ്പി.. വിവാദങ്ങളോടെ പതഞ്‌ജലി ആപ്പ്!

Best Mobiles in India

Read more about:
English summary
Mi 8 Mi 8 Explorer Edition Mi 8 SE Launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X