TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഷവോമിയുടെ ആദ്യത്തെ സ്നാപ്ഡ്രാഗണ്‍ 710 SoCയില്‍ എത്തിയ ഫോണാണ് ഷവോമി എംഐ 8 എസ്ഇ. ഷവോമി എംഐ 8, എംഐ 8 എക്സ്പ്ലോറര്‍ എഡിഷന് എന്നീ ഫോണുകളോടൊപ്പമാണ് ഈ ഫോണും എത്തിയത്.
4ജിബി റാം/ 64ജിബി സ്റ്റോറേജ്, 6ജിബി റാം/ 64ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായിരുന്നു ഫോണ്‍ എത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതിന്റെ മറ്റൊരു സ്റ്റോറേജ് ഓപ്ഷന് കൂടി എത്തിയിട്ടുണ്ട്, 6ജിബി റാം-64ജിബി സ്റ്റോറേജ്. ഷവോമിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.
ഫോണ്‍ വില
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ ഇന്റേര്‍ണല്‍ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ല. പുതിയ വേരിയന്റായ 6ജിബി റാം, 128ജിബി സ്റ്റോറേജിന്റെ വില ഏകദേശം 23,100 രൂപയാണ്. ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ, ബ്രൈറ്റ് റെഡ്, ബ്രൈറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.
4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 18,900 രൂപയും, 6ജിബി റാം 64ജിബി സ്റ്റോറേജിന് 21,100 രൂപയുമാണ്.
ഷവോമി എംഐ എസ്ഇ സവിശേഷതകള്‍
MIUI 10ല്‍ ആണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്. ഡ്യുവല്‍ സിം പിന്തുണയുളള ഈ ഫോണിന് 5.88 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേയും ഫോണിലുണ്ട്. എംഐ എസ്ഇ ഫോണിന് 2.2GHz ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 710 SoC, അഡ്രിനോ 616 ഗ്രാഫിക്സ്, 6ജിബി റാം, 128ജിബി ഇന്റേര്ണസ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.
ഫോണ്‍ ക്യാമറ
ക്യാമറ ഡിസ്പ്ലേയെ കുറിച്ചു പറയുകയാണെങ്കില്‍ പിന്നില്‍ രണ്ട് ക്യാമറയാണ് ഫോണിനു നല്‍കിയിരിക്കുന്നത്. ഒന്ന് 12എംപി റിയര്‍ സെന്‍സര്‍ ക്യാമറയും മറ്റൊന്ന് 5എംപി സെന്‍സര്‍ ക്യാമറയുമാണ്. f/1.9 അപ്പര്‍ച്ചര്‍, ബോകെ മോഡ്, പോര്‍ട്രേറ്റ് മോഡ്, മോണോക്രോം ടെംപ് ഫ്ളാഷ്, പനോരമ മോഡ്, ഫേഷ്യല്‍ റെകഗ്നിഷന്‍, ESI, AI സവിശേഷതകള്‍, ഇന്റലിജന്റ് ട്രാന്സ്ലേഷന് എന്നിവ ഫോണിന്റെ ക്യാമറ സവിശേഷതകളാണ്.
മുന്നില്‍ 20എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. AI ബാക്ഗ്രൗണ്ട് ബോകെ ഇഫക്ട്, ഓട്ടോമാറ്റിക് HDR, 4K വീഡിയോ ക്യാപ്ചര്‍, സ്ലോ മോഷന്‍ എന്നിവ മുന്‍ ക്യാമറ സവിശേഷതകളാണ്.
ഫോണ്‍ ബാറ്ററിയും കണക്ടിവിറ്റികളും
3120എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 269 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ, 108 മണിക്കൂര്‍ ലോക്കല്‍ മ്യൂസിക് പ്ലേബാക്ക്, 7 മണിക്കൂര്‍ തുടര്‍ച്ചയായ ഗെയിമിംഗ് എന്നിവയാണ് ബാറ്ററിയെ കുറിച്ച് പറയാനുളളത്.
ബ്ലൂട്ടൂത്ത്, വൈഫൈ, MIMO, ജിപിഎസ്, എ-ജിബിഎസ്, GLONASS, വോള്‍ട്ട്, യുഎസ്ബി ടൈപ്പ്-സി പിന്തുണ എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്. ആക്സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ്, പ്രോക്സിമിറ്റി സെന്‍സര്‍, കോംപസ്, ഗൈറോസ്കോപ്പ് എന്നിവ ഫോണ്‍ സെന്‍സറുകളുമാണ്.
ഷവോമിയുടെ പുതിയ അവതാരമായ എംഐ എ2 ഫോണ്‍ ഓഗസ്റ്റ് 8ന് ഇന്ത്യയില്‍..!