ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 710 സ്മാർട്ഫോൺ Mi 8 SE എത്തി; സവിശേഷതകൾ ഗംഭീരം!
കാത്തിരിപ്പിനൊടുവിൽ ഷവോമിയുടെ MI 8 കമ്പനി ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. ചൈനയിൽ നടന്ന ചടങ്ങിലായിരുന്നു ഫോണിന്റെ പുറത്തിറക്കൽ. MI 8 മാത്രമല്ല കമ്പനി ഇറക്കിയിരിക്കുന്നത്. അവയോടൊപ്പം MI 8 Explorer Edition, Mi 8 SE എന്നിവയും പുറത്തിറിക്കിയിട്ടുണ്ട്.

ഒട്ടനേകം പുതുമകളോടെയാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത്. 3ഡി ഫേസ് അൺലോക്ക് അടക്കമുള്ള സൗകര്യങ്ങളോടെയാണ് MI 8 എത്തുന്നതെങ്കിൽ ഇതിനോടൊപ്പം അവതരിപ്പിച്ച MI 8ന്റെ തന്നെ Explorer Edition സ്‌ക്രീനിൽ തന്നെ ഫിംഗർ പ്രിന്റ് വരുന്ന സൗകര്യത്തോടെയാണ് എത്തിയിരിക്കുന്നത്. ഇത് കൂടാതെ കമ്പനി അവതരിപ്പിച്ച Mi 8 SEയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 423ppi പിക്സൽ ഡെൻസിറ്റി ഉള്ള 5.88 ഇഞ്ച് AMOLED ഫുൾ സ്ക്രീന് HD + 1080x2244 പിക്സൽ ഡിസ്പ്ലേ, ഡ്യുവൽ സിം നാനോ + നാനോ, 18.7: 9 അനുപാതം, 86.12 ശതമാനം സ്ക്രീൻ അനുപാതം, 2.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 710 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. സ്നാപ്ഡ്രാഗൺ 710 പ്രൊസസർ ഉപയോഗിച്ചുള്ള ആദ്യത്തെ ഫോണാണ് ഇത്.
2.2 ഗിഗാഹെർഡ്സ് ക്ലോക്ക് ചെയ്ത രണ്ടു ക്രോയോ 360 കോർട്ടക്സ് എ 75 കോറുകളും 10 nm എക്ടാ കോർ ചിപ്പ് ഉൾക്കൊള്ളുന്ന ആറ് ക്രോയോ 360 കോർടെക്സ് എ 55 കാറുകൾ 1.7 ഗാർജസ് ക്ലോക്ക് ചെയ്യുന്നതാണ് ഈ സിപിയു. അഡ്രിനോ 616 ഗ്രാഫിക്സ്, 4 ജിബി അല്ലെങ്കിൽ 6 ജിബി റാം ഓപ്ഷനുകളുമുണ്ട്. ഇൻബിൽറ്റ് സ്റ്റോറേജ് 64 ജിബിയിലാണ്. മൈക്രോ എസ്.ഡി കാർഡ് വഴി വികസിപ്പിക്കാനാവില്ല എന്നൊരു പോരായ്മയുമുണ്ട്.
12 മെഗാപിക്സൽ സെൻസറും, 5 മെഗാപിക്സൽ സെൻസറും ഉള്ള AI ക്യാമറയാണ് പിറകിൽ. പ്രധാന ക്യാമറ ഫീച്ചറുകൾ f / 1.9 aperture,ബൊക്കെഹ് മോഡ്, പോർട്രെയ്റ്റ് മോഡ്, മോണോക്രോം ടെംപ് ഫ്ലാഷ്, HDR അഡ്ജസ്റ്റ്മെന്റ്, പനോരമ മോഡ്, ബേസ്റ്റ് മോഡ്, ഫാഷൻ റെക്കഗ്നൈസേഷൻ, ഡൈമിംഗ് ടെക്നോളജി, EIS തുടങ്ങിയവയെല്ലാമാണ്.
മുൻക്യാമറയിൽ AI സവിശേഷതയുള്ള 20 മെഗാപിക്സൽസെൽഫി ക്യാമറ ഉണ്ട്. സോഫ്റ്റ് ലൈറ്റ്, ഓട്ടോമാറ്റിക് HDR, 4K വീഡിയോ ക്യാപ്ചർ, സ്ലോ സ്ലോഷൻ എന്നിവയും ഉണ്ട് ഇതിൽ. 269 മണിക്കൂർ സ്റ്റാൻഡ്ബൈ, 108 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 13 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 7 മണിക്കൂർ തുടർച്ചയായ ഗെയിമിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന 3120 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഫാസ്റ്റ് ചാർജ്ജിങ് സവിശേഷതയുമുണ്ട്.
ബ്ലൂടൂത്ത് 5.0, വൈഫൈ, MIMO, GPS, AGPS, GLONASS, VoLTE, യുഎസ്ബി ടൈപ്പ്- C പിന്തുണ എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളിലുണ്ട്. 164 ഗ്രാം ആണ് ഭാരം. ഗ്രൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, കോംപസ്, ആംബിയന്റ് ലൈറ്റ് സെൻസർ, ഹാൾ സെൻസർ, വൈബ്രേഷൻ സെൻസർ, ഇൻഫ്രാറെഡ് എന്നിവയും ഫോണിലുണ്ട്. ഇന്ത്യയിൽ ഈ മോഡൽ എന്ന് എത്തും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Mi 8 SE യുടെ 4 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 1799 (ഏകദേശം 18,900 രൂപ)യും 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് സി എൻ വൈ 1,999 (ഏകദേശം 21,100 രൂപ)യുമാണ് വില വരുന്നത്. ജൂൺ 8 മുതൽ ചൈനയിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ത്യയിലും ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications