Mi A2 ക്യാമറ എങ്ങനെയുണ്ട്?? ഗിസ്‌ബോട്ട് റിവ്യൂ

By GizBot Bureau
|

ഷവോമിയുടെ ആൻഡ്രോയിഡ് വൺ ഫോണായ MI A2 എത്തിയിരിക്കുകയാണല്ലോ. ഇന്നലെ ഉച്ചക്ക് 12 മുതൽ ഫോൺ മുൻകൂട്ടി ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ് ശുദ്ധ വേർഷനിൽ എത്തിയ കഴിഞ്ഞ വർഷം ഇറങ്ങിയ MI A1 ന്റെ രണ്ടാമത്തെ മോഡലാണ് ഇപ്പോൾ ഇറങ്ങിയ ഈ ഫോൺ. ഷവോമിയുടെ ആന്ഡ്രോയിഡ് വൺ ഫോൺ എന്ന സവിശേഷതയോടൊപ്പം മികച്ച ക്യാമറ സവിശേഷതകളും ഒപ്പം കയ്യിലൊതുങ്ങാവുന്ന വിലയും ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

 
Mi A2 ക്യാമറ എങ്ങനെയുണ്ട്?? ഗിസ്‌ബോട്ട് റിവ്യൂ

കഴിഞ്ഞ വർഷം MI A1 ഇറങ്ങിയപ്പോൾ ഏറെ മികച്ച ക്യാമറ സവിശേഷതകളുള്ള കുറഞ്ഞ വിലയിലെ ഫോൺ എന്ന നിലയിൽ MI A1 ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അതിന്റെ ചുവടുപിടിച്ചെത്തിയ MI A2വും പതിവ് തെറ്റിച്ചില്ല. പിറകുവശത്ത് 12 മെഗാപിക്സൽ, 20 മെഗാപിക്സൽ എന്നിങ്ങനെ രണ്ടു ക്യാമറകളാണ് ഫോണിനുള്ളത്. മുൻവശത്ത് 20 മെഗാപിക്സലിന്റെ ഒരു ക്യാമറയും സ്ഥിതി ചെയ്യുന്നു. ഇന്നിവിടെ ഞങ്ങൾ ഈ മോഡലിന്റെ ക്യാമറയുടെ സവിശേഷതകളെയും എന്തുമാത്രം ഇതിലെ ക്യാമറ മികവ് പുലർത്തുന്നു എന്നതിനെ കുറിച്ചും അല്പം വിശദമായി ഒരു റിവ്യൂ എഴുതുകയാണ്.

MI A2 ക്യാമറ സവിശേഷതകൾ

MI A2 ക്യാമറ സവിശേഷതകൾ

ഇതിൽ പിറകിലെ ക്യമറകളിൽ പ്രൈമറി സെൻസറായ 12 മെഗാപിക്സൽ വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്. ഇനി ഈ ഫോണിൽ ഞങ്ങൾ നടത്തിയ ചില പരീക്ഷണങ്ങളുടെ ഫലം താഴെ പറയാം.

പകൽവെളിച്ചത്തിലെ ക്യാമറ പ്രകടനം
 

പകൽവെളിച്ചത്തിലെ ക്യാമറ പ്രകടനം

ഷവോമി മി A2 ന്റെ ക്യാമറ വളരെ ശ്രദ്ധേയമാകും എന്നുറപ്പാണ്. കാരണം ഞങ്ങൾ നടത്തിയ പരീക്ഷണങ്ങളെല്ലാം ഈ വിലയിലുള്ള ഒരു ഫോൺ മോഡലിനെ സംബന്ധിച്ചെടുത്തോളം തൃപ്തികരമായിരുന്നു. റിയർ ക്യാമറ അൽഗോരിതങ്ങൾ മികച്ച ദൃശ്യതീവ്രത നിലവാരം ഉളവാക്കുകയും മൊത്തത്തിലുള്ള മികച്ച ഒരു ഇമേജ് പുറത്തു കൊണ്ടുവരികയും ചെയ്യുന്നുണ്ട്. ക്യാമറ സെൻസറുകൾ ഏത് അവസ്ഥയിലും നല്ലരീതിയിൽ സുഗമമായി കൈകാര്യം ചെയ്യുന്നു എന്നത് ഈ ഫോൺ ക്യാമറയുടെ നിലവാരം ഉയർത്തുന്നുണ്ട്.

നല്ല തെളിമയുള്ള ചിത്രങ്ങൾ പകൽ വെളിച്ചത്തിൽ ലഭ്യമായെങ്കിലും ഷാർപ്നെസ്സ് അല്പം കുറവാകുന്നുണ്ടോ എന്നൊരു സംശയം മാത്രം ബാക്കിയായി. ഫോണിൽ എടുത്ത വിഡിയോ ഏറെ നിലവാരം പുലർത്തുന്നതായിരുന്നു. പ്രത്യേകിച്ച് 4കെ വീഡിയോ, 1080 പി വീഡിയോ എന്നിവയെല്ലാം തന്നെ നമ്മൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. 1080 പി വീഡിയോ റെക്കോർഡിങ്ങിൽ ക്യാമറ സോഫ്ട്വെയർ ഹാർഡ്‌വെയർ എന്നിവ ഒരേപോലെ മികച്ച പ്രകടനം കാഴ്ചവെക്കുകയും സോഫ്ട്‍വെയർ ഇമേജ് സ്റ്റെബിലൈസേഷൻ മികച്ച ഫലം തരുകയും ചെയ്തു.

 

 ഇരുണ്ട വെളിച്ചത്തിലെ ക്യാമറ പ്രകടനം

ഇരുണ്ട വെളിച്ചത്തിലെ ക്യാമറ പ്രകടനം

മി A2വിന്റെ ഇരുണ്ട വെളിച്ചത്തിൽ എടുത്ത ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ ഞാൻ അതിൽ തീർത്തും സന്തുഷ്ടനാണ്. കാരണം ഈ വിലയിൽ ലഭിക്കാവുന്ന ക്യാമറകളിൽ വരുന്ന ഏറ്റവും മികച്ച പ്രകടനമാണ് മി A2വിലെ ക്യാമറ തന്നത്. മുൻക്യാമറ ആകട്ടെ, പിൻക്യാമറ ആകട്ടെ, രണ്ടും ഒരേപോലെ മികച്ചു നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇരുണ്ട വെളിച്ചത്തിൽ തന്നത്.

 വളരെ കുറഞ്ഞ വെളിച്ചത്തിലെ ക്യാമറ പ്രകടനം

വളരെ കുറഞ്ഞ വെളിച്ചത്തിലെ ക്യാമറ പ്രകടനം

ഷവോമി മി A2 അല്പം അധികം മികവ് പുലർത്തിയിട്ടുണ്ട് വളരെ നേർത്ത വെളിച്ചത്തിൽ ചിത്രങ്ങൾ എടുക്കുന്ന ഈ കാര്യത്തിൽ. കാരണം ഫോണിലെ രണ്ടാമത്തെ സെൻസർ ആയ 20 മെഗാപിക്സൽ സെൻസർ ഇരുണ്ട വെളിച്ചത്തിൽ എടുക്കുന്ന ചിത്രങ്ങളുടെ മികവ് കൂട്ടുന്നതിനായി വളരെ മികച്ച പിക്സൽ ബൈൻഡിങ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0µm കരുത്തിൽ വളരെ ഇരുണ്ട അവസ്ഥകളിലും മുകളിലെ ചിത്രത്തിൽ കാണിക്കുന്ന പോലെയുള്ള ശരാശരിക്ക് മുകളിൽ നിൽക്കുന്ന മികച്ച ചിത്രങ്ങൾ എടുക്കാൻ പറ്റി. മുകളിൽ കൊടുത്തിട്ടുള്ള ചിത്രങ്ങളിലേക്ക് നോക്കുമ്പോൾ തന്നെ നിങ്ങൾക്ക് ആ കാര്യം വ്യക്തമായി മനസ്സിലാക്കാൻ പറ്റും.

 പോർട്രൈറ്റ് മോഡ്

പോർട്രൈറ്റ് മോഡ്

ബജറ്റ് സ്മാർട്ഫോണുകൾ പോർട്രൈറ്റ് മോഡ്, ബൊക്കെഹ് efഎഫക്റ്റ് എന്നിവയിൽ ശരാശരി നിലവാരം മാത്രമേ പുലർത്താറുള്ളൂ. എന്നാൽ ആ പതിവ് തെറ്റിച്ചത് കഴിഞ്ഞ വര്ഷം ഇറങ്ങിയ ഈ മോഡലിന്റെ ആദ്യ തലമുറയും പിന്നീട ഇറങ്ങിയ റെഡ്മി നോട്ട് 5 പ്രോയും ആയിരുന്നു. ഇപ്പോഴിതാ മുൻവശത്തെ 20 എംപി ക്യാമറയുടെ കരുത്തിൽ മികച്ച പോർട്രൈറ്റ് മോഡുകളും ഫോണിലെ പിറകിലെ 12 മെഗാപിക്സൽ, 20 മെഗാപിക്സൽ ക്യാമറകളുടെ കരുത്തിൽ മികച്ച ബൊക്കെ എഫക്ടുകളും നൽകാൻ മി A2 വിലെ ഈ ക്യാമറക്ക് സാധിക്കും. പരിശോധനക്കായി ഞങ്ങൾ എടുത്ത ചിത്രങ്ങളെല്ലാം മികവ് തരുന്നതായിരുന്നു. എന്തായാലും ഈ വിലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച പോർട്രൈറ്റ് അനുഭവം ഈ ഫോണിൽ ലഭ്യമാകും എന്ന് തീർത്ത് പറയാം.

സെൽഫി ക്യാമറ സാമ്പിളുകൾ

സെൽഫി ക്യാമറ സാമ്പിളുകൾ

18000 രൂപയിൽ താഴെ വരുന്ന ഏറ്റവും മികച്ച സെൽഫി ക്യാമറ ഈ ഫോണിന്റേത് ആണെന്ന് നമുക്ക് ഉറപ്പിച്ചുപറയാം. കാരണം അത്രയ്ക്കും തൃപ്തികരമായിരുന്നു ഓരോ സെൽഫികളും. സാധാരണ സെൽഫി ആവട്ടെ, പോർട്രൈറ്റ് മോഡിൽ എടുത്ത ചിത്രങ്ങൾ ആവട്ടെ എല്ലാം തന്നെ വിശാലമായ പിക്സലുകളിൽ ഏറ്റവും തെളിച്ചത്തോട് കൂടി ഷാർപ്നെസ്സ് നഷ്ടപ്പെടാതെ വിശദമായ നിറങ്ങളിൽ നല്ല ചിത്രങ്ങൾ നല്കുന്നവയായിരുന്നു. ഒരു സെൽഫി പ്രമിയെ സംബന്ധിച്ചെടുത്തോളം ഈ 20 മെഗാപിക്സൽ ക്യാമറ ഈ വിലയിലെ ഫോണികളുമായി താരതമ്യം ചെയ്യുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന് തീർച്ച.

ഫോണിലെ ക്യാമറ ആപ്പ്

ഫോണിലെ ക്യാമറ ആപ്പ്

ഫോണിലെ ക്യാമറ ആപ്പ് ഇവിടെ എടുത്തുപറയേണ്ടതാണ്. ആൻഡ്രോയിഡ് വൺ മോഡൽ ആണെങ്കിലും ഓരോ നിർമ്മാതാക്കളും അവരുടേതായ ക്യാമറ ആപ്പ് ആണല്ലോ ഫോണിൽ ഉൾക്കൊള്ളിക്കുക. അത് തന്നെയാണ് ഷവോമിയും ഇവിടെ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ ഷവോമിയുടെ സ്വന്തം ക്യാമറ ആപ്പ് നമുക്ക് ഇവിടെയും ലഭിക്കുന്നു. പക്ഷെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഒരുപിടി അധികം സൗകര്യങ്ങള ഉണ്ട് എന്നുമാത്രം. ഫോൺ ക്യാമറ പ്രാഥമിക സൗകര്യങ്ങൾക്ക് പുറമെ ഫിൽറ്ററുകളും മറ്റു ക്യാമറകളിൽ ലഭിക്കുന്ന സൗകര്യങ്ങളും എല്ലാം തന്നെ ലഭ്യവുമാണ്.

അവസാനവാക്ക്

അവസാനവാക്ക്

ക്യാമറയുടെ കാര്യത്തിൽ മാത്രം നോക്കിയാലും മറ്റു സവിശേഷതകൾ നോക്കോയാലും കൊടുക്കുന്ന വിലക്ക് മൊത്തം മെച്ചം ലഭിക്കുന്ന ഒരു മോഡലാണ് ഷവോമി മി A2 എന്ന് നിസ്സംശയം പറയാം. ഇവിടെ നമ്മൾ ഫോണിലെ ക്യാമറയുടെ സവിശേഷതകൾ മാത്രമാണ് പറഞ്ഞത് എന്നതിനാൽ ക്യാമറയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ തീർത്തും തൃപ്തികരമാണ് മി A2. ബാക്കി സവിശേഷതകൾ വെച്ചു താരതമ്യം ചെയ്താലും 16,990 രൂപ എന്ന നിലയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് മി A2 എന്ന് നിസ്സംശയം പറയാം.

2300 രൂപക്ക് ഷവോമിയുടെ Hey+ സ്മാര്‍ട്ട്ബാന്‍ഡ് എത്തി; കളർ OLED ഡിസ്പ്ളേ അടക്കം സവിശേഷതകൾ ഗംഭീരം!2300 രൂപക്ക് ഷവോമിയുടെ Hey+ സ്മാര്‍ട്ട്ബാന്‍ഡ് എത്തി; കളർ OLED ഡിസ്പ്ളേ അടക്കം സവിശേഷതകൾ ഗംഭീരം!

 

Best Mobiles in India

Read more about:
English summary
Mi A2 Camera Gizbot Review

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X