Home
Mobile

രണ്ടുവശത്തും തകർപ്പൻ ക്യാമറകളുമായി കയ്യിലൊതുങ്ങുന്ന വിലയിൽ ഷവോമി Mi A2 ഇന്ന്!

By Shafik

ഷവോമിയുടെ ആൻഡ്രോയിഡ് വൺ മോഡലായ Mi A2 ഇന്ന് ഇന്ത്യയിൽ എത്തുന്നു. മികച്ച ക്യാമറ സവിശേഷതകളും ആൻഡ്രോയിഡ് ശുദ്ധ വേർഷനിൽ എത്തുന്ന ഷവോമി ഫോൺ മോഡൽ എന്ന പ്രത്യേകതയും ഒപ്പം താങ്ങാവുന്ന വിലയുമാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകൾ. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്നത്.

രണ്ടുവശത്തും തകർപ്പൻ ക്യാമറകളുമായി കയ്യിലൊതുങ്ങുന്ന വിലയിൽ ഷവോമി Mi A2

ഫോണിന്റെ ഇന്ത്യയിലെ വില ഇതുവരെ പുറത്തായിട്ടില്ലെങ്കിലും ജൂലായ് 24ന് സ്‌പെയിനിൽ ആദ്യമായി ഫോൺ പുറത്തിറക്കിയപ്പോൾ ഇട്ട വില 4 ജിബി 64 ജിബി മോഡലിന് 279 യൂറോയും (ഏകദേശം 22,500 രൂപ) 6 ജിബി 128 ജിബി മോഡലിന് 349 യൂറോയുമാണ് (ഏകദേശം 28,000 രൂപ). ഇതിന് സമാനമായതോ അല്ലെങ്കിൽ കുറഞ്ഞതോ ആയ ഒരു വില ഇന്ത്യൻ വിപണിയിൽ ഈ ഫോണിന് പ്രതീക്ഷിക്കാം.

 5.99 ഇഞ്ച് സ്‌ക്രീന്‍

5.99 ഇഞ്ച് സ്‌ക്രീന്‍

18:9 അനുപാതത്തിലും 1080x2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷ ഭീക്ഷണി കുറക്കുമെന്നു കരുതുന്നു

പ്രോസസര്‍

പ്രോസസര്‍

എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ഫോണ്‍ ക്യാമറകള്‍

ഫോണ്‍ ക്യാമറകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്.

ബാറ്ററി, കണക്ടിവിറ്റി

ബാറ്ററി, കണക്ടിവിറ്റി

ക്വിക് ചാര്‍ജ്ജ് 3.0 ഫീച്ചറുളള 3010എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 30 മിനിറ്റിനുളളില്‍ തന്നെ പകുതിയില്‍ കൂടുതല്‍ ചാര്‍ജ്ജാകും. ടൈപ്പ് സി പോര്‍ട്ട്, 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്.

Best Mobiles in India

English summary
MI A2 India Launch Today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X