4500 ജിബി ജിയോ 4ജി ഡാറ്റ, 2200 രൂപ ക്യാഷ്ബാക്ക്.. Mi A2 ഇന്ന് 12 മണി മുതൽ!
ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന Mi A2 ഇന്ന് ഉച്ചക്ക് 12 മണി മുതൽ പ്രീ ഓർഡർ ആരംഭിക്കുമാകയാണ്. ആമസോൺ വഴിയും മി വെബ്സൈറ് വഴിയുമാണ് ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കുക. ഇന്ന് 12 മുതൽ പ്രീ ഓർഡർ ചെയ്യാവുന്ന ഫോൺ ഓഗസ്റ്റ് 14ന് ഉച്ചക്ക് 12 മുതലാണ് വില്പന ആരംഭിക്കുക. മികച്ച സവിശേഷതകളോടെ എത്തുന്ന ഫോൺ എന്നതിലുപരി ജിയോയോയുടെ ഭീമൻ ഡാറ്റ ഓഫറുകൾ ഉൾപ്പെടെ മികച്ച ഓഫറുകളും ഫോണിന് ലഭ്യമാണ്. 16,999 രൂപയാണ് ഫോണിന് ഇന്ത്യൻ വിപണിയിൽ വിലയിട്ടിരിക്കുന്നത്.

ജിയോ 4.5 ജിബി ഡാറ്റ ഓഫർ, ഒപ്പം 2200 രൂപ ക്യാഷ്ബാക്കും
ഇപ്പോഴിറങ്ങുന്ന ഒട്ടുമിക്ക എല്ലാ ഫോണുകൾക്കും മികച്ച ഡാറ്റ ഓഫറുകൾ ജിയോ വാഗ്ദാനം നൽകുന്നുണ്ട്. ഒപ്പം ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യാറുണ്ട്. ഈ പതിവ് ഇവിടെ മി A2വിന്റെ കാര്യത്തിലും കമ്പനി തെറ്റിക്കുന്നില്ല. 4.5 ടിബി, അതായത് 4500 ജിബിക്ക് മുകളിൽ 4ജി ഡാറ്റ ആണ് ജിയോ മി A2 വാങ്ങുന്ന ആളുകൾക്ക് നൽകുന്നത്. ഒപ്പം 2200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്.
മി A2 പ്രധാന സവിശേഷതകൾ ചുവടെ അറിയാം

സ്‌ക്രീന്‍
18:9 അനുപാതത്തിലും 1080x2160 പിക്‌സല്‍ റെസൊല്യൂഷനുളള 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ഫോണിന്റെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഫോണിനുളളത്. നിരന്തരം ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ ഫോണിന് സുരക്ഷ ഭീക്ഷണി കുറക്കുമെന്നു കരുതുന്നു

ഹാർഡ്‌വെയർ
എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ക്യാമറ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്.

മറ്റു സൗകര്യങ്ങൾ
ക്വിക് ചാര്‍ജ്ജ് 3.0 ഫീച്ചറുളള 3010എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. 30 മിനിറ്റിനുളളില്‍ തന്നെ പകുതിയില്‍ കൂടുതല്‍ ചാര്‍ജ്ജാകും. ടൈപ്പ് സി പോര്‍ട്ട്, 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്.


Click it and Unblock the Notifications








