Home
Mobile

999 രൂപയ്ക്ക് 10,000mAh പവർ ബാങ്ക്, 7000 രൂപ ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ; Mi ദീപാവലി സെയിൽ ഓഫറുകൾ

ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്തുള്ള ഡിസ്കൗണ്ടുകൾ ലഭ്യമായതോടെ സ്മാർട്ട്ഫോൺ വിപണി കച്ചവടത്തിരക്കിലായിക്കഴിഞ്ഞു. പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകളും മറ്റ് ഡി​വൈസുകളും ആമസോണിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും മറ്റ് ഇ-കൊമേഴ്സ് ​സൈറ്റുകളിലൂടെയും ഡിസ്കൗണ്ടിൽ വിറ്റുകൊണ്ടിരിക്കുന്നു. എന്നാൽ ഇത് കൂടാതെ വിവിധ ബ്രാൻഡുകൾ തങ്ങളുടെ സ്വന്തം നിലയ്ക്കും ഡിസ്കൗണ്ടുകളും ഓഫറുകളുമായി രംഗത്തുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിനും ഒപ്പം തന്നെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ എംഐ തങ്ങളുടെ വിവിധ ഡി​വൈസുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി ദീപാവലി വിത്ത് എംഐ സെയിൽ (Diwali with Mi sale) മുന്നേറുകയാണ്.

സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റ്, ഇയർബഡ്സ്, സ്മാർട്ട് വാച്ച്, പവർബാങ്ക് തുടങ്ങി വിവിധ ഡി​വൈസുകൾ ആകർഷകമായ വിലക്കുറവിൽ ഈ ദീപാവലി സെയിലിൽ എംഐ വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകൾ, റെഡ്മി പാഡ് പ്രോ, റെഡ്മി ബഡ്സ്, ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് കമ്പനി ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

999 രൂപയ്ക്ക് 10,000mAh പവർ ബാങ്ക്, 7000 രൂപ ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ

എന്നാൽ ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ 4ജി സ്മാർട്ട്ഫോണുകളും ഉണ്ട്. എല്ലാവരും 5ജിയിലേക്ക് മാറുന്ന ഈ സമയത്ത് ഡിസ്കൗണ്ട് കണ്ട് 4ജി ഫോൺ വാങ്ങണോ എന്ന് നാല് വട്ടം ചിന്തിക്കണം. 10000 രൂപയിൽ താഴെ വിലയിലുള്ള ഫോൺ കണ്ടാൽ അ‌ത് 5ജി ആണെങ്കിൽ മാത്രം വാങ്ങുന്നതാകും നല്ലത്.

ഷവോമിയുടെ വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന ഡീറ്റെയിൽസ് പ്രകാരം എംഐ ​ദീപാവലി സെയിലിൽ ലഭ്യമാകുന്ന പ്രധാന ഡീലുകൾ: റെഡ്മി 13C (4GB+128GB) പഴയ വില 8,999 രൂപ, ഓഫർ വില 6,999 രൂപ. റെഡ്മി 13 (6G+128GB) യഥാർഥ വില -13,999 രൂപ, ഓഫർ വില- 12,499 രൂപ.

999 രൂപയ്ക്ക് 10,000mAh പവർ ബാങ്ക്, 7000 രൂപ ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ

റെഡ്മി നോട്ട് 13 5G (6GB+128GB) പഴയ വില 18,999 രൂപ, ഓഫർ വില- 14,999 രൂപ (4000 രൂപ ഡിസ്കൗണ്ട്). റെഡ്മി നോട്ട് 13 പ്രോ (8GB+256GB) യഥാർഥ വില 27,999 രൂപ, ഓഫർ വില 21,999 രൂപ (6000 രൂപ ഡിസ്കൗണ്ട്).

റെഡ്മി നോട്ട് 13 പ്രോ+ (8GB+256GB) യഥാർഥ വില 31,999 രൂപ, ഓഫർ വില 24,999 രൂപ ( 7000 രൂപ ഡിസ്കൗണ്ട്), ഷവോമി 14 സിവി (8GB+256GB) യഥാർഥ വില 42,999 രൂപ, ഓഫർ വില 37,999 രൂപ (5000 രൂപ ഡിസ്കൗണ്ട്).

റെഡ്മി പാഡ് പ്രോ 5G (8GB+128GB) യഥാർഥ വില 24,999 രൂപ, ഓഫർ വില 22,999 രൂപ. റെഡ്മി പാഡ് എസ്ഇ 4G (4GB+64GB) യഥാർഥ വില 10,999 രൂപ, ഓഫർ വില 8,999 രൂപ. റെഡ്മി ബഡ്സ്5 യഥാർഥ വില 2,999 രൂപ, ഓഫർ വില 1,999 രൂപ.

999 രൂപയ്ക്ക് 10,000mAh പവർ ബാങ്ക്, 7000 രൂപ ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ

റെഡ്മി ബഡ്‌സ് 5സി യഥാർഥ വില 1,999 രൂപ, ഓഫർ വില 1,599 രൂപ, റെഡ്മി വാച്ച് 5 ആക്റ്റീവ് യഥാർഥ വില 2,799 രൂപ, ഓഫർ വില 2,399 രൂപ. ഷവോമി X Pro QLED (43-ഇഞ്ച്) യഥാർഥ വില 34,999 രൂപ, ഓഫർ വില 28,249 രൂപ.

ഷവോമി X (43-ഇഞ്ച്) യഥാർഥ വില 28,999 രൂപ, ഓഫർ വില 22,249 രൂപ. ഷവോമി ട്രിമ്മർ2 യഥാർഥ വില 3,499 രൂപ, ഓഫർ വില 1,549 രൂപ, റെഡ്മി 10,000mAh പവർ ബാങ്ക് യഥാർഥ വില 1,999 രൂപ, ഓഫർ വില 999 രൂപ.

ഓഫർ വിലയിൽ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. അ‌വ മാറ്റത്തിന് വിധേയമാണ്. അ‌തിനാൽ വില ഉറപ്പുവരുത്താൻ ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പരിശോധിച്ച് ഉറപ്പിക്കുക. ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന പല എംഐ ഡി​വൈസുകളും ഇതുവരെ ലഭ്യമല്ലാത്തത്ര വിലക്കുറവിലാണ് എത്തുന്നത്, അ‌തിനാൽത്തന്നെ മികച്ചത് എന്ന് തോന്നിയാൽ ഈ ഡീലുകൾ സ്വന്തമാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Diwali with Mi Sale offers various Mi devices like Smartphones, Tablets, Earbuds, Smart Watch, Smart TV, Power Bank etc. at attractive discounts. Redmi Note 13 Pro+ (8GB+256GB) was originally priced at Rs 31,999, but now it is available at an offer price of Rs 24,999 (a discount of Rs 7000).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X