Home
Mobile

ഷവോമി മി മിക്സ് 2 ഇപ്പോൾ വാങ്ങാം.. വില വീണ്ടും 3000 കുറച്ചു!!

By Shafik

കഴിഞ്ഞ വർഷത്തെ കമ്പനിയുടെ പ്രീമിയം ഡിസ്പ്ലേ സ്മാർട്ട്ഫോൺ ഷവോമി മി മിക്സ് 2 ഇന്ത്യയിൽ വീണ്ടും വില കുറച്ചു. 2017 ഒക്റ്റോബറിലാണ് ഷവോമി ഈ ഹാൻഡ് സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഒരു സിംഗിൾ വേരിയന്റായാണ് ഈ ഫോൺ എത്തിയിരുന്നത്. മോഡലിന്റെ വില 35,999 ആയിരുന്നു. എന്നാൽ ഏറ്റവും പുതിയ വില പ്രകാരം മി മിക്സ് 2 29,999 രൂപയ്ക്ക് ലഭ്യമാകും. Mi.com, Mi ഹോം, ഫ്ളിപ്പ്കാർട്ട് പോലുള്ള ഔദ്യോഗിക സൈറ്റുകളിലും ഈ വിലക്കുറവ് ലഭ്യമാണ്.

ഷവോമി മി മിക്സ് 2 ഇപ്പോൾ വാങ്ങാം.. വില വീണ്ടും 3000 കുറച്ചു!!

മി മിക്സ് 2 ന്റെ വില ഇത് രണ്ടാമതാണ് കുറയുന്നത്. ഈ വർഷം ജനവരിയിൽ 3,000 രുപ കുറഞ്ഞ് 32,999 ആയിരുന്നു. അതിനു ശേഷം ഇപ്പോൾ വീണ്ടും 3000 കുറഞ്ഞ് 29999 ആയിരിക്കുകയാണ്. മറ്റു കമ്പനിയുമായുള്ള മത്സരം മുൻനിർത്തിയാണ് ഈ വിലകുറവ് എന്ന് വ്യക്തമാണ്. വാവെയ്, സാംസങ്ങ് എന്നിവയെല്ലാം ഇതേ ഗുണങ്ങളോട് കൂടിയ ഫോണുകൾ 30000 രൂപയിൽ താഴെ അവതരിപ്പിച്ച സാഹചര്യത്തിൽ കമ്പനി വില കുറയ്ക്കാൻ നിർബന്ധിതമാകുകയായിരുന്നു. അതേസമയം മിക്സഡ് മിക്സ് 2 എസ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ ഒരു വ്യക്തത ലഭിച്ചിട്ടില്ല.

ഷവോമി മി മിക്സ് 2 സവിശേഷതകൾ

ഡ്യുവൽ സിം, MIUI 9 , ആൻഡ്രോയിഡ് 7.0 നൗഗറ്റ്, 5.99 ഇഞ്ച് ഫുൾ എച്ച്ഡി + 1080x2160 പിക്സൽ എൽസിഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രൊസസർ, 6 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ സോണി IMX386 പിൻ ക്യാമറ, 1.25-മൈക്രോൺ പിക്സൽ, 4-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ, 5 ലെൻസ് എഫ് / 2.0 അപ്പെർച്ചർ എന്നിവയാണ് ക്യാമറ സവിശേഷതകൾ. മുന്നിൽ 5 മെഗാപിക്സൽ മുൻക്യാമറയും, സ്മാർട്ട്ഫോണിനെ അൺലോക്ക് ചെയ്യാൻ ഫെയ്സ് റെക്കഗ്നേഷൻ ഫംഗ്ഷനും ഉണ്ട്.

ഇന്ത്യയിൽ അവതരിപ്പിച്ച വേരിയന്റിന് 128GB മെമ്മറിയുണ്ട്. എന്നാൽ ഇത് വികസിപ്പിക്കാൻ സാധിപ്പിക്കാത്തതാണ്. വൈഫൈ, ഡ്യുവൽ ബാൻഡ് വൈ-ഫൈ 802.11 സി, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് സ്മാർട്ട്ഫോണിനുള്ളത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഡിജിറ്റൽ കോംപസ്, ഗ്രിസ്കോപ്പ്, അൾട്രാസനിക് പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് സെൻസറുകളിൽ ഉൾപ്പെടുന്നത്. 3400mAh ബാറ്ററിയും 151.8x75.5x7.7 മില്ലീമീറ്റർ അളവുകളുമുള്ള ഫോണിന്റെ ഭാരം 185 ഗ്രാം ആണ്.

More from GizBot

Best Mobiles in India

English summary
Mi Mix 2 price cut again. Xiaomi Mi Mix 2 gets Rs. 3,000 price cut, and this new price is is applicable on Mi.com, Mi Home, and Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X