Home
Mobile

ലോകോത്തര സവിശേഷതകളുമായി ഷവോമി മി മിക്സ് 3! കുറഞ്ഞ വിലയ്ക്ക് സകല കമ്പനികൾക്കും വെല്ലുവിളി!

ഏറെ പ്രതീക്ഷകളോടെ സ്മാര്‍ട്ട്‌ഫോണ്‍ ലോകം കാത്തിരുന്ന ഷവോമി മി മിക്‌സ് 3 ചൈനയില്‍ പുറത്തിറങ്ങി. നിരവധി പുതിയ ഫീച്ചറുകളുള്ള മി മിക്‌സ് 3-യില്‍ നമ്മളെ കാത്തിരിക്കുന്നത് ഇതുവരെ സ്മാര്‍ട്ട്‌ഫോണുകളില്‍ കണ്ടിട്ടില്ലാത്ത സവിശേഷതകളാണ്. അവയില്‍ ചിലത് പരിചയപ്പെട്ടാലോ?

1. ഫുള്‍സ്‌ക്രീന്‍ എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേ

1. ഫുള്‍സ്‌ക്രീന്‍ എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേ

നോച്ചില്ലാത്ത എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 93.4 ശതമാനമാണ്. 6.39 ഇഞ്ച് AMOLED ഡിസ്‌പ്ലേ മികച്ച കാഴ്ച അനുഭവം ഉറപ്പുനല്‍കുന്നു.

 2. സ്ലൈഡിംഗ് രൂപകല്‍പ്പന

2. സ്ലൈഡിംഗ് രൂപകല്‍പ്പന

ഫോണ്‍ എറെക്കുറെ പൂര്‍ണ്ണമായും ഡിസ്‌പ്ലേ ആയതിനാല്‍ ബെസെല്‍ ഇല്ലെന്ന് തന്നെ പറയാം. മുന്നിലെ ക്യാമറയും സെന്‍സറുകളും സ്ലൈഡറിനകത്ത് ഒളിപ്പിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

3. ബലവത്തായ ബോഡി

3. ബലവത്തായ ബോഡി

സെറാമിക് ബോഡി ഫോണിന് സൗന്ദര്യവും ബലവും നല്‍കുന്നു. മികച്ച ഗുണമേന്മയോടൊപ്പം ഏറ്റവും കുറഞ്ഞ ബെസെല്‍ലും എടുത്തുപറയേണ്ടതാണ്. ഫോണിലെ സ്ലൈഡര്‍ 3 ലക്ഷം തവണ സ്ലൈഡ് ചെയ്താലും ഒരു കുഴപ്പവും വരുകയില്ല. ദീര്‍ഘകാലം ഈടുനില്‍ക്കുമെന്ന് ചുരുക്കം.

 4. ക്യാമറ

4. ക്യാമറ

ലോകത്തിലെ ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നാം സ്ഥാനത്താണ് മി മിക്‌സ് 3. എഐ സവിശേഷതയോട് കൂടിയ രണ്ട് 12 MP ക്യാമറകളാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. എഐ ഉള്ളതിനാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ ഫോണിന് കഴിയുന്നു. 4 ആക്‌സിസ് ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 4K വീഡിയോ റെക്കോഡിംഗ്, 960 fps സ്ലോ മോഷന്‍ എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.

5. 10 GB റാം

5. 10 GB റാം

സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ റാം 10 GB ആണ്. 128GB/265GB മോഡലുകള്‍ വിപണിയിലുണ്ട്. 10GB റാം ഫോണിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു.

6. മി ഇന്റര്‍ഫേസ് & Xiao എഐ

6. മി ഇന്റര്‍ഫേസ് & Xiao എഐ

MIUI ROM അടിസ്ഥാനമായ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഔട്ട് ഓഫ് ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മി മാക്‌സ് 3-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിള്‍ ARCore, Xizo Ai-യുടെ ശക്തിയുള്ള എഐ വോയിസ് അസിസ്റ്റന്റ് എന്നിവ ഫോണിനെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

7. 5G, വയര്‍ലെസ് ചാര്‍ജിംഗ്

7. 5G, വയര്‍ലെസ് ചാര്‍ജിംഗ്

3200 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് നില്‍ക്കും. 5G, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ എടുത്തുപറയേണ്ട മറ്റുചില സവിശേഷതകളാണ്. ഫോണിനൊപ്പം 10W വയര്‍ലെസ് ചാര്‍ജറും ലഭിക്കും. ഏത് വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിച്ചും ഫോണ്‍ ചാര്‍ജ് ചെയ്യാനാകും.

6GB, 8GB മോഡലുകളും ലഭ്യമാണ്. 6GB മോഡലിന്റെ ഏകദേശ വില 35000 രൂപയാണ്. 10 GB മോഡലിന് അമ്പതിനായിരത്തിന് മുകളില്‍ വില വരും.

മി മിക്‌സ് 3 ഷവോമി ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമോ എന്ന കാര്യം വ്യക്തമല്ല. എത്തിച്ചാല്‍ ഇത് ഇന്ത്യയിലെ ആദ്യ 5G, 10GB സ്മാര്‍ട്ട്‌ഫോണ്‍ ആയി മാറും.

More from GizBot

Best Mobiles in India

English summary
Mi Mix 3 Has Been Launched: 7 Reasons Why This Will Be A Xiaomi Blockbuster!
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X