നോച്ച് ഇല്ല, താഴെയും ഒന്നുമില്ല.. മുൻവശം മൊത്തം സ്ക്രീൻ മാത്രം..!! വരുന്നു ഷവോമിയുടെ തകർപ്പൻ ഫോൺ!

By Shafik
|

കഴിഞ്ഞ ഒരൊറ്റ വർഷം സ്മാർട്ഫോൺ മേഖല പുതുമയുള്ള ഒരുപിടി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് അത്തരത്തിൽ ഏറെ മാറ്റങ്ങൾ ദൃശ്യമായത് ഡിസ്പ്ളേയുടെ കാര്യത്തിലാണെന്ന് നിസ്സംശയം പറയാം. കഴിഞ്ഞ ഒരു വർഷം, അല്ലെങ്കിൽ രണ്ടു വർഷം മുമ്പുള്ള ഫ്‌ളാഗ്‌ഷിപ്പ് ഫോണുകളിൽ വരെ ലഭ്യമല്ലാതിരുന്ന ഡിസ്പ്ളേ മാറ്റങ്ങളാണ് ഇന്നിറങ്ങുന്ന ബഡ്‌ജറ്റ്‌ ഫോണുകളിൽ വരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

എല്ലാ കമ്പനികളും മത്സരിക്കുന്ന കാര്യം

എല്ലാ കമ്പനികളും മത്സരിക്കുന്ന കാര്യം

എന്തായാലും എല്ലാ കമ്പനികളും ഡിസ്‌പ്ലെയുടെ കാര്യത്തിൽ ഏറ്റവുമധികം മത്സരിച്ചുകൊണ്ടിരിക്കുന്നത് മുൻവശം പൂർണ്ണമായും ഡിസ്പ്ളേ എന്ന അല്പം ബുദ്ധിമുട്ട് പിടിച്ച ഒരു കാര്യത്തിന് വേണ്ടിയാണ്. സാംസങും ആപ്പിളും പോലെയുള്ള കമ്പനികൾ അവരുടേതായ രീതിയിലുള്ള പരമാവധി ബേസൽ കുറച്ച ഫോണുകൾ തുറക്കുകയും ചെയ്തു. ഈ അവസരത്തിൽ പല കമ്പനികളും ഈ മാതൃക പിൻപറ്റി, അല്ലെങ്കിൽ മാറ്റത്തിനൊപ്പം ചേരാനായി ബെസൽ ലെസ്സ് ഡിസ്‌പ്ലെകൾ ഓരോ മോഡലുകളിലും പരീക്ഷിച്ചു വന്നു. അവിടെയാണ് വിവോ നെക്സ് S, ഓപ്പോ ഫൈൻഡ് X എന്നീ കമ്പനികൾ വിജയം കൈവരിച്ചത്.

വിവോ നെക്സ് S, ഓപ്പോ ഫൈൻഡ് X എന്നിവയ്ക്ക് പിറകെ..

വിവോ നെക്സ് S, ഓപ്പോ ഫൈൻഡ് X എന്നിവയ്ക്ക് പിറകെ..

വിവോ നെക്സ് S, ഓപ്പോ ഫൈൻഡ് X എന്നീ രണ്ടു കമ്പനികൾ മുൻവശം പൂർണ്ണമായും ഡിസ്പ്ളേ എന്ന ആശയത്തെ ഏകദേശം പൂർണ്ണമായും തന്നെ വിജയിപ്പിച്ചെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ചൈനീസ് കമ്പനിയായ ഷവോമിയും ഈ നിരയിലേക്ക് എത്തുകയാണ്. തങ്ങളുടെ വരാനിരിക്കുന്ന മി മിക്സ് 3 മോഡലിലൂടെയാണ് ഷവോമി തങ്ങളുടെ ആദ്യത്തെ പൂർണ്ണ ബെസൽ ഇല്ലാത്ത ഡിസ്പ്ളേ എന്ന ആശയം അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ ഷവോമിയെ സംബന്ധിച്ചെടുത്തോളം ഈ ശ്രമം ആദ്യമല്ല.

മി മിക്സ് 3

മി മിക്സ് 3

2016ൽ കമ്പനി ഇറക്കിയ ഈ സീരീസിലെ ആദ്യ ഫോണായ മി മിക്സ് ഒരു പരിധി വരെ ബെസൽ ഇല്ലാത്ത ആശയത്തിൽ നിന്നായിരുന്നു ജനിച്ചത്. എങ്കിലും താഴേക്ക് മാറ്റി സ്ഥാപിച്ച സെൽഫി ക്യാമറയും മറ്റു സെൻസറുകളും പൂർണ്ണ ഡിസ്പ്ളേ എന്ന ആശയത്തിന് മണലേൽപ്പിക്കുന്നവയായിരുന്നു. പിന്നീട് ഷവോമി അവതരിപ്പിച്ച മോഡലിലും ഈ ഡിസൈൻ തുടർന്ന്. ഏതായാലും ഈ അപവാദത്തിന് കൂടെ പരിഹാരവുമായാണ് പുതി മോഡലായ മി മിക്സ് 3 എത്തുന്നത്. ഫോണിന്റെ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമായും മുൻവശം ഡിസ്പ്ളേ എന്ന ആശയത്തോട് എന്തുമാത്രം നീതിപുലർത്തുന്നുണ്ടെന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്.

പുറത്തുവിട്ടത് Slashleaks

പുറത്തുവിട്ടത് Slashleaks

Slashleaks ആണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളിൽ നിന്നും മുൻവശത്ത് മുൻമോഡലുകളിലേത് പോലെ താഴെയായി ചിൻ ഇല്ല. ഇപ്പോഴുള്ള ട്രെൻഡ് ആയ നോച് സംവിധാനവും മുകളിലില്ല. താഴെയും മുകളിലും പൂർണ്ണമായും ഡിസ്പ്ളേ മാത്രമാണ്. അതിനാൽ തന്നെ സ്വാഭാവികമായും വരുന്ന സംശയം മുൻ ക്യാമറ, സെൻസറുകൾ എന്നിവയെല്ലാം തന്നെ എവിടെ ഉളൊക്കൊള്ളിച്ചു എന്നതാകും. ഓപ്പോ ഫൈൻഡ് എക്സ് പോലെ ഒരു സ്ലൈഡർ എന്ന ആശയം തന്നെയാകും ഷവോമിയും ഇവിടെ കൈക്കൊണ്ടിരിക്കുക.

 'ട്രൂ ബെസൽ-ലെസ്' ഡിസ്പ്ളേ

'ട്രൂ ബെസൽ-ലെസ്' ഡിസ്പ്ളേ

എന്നാൽ ചില റിപ്പോർട്ടുകൾ പറയുംപ്രകാരം ഇത് വിശ്വാസയോഗ്യമായ വാർത്ത അല്ല എന്ന നിഗമനത്തിലും നമ്മൾ എത്തേണ്ടി വരും. കാരണം മി മിക്സ് സീരീസിന്റെ പ്രധാന സവിശേഷതയായ താഴെയുള്ള ചിൻ ഡിസൈനും അവിടെയുള്ള സെൽഫി ക്യാമറയുമെല്ലാം മാറ്റുന്നതോടെ ആ സീരീസിന്റെ തന്നെ മുഖം മാറും എന്നതും അതിനാൽ ഷവോമി ഇത്തരം ഒരു ഉദ്യമത്തിന് മുതിരില്ല എന്നതുമാണ്. എന്തായാലും എല്ലാ കമ്പനികളും 'ട്രൂ ബെസൽ-ലെസ്' ഡിസ്പ്ളേ എന്ന ആശയത്തിന് പുറകെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഷവോമി മാത്രം എന്തിന് പിറകോട്ട് നിൽക്കണം.. എന്തായാലും കാത്തിരുന്ന് കാണാം.

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!

500 രൂപയ്ക്ക് അഞ്ച് വര്‍ഷം സൗജന്യമായി 500 ചാനലുകള്‍!

പുതുപുത്തന്‍ ഓഫറുകളും നിരക്കിലെ ഇളവുകളും തന്നെയാണ് ഉപയോക്താക്കള്‍ക്ക് ജിയോ പ്രിയങ്കരമാകാന്‍ കാരണം. ഐപിഎല്‍ സീസണിലെ ജിയോയുടെ തന്ത്രങ്ങള്‍ കുറച്ചൊന്നുമല്ല നേട്ടങ്ങള്‍ കൊയ്തത്. ആ ഒരൊറ്റ ഐപിഎല്‍ സീസണ്‍ കൊണ്ട് ജിയോ നേടിയത് 94 ലക്ഷം പുതിയ വിക്കാരെയാണ്.

പോസ്റ്റോഫീസുമായി ചേർന്ന്

പോസ്റ്റോഫീസുമായി ചേർന്ന്

എന്നാല്‍ ഇപ്പോള്‍ വീണ്ടും റിലയന്‍സ് ബിഗ്ടിവിയില്‍ പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജിയോ. ഇത്തവണ പോസ്റ്റ് ഓഫീസുകളുമായി ചേര്‍ന്നാണ് ബിഗ്ടിവിയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 50,000 പോസ്‌റ്റോഫീസുമായി ചേര്‍ന്നിരിക്കുന്നത് ജിയോ. പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് ജിയോ നല്‍കിയിരിക്കുന്ന ഓഫറുകള്‍ ഇങ്ങനെയാണ്. ഫ്രീ എച്ച്ഡി എച്ച്ഇവിസി സെറ്റ് ടോപ്പ് ബോക്‌സുകള്‍ 500 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം.

എന്നുമുതൽ? എവിടെയെല്ലാം?

എന്നുമുതൽ? എവിടെയെല്ലാം?

ജൂണ്‍ 20 മുതല്‍ ബുക്കിംഗ് ആരംഭിക്കും. ആദ്യം ബുക്കിംഗ് തുടങ്ങുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരഖണ്ഡ്, ആന്‍ഡ്രാപ്രദേശ്, കര്‍ണ്ണാടക, അരുണാചല്‍ പ്രദേശ്, അസാം, മണിപ്പൂര്‍, മേഘാലയ, മസോറാം, സിക്കിം എന്നീവിടങ്ങളിലാണ്. 500 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പെയ്ഡ് ചാനലുകള്‍ ഉള്‍പ്പെടെ 500 ചാനലുകള്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് സാധാരണ ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നും ബിഗ്ടിവി ഓഫര്‍ ചെയ്യുന്നു. രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ ബിഗ്ടിവി എത്തുക്കുന്നതിനാണ് പോസ്റ്റ് ഓഫീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

നേരത്തെ സംഭവിച്ചത്!

നേരത്തെ സംഭവിച്ചത്!

കഴിഞ്ഞ മാര്‍ച്ചിലാണ് ബിഗ്ടിവിയുടെ ഓഫര്‍ ആദ്യമായി പ്രഖ്യാപിച്ചത്. 2499 രൂപയ്ക്ക് പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ചാനലുകളാണ് ജിയോ ബിഗ് ടിവി ഓഫര്‍ ചെയ്തിരുന്നത്. ഇതില്‍ HVEC സെറ്റ് ടോപ് ബോക്‌സ് വാങ്ങുന്ന ഉപോക്താക്കള്‍ക്ക് പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്ഡി ചാനലുകള്‍ ഒരു വല്‍ഷം ഫ്രീയായി നല്‍കുമെന്നും തുടര്‍ന്ന് പേ ചാനലുകള്‍ ലഭിക്കാന്‍ പ്രതിമാസം 300 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്നും കമ്പനി പറഞ്ഞിരുന്നു.

നിരക്കുകൾ

നിരക്കുകൾ

കുറഞ്ഞ തുകയ്ക്ക് അഞ്ചു വര്‍ഷത്തേക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് ബുക്ക് ചെയ്തത്. എന്നാല്‍ വെബ്‌സൈറ്റു വഴി ബുക്ക് ചെയ്തവര്‍ക്കൊന്നും സെറ്റ്‌ടോപ്പ് ബോക്‌സോ സര്‍വ്വീസോ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. നേരത്തെ സെറ്റ്‌ടോപ്പ് ബോക്‌സില്‍ സിഗ്നല്‍ കിട്ടിയിരുന്നതും നിലക്കുകയായിരുന്നു. ബിഗ്ടിവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മറ്റു പലയിടത്തും ഇതിനെ കുറിച്ച് പരാതികള്‍ വന്നിരുന്നു. ഇതിനായി ക്ഷമ ചോദിച്ചു കൊണ്ട് കമ്പനി പലര്‍ക്കും മറുപടിയും നല്‍കിയിരുന്നു. പേ-ചാനലുകളും മറ്റു ചാനലുകളും ചോദിച്ച് വിളിക്കുന്നവരോട് എല്ലാം ഒരാഴ്ചയ്ക്കുളളില്‍ ശരിയാകും, ടെക്‌നിക്കല്‍ ടീം ഇതിനുളള വര്‍ക്കിലാണ് എന്നായിരുന്നു കസ്റ്റമര്‍ കെയറില്‍ നിന്നുമുളള മറുപടി.

ഏറ്റവും നിഗൂഢമായ 20 ചിത്രങ്ങൾ.. ഇവ നിങ്ങളെ ചിന്തിപ്പിക്കും, ചിരിപ്പിക്കും, വട്ടുപിടിപ്പിക്കും!

1

1

ബലൂൺ ഉണ്ടോ? ബലൂൺ ഉപയോഗിച്ച് പറക്കാം എന്നതിനാൽ ധൈര്യത്തോടെ ഒരാളെ വലിച്ചെറിയുകയാണ് മറ്റു രണ്ടു പേർ. ഇവിടെ ഈ ചിത്രത്തിൽ പക്ഷെ അങ്ങനെ ഒരു ബലൂൺ പിറകിൽ ബാഗായി കാണുന്നുണ്ടോ?

2

2

ഏതാണ് ഈ മൃഗം? അല്പം സംശയം തോന്നുന്നില്ലേ? എനിക്ക് മാത്രമല്ല, എല്ലാർക്കും തോന്നും ഈ സംശയം എന്നുറപ്പാണ്. സിംഹമാണോ അതോ വലിയ പൂച്ചയാണോ അതോ വേറെ എന്തെങ്കിലുമോ?

3

3

വീടോ അതോ? ഈ ചിത്രം കാണുമ്പോൾ എന്താണ് നിങ്ങൾക്ക് മനസ്സിലാവുന്നത്? ഒരു വീട്? അല്ലെങ്കിൽ ഒരു മെക്കാനിക്ക് വർക്ക് ഷോപ്പ്? അതുമല്ലെങ്കിൽ ഒരു കാർ ഷോ റൂം? രണ്ടതാണ് നിങ്ങൾക്ക് തോന്നുന്നത്?

4

4

ചിത്രം വിചിത്രം. ഇതിൽ ഒരു കുട്ടി ആണോ അതോ രണ്ടു കുട്ടികൾ ആണോ ഉള്ളത്? ഇനി അതല്ല ഒരുപാട് കുട്ടികളുണ്ടോ? അതോ വെറും ക്യാമറ ട്രിക്ക് അല്ലെങ്കിൽ വല്ല ഫോട്ടോഷോപ്പ് വിദ്യകൾ ആണോ ഇത്?

5

5

എന്താണ് സംഭവം? കുട്ടി കയറിൽ നിന്നും വീഴുന്നതും അത് പിടിക്കാനായി പിതാവ് താഴെ നിൽക്കുന്നതും ആണോ അതോ കുട്ടിയെ എടുത്ത് പിതാവ് മുകളിലേക്ക് എറിഞ്ഞ ശേഷം പിടിക്കാനായി നിൽക്കുന്നതോ?

6

6

സുനാമി? ഒറിജിനൽ ഫോട്ടോ? ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒറിജിനൽ ഫോട്ടോ തന്നെയാണോ അതോ വല്ല ഫോട്ടോഷോപ്പ് വിദ്യകളും ആണോ? എന്തായാലും സംശയങ്ങൾ ബാക്കി..

7

7

സെൽഫി എടുക്കുകയാണെന്ന് മനസ്സിലായി, പക്ഷെ എന്തുകൊണ്ട്? മരക്കൊമ്പിൽ ഫോൺ പിടിപ്പിച്ചോ? അതോ വേറെ ആരെങ്കിലും എടുക്കുകയാണോ? രന്തായാലും ചിത്രം രസകരം തന്നെ.

8

8

ഇതെത്ര സൈക്കിളുകൾ? ഒറിജിനൽ ഫോട്ടോ? ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒറിജിനൽ ഫോട്ടോ തന്നെയാണോ അതോ വല്ല ഫോട്ടോഷോപ്പ് വിദ്യകളും ആണോ? അതോ രണ്ടു സൈക്കിളുകൾ ആണോ?എന്തായാലും സംശയങ്ങൾ ബാക്കി..

9

9

എഡിറ്റിങ് ആണോ അതോ പ്ലാസ്റ്റിക് ആണോ അതോ ശരിക്കുള്ളതോ? ഒറിജിനൽ ഫോട്ടോ? ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒറിജിനൽ ഫോട്ടോ തന്നെയാണോ അതോ വല്ല ഫോട്ടോഷോപ്പ് വിദ്യകളും ആണോ? എന്തായാലും സംശയങ്ങൾ ബാക്കി..

10

10

ഒരു ജീവന്മരണ പാലം കടക്കൽ. എല്ലാ അർത്ഥത്തിലും ഒരു ജീവന്മരണ പാലം കടക്കൽ തന്നെയാണ് ഈ ചിത്രം. പക്ഷെ ഇവിടെ വരുന്ന സംശയം ഇത്ര ദുർഘടമായ അവസ്ഥയിൽ ഒരു പാലം ശരിക്കും ലോകത്ത് എവിടെയെങ്കിലും ഉണ്ടാവുമോ?

11

11

ഇതിനുമാത്രം ജംക്ഷനുകളോ? ഒറിജിനൽ ഫോട്ടോ? ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒറിജിനൽ ഫോട്ടോ തന്നെയാണോ അതോ വല്ല ഫോട്ടോഷോപ്പ് വിദ്യകളും ആണോ? എന്തായാലും സംശയങ്ങൾ ബാക്കി..

12

12

മസിൽ ബോയ്.. സൂക്ഷിച്ചു നോക്കിയാൽ കാര്യം മനസ്സിലാകും.. ഒരു കുട്ടിയും കുട്ടിയോടൊപ്പം മറ്റൊരു ആളെയും കൂടെ ഇ ചിത്രത്തിൽ കാണാം. പക്ഷെ ഇങ്ങനെ ആയിക്കിട്ടിയത് ഫോട്ടോ എടുത്ത ആളുടെ കരവിരുത് മാത്രം.

13

13

ശെരിക്കും? ഇങ്ങനെ ഇട്ടാൽ റിമോട്ട് പ്രവർത്തിക്കുമോ? എവിടെ പ്രവർത്തിക്കാൻ അല്ലെ. ഇത് ഫോട്ടോ എടുക്കാൻ മാത്രമായി ആരെങ്കിലും ചെയ്തുവെച്ച വിദ്യ മാത്രം.

14

14

ഇതിപ്പോൾ എന്താ സംഭവം? കുട്ടി ഇരിക്കുകയാണോ അതോ നിൽക്കുകയോ? ഒന്നും മനസ്സിലാവുന്നില്ല അല്ലെ. ഞാനും കുറെ നേരം നോക്കി, ഒരു പിടിയും കിട്ടുന്നില്ല. നിങ്ങളുടെ അഭിപ്രായം എന്താണ്?

15

15

ഇതാണ് മൾട്ടി ബ്രാൻഡ് ഷൂ.. സംഭവം ഏതെങ്കിലും ലോക്കൽ ഷൂ വാങ്ങിയത് ആയിരിക്കും. പക്ഷെ ഷൂ ഉണ്ടാക്കിയവൻ അല്പം കടന്നു ചിന്തിച്ചിട്ടുണ്ടാവും. രണ്ടു ബ്രാൻഡുകൾ കൂടെ ഒരുമിച്ച് കൊടുത്താൽ കൂടുതൽ പേരെ വാങ്ങിയാലോ എന്ന്.

16

16

ഭയങ്കര ചൂട്.. കാറുള്ളവർക്ക് കൊടുംചൂടിൽ ഏസി ഓൺ ചെയ്യാം, എന്നാൽ ഇരുചക്ര വാഹനം ഓടിക്കുന്നവനോ? അതുകൊണ്ട് പുതിയൊരു വിദ്യ നടപ്പിലാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

17

17

ഇതിപ്പോൾ വരച്ചതിന് ശേഷം മതിൽ വന്നതോ അതോ മതിലിന് പുറത്തേക്കായി വരച്ചത് തന്നെയോ? എന്തായാലും അൽപ നേരം ആലോചിക്കാനും ചിരിക്കാനുമുള്ള വക ഈ ചിത്രം നൽകുന്നുണ്ട്.

18

18

സൈക്കിൾ ലോക്ക് ചെയ്യുകയാണെങ്കിൽ ഇങ്ങനെ വേണം ചെയ്യാൻ. കാര്യമായിട്ട് ലോക്ക് എല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ ലോക്ക് ചെയ്ത സ്ഥലം പിഴച്ചു പോയി. ഓർത്ത് ഓർത്ത് ചിരിക്കാൻ പറ്റിയ ഒരു ഒന്നൊന്നര ചിത്രം.

19

19

ഒറിജിനൽ ഫോട്ടോ? ഈ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒറിജിനൽ ഫോട്ടോ തന്നെയാണോ അതോ വല്ല ഫോട്ടോഷോപ്പ് വിദ്യകളും ആണോ? എന്തായാലും സംശയങ്ങൾ ബാക്കി..

20

20

ഇതൊക്കെ ശെരിക്കും ഉള്ളത് തന്നെയാണോ? എനിക്ക് തോന്നുന്നത് ഇത് ഉള്ളത് തന്നെ ആണെന്നാണ്. കാരണം ക്ലോസെറ്റ് മാത്രകയിൽ തന്നെ ഒരു സീറ്റ് കവർ, ബാക്ക് ബോക്സ് എന്നിവ ഇയാൾ ഉണ്ടാക്കുകയോ അത്തരത്തിലുള്ളത് വാങ്ങുകയോ ചെയ്തിരിക്കാം.

Best Mobiles in India

English summary
MI Mix 3 with Whole Bezel-less Display; Render Leak.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X