മൈക്രോമാക്‌സ് 4 ജി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്യാനാരുങ്ങുന്നു???

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്ശസറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് 4 ജി സപ്പോര്‍ട്ടുള്ള സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നതായി സൂചന. ട്വിറ്ററില്‍ സ്മാര്‍ട്‌ഫോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന @LeaksterInc എന്ന അക്കൗണ്ടാണ് ഇക്കാര്യം ട്വീറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Nvidia ടെഗ്ര 4i പ്രൊസസറായിരിക്കും ഫോണില്‍ ഉണ്ടാവുക എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ഫോണിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2014 ജൂണ്‍ മാസത്തോടെ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ട്വിറ്റില്‍ പറയുന്ന, ഫോണിന്റെ മറ്റ് പ്രത്യേകതകള്‍ ചുവടെ.

മൈക്രോമാക്‌സ് 4 ജി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്യാനാരുങ്ങുന്നു???

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്‌പ്ലെ, കോണിംഗ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, 1.7 GHz Nvidia ടെഗ്ര 4i പ്രൊസസര്‍, 1 ജി.ബി. റാം, 8 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവ ഉണ്ടായിരിക്കും.

അതേസമയം ബാറ്ററി സംബന്ധിച്ചോ 4 ജി ഒഴിച്ചുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളെ കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിംഗിള്‍ സിം ആയിരിക്കും എന്നാണ് സൂചന.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot