ജിയോയുമായി മത്സരിക്കാന്‍ മൈക്രോമാക്‌സ് 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ എത്തുന്നു

Written By:

മൈക്രോമാക്‌സ് ഇപ്പോള്‍ വിപണിയില്‍ അത്രയേറെ പ്രശസ്ഥമല്ല. എന്നിരുന്നാലും ഇപ്പോള്‍ വിപണി പിടിച്ചടക്കാന്‍ വില കുറഞ്ഞ രീതിയില്‍ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ഫീച്ചര്‍ ഫോണുമായി എത്തുന്നു മൈക്രോമാക്‌സ്.

ഇപ്പോള്‍ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ പ്രശസ്ഥമായത് റിലയന്‍സ് ജിയോ വന്നതോടു കൂടിയാണ്. ഫീച്ചര്‍ഫോണുകളുടെ ഉപയോഗം കൂടിയതോടെ ബജറ്റ് ഫോണുകളും 4ജി വോള്‍ട്ട് പിന്തുണയ്ക്കാന്‍ തുടങ്ങി.

വാട്ട്‌സാപ്പിനായി ഉപയോഗിക്കാം ഈ കുറഞ്ഞ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോയുമായി മത്സരിക്കാന്‍ മൈക്രോമാക്‌സ് 4ജി വോള്‍ട്ട് ഫോണ്‍ എത്തുന്നു

ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മൈക്രോമാക്‌സിന് അഞ്ചാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. വിപണി പിടിച്ചടക്കാനായി മൈക്രോമാക്‌സ് വീണ്ടും രണ്ടു ബെയിസിക് ഫോണുകളാണ് കൊണ്ടു വരുന്നത്, ഭാരത് വണ്‍, ഭാരത് ടൂ. ഭാരത് വണ്ണിന്റെ വില 2,500 രൂപയാണ്. ഭാരത് ടൂ 4ജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 3,300 രൂപയില്‍ താഴെയായിരിക്കും വില.

ഭാരത് വണ്‍ ഫോണിന് ടച്ച് സവിശേഷത ഉണ്ടായിരിക്കും എന്നിരുന്നാലും അതില്‍ ആന്‍ഡ്രോയിഡ് ഒഎസ് പിന്തുണയ്ക്കില്ല. ഈ ഫീച്ചര്‍ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കുന്നു.

ജിയോയുമായി മത്സരിക്കാന്‍ മൈക്രോമാക്‌സ് 4ജി വോള്‍ട്ട് ഫോണ്‍ എത്തുന്നു

ജിയോയേയും ഐഡിയയേയും കടത്തിവെട്ടി ബിഎസ്എന്‍എല്‍ ടെലികോം ചരിത്രം മാറ്റി മറിക്കുന്നു

എന്നാല്‍ 4ജി വോള്‍ട്ട് പിന്തുണയ്ക്കുന്ന ബജറ്റ് ഫോണില്‍ ആന്‍ഡ്രോയിഡ് സവിശേഷതയുണ്ട്. ഇതു കൂടാതെ ഡിജിറ്റല്‍ വാലറ്റ് സേവനം ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യുവാനും സാധിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ രണ്ട് ഫോണുകളും ഏപ്രില്‍ മാസം വിപണിയില്‍ എത്തുമെന്നാണ്.

English summary
Micromax 4G feature phones coming soon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot