ഒക്റ്റ കോര്‍ പ്രൊസസറുമായി മൈക്രോമാക്‌സിന്റെ A350 സ്മാര്‍ട്‌ഫോണ്‍

Posted By:

ആഗോളതലത്തില്‍ തന്നെ സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഒക്റ്റ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുമായി എത്തുന്നു. കഴിഞ്ഞ ദിവസം ചില വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട A350 ആണ് ഒക്റ്റ കോര്‍ പ്രൊസസര്‍ ആണെന്ന് MMXNewscaster ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ജനുവരി 15-നുള്ളില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നും പറയുന്നു.

ഒക്റ്റ കോര്‍ പ്രൊസസറുമായി മൈക്രോമാക്‌സിന്റെ A350 സ്മാര്‍ട്‌ഫോണ്‍

16 എം.പി. ക്യാമറ, 2 ജി.ബി. റാം, ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയുള്ള ഫോണില്‍ 1.7 GHz ഒക്റ്റ കോര്‍ പ്രൊസസര്‍ ആയിരിക്കും എന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. കാന്‍വാസ് സീരീസിലായിരിക്കും ഫോണ്‍ ഇറങ്ങുന്നത്.

16 എം.പി. പ്രൈമറി ക്യാമറയ്ക്കു പുറമെ 5 എം.പി. ഫ്രണ്ട് ക്യാമറയും ഫോണിലുണ്ടാകും. 5 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍ ആയിരിക്കും ഫോണിന്റെ മറ്റൊരു പ്രത്യേകത. അതേസമയം ടെക്‌മൊബൈല്‍ ഗുരു എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട് പ്രകാരം ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ് കാറ്റ് ആയിരിക്കും A350-ല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും പറയുന്നുണ്ട്.

ഒക്റ്റ കോര്‍ പ്രൊസസറുമായി മൈക്രോമാക്‌സിന്റെ A350 സ്മാര്‍ട്‌ഫോണ്‍

19,000-20,000 രൂപയ്ക്കിടയിലായിരിക്കും വില എന്നും ടെക്‌മൊബൈല്‍ഗുരു പറയുന്നു. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റും ഒക്റ്റകോര്‍ പ്രൊസസറുമായി മേല്‍പറഞ്ഞ വിലയില്‍ പുതിയ ഫോണ്‍ ഇറക്കുകയാണെങ്കില്‍ അത് മൈക്രോമാക്‌സിന്റെ ഏറ്റവും മികച്ച ഫോണ്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot