മൈക്രോമാക്‌സ് A87 സൂപ്പര്‍ഫോണ്‍ നിന്‍ജ 4

By Super
|
മൈക്രോമാക്‌സ് A87 സൂപ്പര്‍ഫോണ്‍ നിന്‍ജ 4

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ മോബൈല്‍ ഫോണ്‍ വിപണിയില്‍ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ ചാകരയാണ്. 2012ല്‍ ഇന്ത്യയിലെത്തിയ ആന്‍ഡ്രോയ്ഡ് ഗണത്തില്‍ പെട്ട് ഇരട്ട സിം ഫോണുകളുടെ എണ്ണം വ്യക്തമാക്കുന്നത് അന്താരാഷ്ട്ര സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ അതികായര്‍ നമ്മുടെ വിപണിയിലേക്ക് പടര്‍ത്തുന്ന വേരുകളാണ്.

ഈ നീണ്ട നിരയിലേക്ക് പുതുതായെത്തിയ രണ്ട് മത്സരാര്‍ത്ഥികളാണ് മൈക്രോമാക്‌സ് A87 സൂപ്പര്‍ഫോണ്‍ നിന്‍ജ 4 ഉം സാംസങ് ഗാലക്‌സി Y ഡ്യുവോസ് ലൈറ്റും.

 

രണ്ട് ആന്‍ഡ്രോയ്ഡ് ഡ്യുവല്‍ സിം ഫോണുകളും കൊള്ളാവുന്ന പല സവിശേഷതകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ആര് കേമന്‍ എന്നറിയാന്‍ ഗിസ്‌ബോട്ട് നടത്തിയ താരതമ്യം നോക്കാം.

ഡിസ്‌പ്ലേയും വലിപ്പവും : A87 നിന്‍ജ 4 ന്റെ പുറമളവുകള്‍ 124.8 x 64 x 11.7 mm ആയിരിക്കെ ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിന്റേത് 103.5 x 58 x 12 mm ആണ്.

ഇനി ഡിസ്‌പ്ലേയിലേക്ക് വന്നാല്‍ A87 നിന്‍ജ 4 ന് 480 x 800 പിക്‌സല്‍സും ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിന് 240 x 320 പിക്‌സല്‍സുമാണ് റെസല്യുഷന്‍സ്.

പ്രൊസസ്സര്‍ : ഇവിടെ A87 നിന്‍ജ 4, 1 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറുമായി മുമ്പിലാണ്. ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിന്് അവകാശപ്പെടാന്‍ 832 MHz പ്രൊസസ്സര്‍ മാത്രമാണുള്ളത്.

ഓപ്പറേറ്റിങ് സിസ്റ്റം : വില കമ്മിയായത് കൊണ്ടാകാം രണ്ട് ഫോണുകളും ഗൂഗിള്‍ ഓ എസ്സിന്റെ പഴയ പതിപ്പായ ആന്‍ഡ്രോയ്ഡ് 2.3.5 ജിഞ്ചര്‍ബ്രെഡ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

ക്യാമറ : ഇവിടെയും രണ്ട് ഫോണുകളും തുല്യത പാലിക്കുന്നുണ്ട്. രണ്ടിനും തരക്കേടില്ലാത്ത ദൃശ്യങ്ങള്‍ തരുന്ന 2MP പിന്‍ക്യാമറകളാണുള്ളത്. പക്ഷേ മുന്‍ക്യാമറകള്‍ രണ്ടിനുമില്ല.

സ്റ്റോറേജ് : ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിന് 2 ജി ബി ആന്തരിക മെമ്മറിയുള്ളപ്പോള്‍ A87 നിന്‍ജ 4 ന് അങ്ങനെയൊരു സ്‌റ്റോറേജ് സൗകര്യമേയില്ല.എങ്കിലും രണ്ടിലും 32 ജി ബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോ എസ് ഡി സ്ലോട്ടുണ്ട്.

കണക്ടിവിറ്റി : A87 നിന്‍ജ 4 ലും ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിലും യു എസ് ബി 2.0, വൈ-ഫൈ, 3ജി, ബ്ലൂടൂത്ത് തുടങ്ങിയവയാണ് കണക്ടിവിറ്റി സൗകര്യങ്ങള്‍.

ബാറ്ററി : ഇവിടെയും 1400 mAh ലിഥിയം അയോണ്‍ ബാറ്ററിയുമായി A87 നിന്‍ജ 4 മുന്നിട്ട് നില്‍ക്കുമ്പോള്‍, ഗാലക്‌സി Y ഡ്യുവോസ് ലൈറ്റാകട്ടെ 1200 mAh ബാറ്ററിയാണുപയോഗിക്കുന്നത്.

വില : A87 നിന്‍ജ 4, 5,999 രൂപയ്ക്കും ഗാലക്‌സി Y ഡ്യുവോസ് ലൈറ്റ് 6,990 രൂപയ്ക്കുമാണ് നമ്മുടെ വിപണിയിലെത്തിയിരിക്കുന്നത്.

നിഗമനം : വില കുറഞ്ഞ മോഡലുകളായത്‌കൊണ്ടാകാം A87 നിന്‍ജ 4 ലും ഗാലക്‌സി Y ഡ്യുവോസ് ലൈറ്റിലും മുന്‍ക്യാമറ, ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓ എസ് തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഒഴിവാക്കിയിരിക്കുന്നതിന് കാരണം.

താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ സ്‌റ്റോറേജ് സ്‌പെയ്‌സ് ആവശ്യമുള്ളവര്‍ക്ക് പറ്റിയ മോഡല്‍ ഗാലക്‌സി Y ഡ്യുവോസ് ലൈറ്റാണ്. കാരണം മൈക്രോമാക്‌സ് ഇന്റേണല്‍ സ്‌റ്റോറേജിന് സാധ്യതയേ തരുന്നില്ല.

ആപ്പിള്‍ സിരിക്ക് സമാനമായ ഐഷ വോയിസ് അസിസ്റ്റന്റ് പോലെയുള്ള ധാരാളം പ്രീലോഡഡ് ആപ്ലിക്കേഷന്‍സുമായെത്തുന്ന A87 നിന്‍ജ 4, ഒരു ഇടത്തരം സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന ഓപ്ഷനാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X