മൈക്രോമാക്‌സ് എ90: ആന്‍ഡ്രോയിഡ് ഐസിഎസ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍

Posted By: Super

മൈക്രോമാക്‌സ് എ90: ആന്‍ഡ്രോയിഡ് ഐസിഎസ് ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണ്‍

ഇടവേളകളില്ലാതെ പുതിയ മോഡല്‍ ഫോണുകളുമായെത്തുകയാണ് മൈക്രോമാക്‌സ്. ഇപ്പോഴിതാ എ90 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ഡ്യുവല്‍ സിം പിന്തുണയോടെയാണ് എത്തുന്നത്.

ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. 5 മെഗാപിക്‌സല്‍ ക്യാമറയും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു. വീഡിയോകോളിംഗിന് ഒരു വിജിഎ ക്യാമറ വേറെയുമുണ്ട്. 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍ വേഗതയേറിയ പ്രോസസിംഗ് വേഗത ഫോണിന് വാഗ്ദാനം ചെയ്യുന്നു.

1 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ ഇത് മൈക്രോഎസ്ഡി കാര്‍ഡിന്റെ പിന്തുണയോടെ 32 ജിബി വരെ ഉയര്‍ത്താനാകും. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷനായ ഫെയ്‌സ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവ യുവ ഉപഭോക്താക്കളെ ഫോണിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. വീഡിയോ, ഓഡിയോ പ്ലെയറുകള്‍ ഒന്നിലേറെ ഫോര്‍മാറ്റുകളെ പിന്തുണക്കുന്നതാണ്.

വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റി ഓപ്ഷനുകള്‍, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും ഫോണിലെ സൗകര്യങ്ങളില്‍ പെടും. 15,000 രൂപയാണ് ഈ ഫോണിന്റെ വിപണി വില.

സവിശേഷതകള്‍്

ആന്‍ഡ്രോയിഡ് 4.0.3 ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം

1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

ഡ്യുവല്‍ സിം ജിഎസ്എം

5 മെഗാപിക്‌സല്‍ ക്യാമറ

വിജിഎ ഫ്രന്റ് ഫേസിംഗ് ക്യാമറ

1ജിബി ഇന്റേണല്‍ മെമ്മറി

32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി പിന്തുണ

മൈക്രോയുഎസ്ബി 2.0

ബ്ലൂടൂത്ത് 3.0

3.5എംഎം ഓഡിയോ ജാക്ക്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot