എം.ടി.എസുമായി ചേര്‍ന്ന് മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് ലോഞ്ച് ചെയ്തു; വില 10,999 രൂപ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് കാന്‍വാസ് സീരീസില്‍ പുതിയ ഹാന്‍ഡ്‌സെറ്റ് ലോഞ്ച് ചെയ്തു. കാന്‍വാസ് ബ്ലേസ് MT500 എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ഫോണിന് 10,999 രൂപയാണ് വില.

എം.ടി.എസുമായി ചേര്‍ന്ന് മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് ലോഞ്ച് ചെയ്തു

മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ എം.ടി.എസുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക വന്‍ ഓഫറുകള്‍ ലഭ്യമാക്കുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കാന്‍വാസ് ബ്ലേസ് വാങ്ങുമ്പോള്‍ 2 ജി.ബി. ഡാറ്റയും 1000 മിനിറ്റ് എം.ടി.എസ ടു എം.ടി.എസ് കോളും 120 മിനിറ്റ് മറ്റു ലോക്കല്‍, എസ്.ടി.ഡി കോളുകളും സൗജന്യമായി ലഭിക്കും. ആറുമാസത്തേക്കാണ് ഈ ആനുകൂല്യം.

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്., 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ബ്ലേസ് 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യും. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 1850 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot