മൈക്രോമാക്‌സ് ബോള്‍ട് A61 ലോഞ്ച് ചെയ്തു; വില 4,999 രൂപ

By Bijesh
|

മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ബോള്‍ട് A61 ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്തു. 4,999 രൂപയാണ് വില. കഴിഞ്ഞ ആഴ്ച ഫോണ്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിരുന്നു. സാധാരണക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്.

 
മൈക്രോമാക്‌സ് ബോള്‍ട് A61 ലോഞ്ച് ചെയ്തു; വില 4,999 രൂപ

മൈക്രോമാക്‌സ് ബോള്‍ട് A61-ന്റെ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 GHz പ്രൊസസര്‍, 256 എം.ബി. റാം. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ് എന്നിവയുള്ള ഫോണില്‍ 2 എം.പി. പ്രൈമറി ക്യാമറയും വീഡിയോ കോളിംഗിനു സഹായിക്കുന്ന VGA ഫ്രണ്ട് ക്യാമറയുമുണ്ട്.

512 എം.ബി. ഇന്റേണല്‍ മെമ്മറി 16 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 16 ജി.ബി. വരെ വികസിപ്പിക്കാം. ഡ്യുവല്‍ സിം ഫോണില്‍ 3 ജി. യും ബ്ലുടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി., GPRS, EDGE എന്നിവയും സപ്പോര്‍ട് ചെയ്യും. 1500 mAh ബാറ്ററി 3.55 മണിക്കൂര്‍ സംസാരസമയവും 160 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X