5,301 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യയില്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകളുടെ കാലമാണ്. പരമാവധി വില കുറച്ച് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഒ.എസ്. ഉള്‍പ്പെടുത്തി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം.

മൈക്രോമാക്‌സ് തന്നെയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. യുണൈറ്റ് 2 A106, കാന്‍വാസ് എന്റൈസ് A105, കാന്‍വാസ് ഗോള്‍ഡ് A300, കാന്‍വാസ് നൈറ്റ് A350 തുടങ്ങിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കിയ കമ്പനി ഏറ്റവും ഒടുവിലായി ബോള്‍ട് A069 എന്ന ഫോണാണ് അവതരിപ്പിച്ചിരിക്കുന്നത്.

5,301 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍

പച്ച, ഗ്രേ, ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങി വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവുന്നുണ്ട്. 854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6572 പ്രൊസസര്‍, 512 എം.ബി റാം എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച പ്രത്യേകതകള്‍.

5 എം.പി ഫിക്‌സഡ് ഫോക്കസ് പ്രൈമറി ക്യാമറയും 0.3 എം.പി ഫ്രണ്ട് ക്യാമറയുമുണ്ട്. 4 ജി.ബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയും. 2 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 1800 mAh ആണ് ബാറ്ററി. 20 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട് ചെയ്യും.

കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5,301 രൂപയാണ് പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഇബെയില്‍ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot