മൈക്രോമാക്‌സ് കാന്‍വാസ് 2.2 A114 സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈനില്‍; വില 11,699 രൂപ

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് കാന്‍വാസ് സീരീസില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നു. കാന്‍വാസ് 2.2 A114 എന്നുപേരിട്ടിരിക്കുന്ന ഫോണ്‍ കമ്പനി വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പന തുടങ്ങി. 11,699 രൂപയാണ് വില.

മൈക്രോമാക്‌സ് കാന്‍വാസ് 2.2 A114 സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈനില്‍

മൈക്രോമാക്‌സ് കാന്‍വാസ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ പ്രത്യേകതകള്‍!

5 ഇഞ്ച് qHD IPS ഡിസ്‌പ്ലെയുള്ള കാന്‍വാസ് 2.2 A114-ല്‍ 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസറും 1 ജി.ബി. റാമുമാണുള്ളത്. 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ്, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഒ.എസ്. 2000 mAh ബാറ്ററി 7 മണിക്കൂര്‍ സംസാര സമയവും 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot