Home
Mobile

വിപണിയില്‍ ഇറങ്ങിയ മൈക്രോമാക്‌സ് കാന്‍വാസ് 2 പ്ലസില്‍ നിങ്ങളെ ആകര്‍ഷിച്ച സവിശേഷതകള്‍ ഇവയാണോ?

By Gizbot Bureau

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് കാന്‍വാസ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ ആവശ്യപ്പെട്ട സൗകര്യങ്ങളോടെയാണ് തങ്ങള്‍ കാന്‍വാസ് 2 പ്ലസ് എന്ന പുതിയ ഫോണ്‍ അവതരിപ്പിച്ചതെന്നും മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് കോ-ഫൗണ്ടര്‍ വികാസ് ജെയിന്‍ വ്യക്തമാക്കി. കുറഞ്ഞ വിലയില്‍ ഏറ്റവും നൂതനമായ സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിലൂടെ കമ്പനി.

വിപണിയില്‍ ഇറങ്ങിയ മൈക്രോമാക്‌സ് കാന്‍വാസ് 2 പ്ലസില്‍ നിങ്ങളെ ആകര്‍ഷി

18.9 അനുപാതത്തില്‍ 480x854 പിക്‌സല്‍ റസൊല്യൂഷനാണ് ഫോണിനുളളത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിനുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു ആകര്‍ഷകമായ സവിശേഷത. 15 മുതല്‍ 12 മണിക്കൂര്‍ വരെ ഒറ്റ ചാര്‍ജ്ജില്‍ ഫോണ്‍ നിലനില്‍ക്കും.

8എംപി മുന്‍ ക്യാമറയും 13എംപി പിന്‍ ക്യാമറയും കാന്‍വാസ് 2 പ്ലസില്‍ ഉണ്ട്. 1.3 GHz പ്രോസസര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫേസ് അണ്‍ലോക്ക്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ സവിശേഷതകളും ഫോണിലുണ്ട്. ഇതു കൂടാതെ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ഇന്‍ഫിറ്റി സ്‌ക്രീനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 8mm കനമാണ് കാന്‍വാസ് 2 പ്ലസിനെന്ന് മൈക്രോമാക്‌സ പറയുന്നു. കട്ടികുറഞ്ഞ ബജറ്റ് ഫോണുകളില്‍ ഒന്നായിരിക്കും ഇത്. ഒപ്പം ഈ ഫോണിന് ജെറ്റ് ബ്ലാക്ക് ഫിനിഷിങ്ങും ഉള്‍പ്പെടും. ഇത്രയും സൗകര്യമായി എത്തുന്ന ഈ ഫോണിന്റെ വില 8999 രൂപയാണ്.

Best Mobiles in India

English summary
Micromax Canvas 2 Plus, 4000mAh battery launched at Rs 8,999
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X