എം.ടി.എസ്.- മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് MT500; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ രണ്ടാം സ്ഥാനക്കാരായ മൈക്രോമാക്‌സ്, മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ എം.ടി.എസുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്മാര്‍ട്‌ഫോണാണ് കാന്‍വാസ് ബ്ലേസ് MT500.

11,000 രൂപ വിലവരുന്ന ഫോണിന് സാങ്കേതികമായി കൂടുതല്‍ പ്രത്യേകതകള്‍ അവകാശപ്പെടാനില്ലെങ്കിലും ഡാറ്റ പ്ലാന്‍ ടോക് ടൈമും ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ വച്ചു നോക്കുമ്പോള്‍ സാധാരണക്കാരെ ആകര്‍ഷിക്കും.

2 ജി.ബി. സൗജന്യ ഡാറ്റ, എം.ടി.എസില്‍ നിന്ന് എം.ടി.എസിലേക്ക് 1000 മിനിറ്റ് സൗജന്യ കോളുകള്‍, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 120 മിനിറ്റ് സൗജന്യ എസ്.ടി.ഡി- ലോക്കല്‍ കോളുകള്‍ എന്നിവയാണ് ഫോണിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ആറുമാസത്തേക്ക് ഇതു ലഭ്യമാണ്.

കാന്‍വാസ് ബ്ലേസ് MT500 വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിലവില്‍ ഓഫറുകളോടെ ലഭ്യമാണ്. അതില്‍ മികച്ച അഞ്ചെണ്ണമാണ് ചുവടെ കൊടുക്കുന്നത്. അതിലേക്കു കടക്കുന്നതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 768 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയാണ് ഹാര്‍ഡ്‌വെയറിന്റെ പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 8 എം.പി. പ്രൈമറി ക്യാമറയും 0.3 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, എഫ്.എം. റേഡിയോ എന്നിവ സപ്പോര്‍ട് ചെയ്യും. 1850 mAh ആണ് ബാറ്ററി പവര്‍.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ കാണുക.

മൈക്രോമാക്‌സ് കാന്‍വാസ് ബ്ലേസ് MT500; മികച്ച 5 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot