6 ഇഞ്ച് സ്‌ക്രീനുമായി മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 3; വില 8,500 രൂപ

Posted By:

മൈക്രോമാക്‌സിന്റെ മികച്ച ഫോണുകളിലൊന്നായ കാന്‍വാസ് ഡൂഡിലിന്റെ മൂന്നാം പതിപ്പ് കമ്പനി പുറത്തിറക്കി. കാന്‍വാസ് ഡൂഡില്‍ 3 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 8,500 രൂപയാണ് വില. ഈ മാസം 25 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാവും. 6 ഇഞ്ച് സ്‌ക്രീന്‍സൈസാണ് ഫോണിനുള്ളത്. ഗെയിമിംഗിനും ബ്രൗസിംഗിനും ഇത് ഏറെ സഹായകരമാകും.

മാത്രമല്ല, ഇത്രയും കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന വലിയ സ്‌ക്രീന്‍ സൈസുള്ള ഫോണും കാന്‍വാസ് ഡൂഡില്‍ 3 ആണ്. അതേസമയം സാങ്കേതികമായി ശരാശരി നിലവാരം മാത്രമാണ് ഫോണിനുള്ളത്.

കാന്‍വാസ് ഡൂഡില്‍ 3 യുടെ പ്രത്യേകതകള്‍

6 ഇഞ്ച് FWVGA ഡിസ്‌പ്ലെ, 480-854 പിക്‌സല്‍ റെസല്യൂഷന്‍, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്., 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയാണുള്ളത്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2500 mAh ആണ് ബാറ്ററി.

നേരത്തെ ഇറങ്ങിയ കാന്‍വാസ് ഡൂഡില്‍ 2-വും ഡൂഡില്‍ 3യും തമ്മില്‍ ഒരു താരതമ്യം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കാന്‍വാസ് ഡൂഡില്‍ 2-വിനേക്കാള്‍ വലിയ സ്‌ക്രീന്‍ ആണ് പുതിയ ഫോണിനുള്ളത്. ഡൂഡില്‍ 2 വില്‍ 5.7 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഡൂഡില്‍ 3 യില്‍ ഇത് 6 ഇഞ്ച് FWVGA ഡിസ്‌പ്ലെ ആണ്.

 

#2

ക്യാമറയുടെ കാര്യത്തില്‍ കാന്‍വാസ് ഡൂഡില്‍ 2 വുമായി താരതമ്യം ചെയ്താല്‍ പുതിയ ഫോണ്‍ ഏറെ പിന്നോട്ട് പോയി എന്നു പറയേണ്ടിവരും. കാന്‍വാസ് ഡൂഡില്‍ 3 യില്‍ 5 എം.പി ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയും 0.3 എം.പി. VGA ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. എന്നാല്‍ മുന്‍ ഫോണില്‍ ഇത് ഇത് യഥാക്രമം 12 എം.പിയും 5 എം.പിയുമായിരുന്നു.

 

#3

കാന്‍വാസ് ഡൂഡില്‍ 2 വില്‍ 1.2 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 പ്രൊസസറും മീഡിയടെക് MT6589 ചിപ്‌സെറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡൂഡില്‍ 3 യില്‍ 1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT6572 പ്രൊസസര്‍ ആണുള്ളത്. അതായത് ഡൂഡില്‍ 2 വിനേക്കാള്‍ ശേഷി കുറഞ്ഞ പ്രൊസസറാണ് ഡൂഡില്‍ 3-യില്‍ ഉള്ളത്.

 

#4

പഴയ ഡൂഡില്‍ ഫോണില്‍ 16 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടായിരുന്നത്. അതേസമയം എക്‌സ്പാന്‍ഡബിള്‍ മെമ്മറി ഇല്ലായിരുന്നുതാനും. ഈ കുറവ് പരിഹരിച്ചുകൊണ്ട് 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയാണ് കാന്‍വാസ് ഡൂഡില്‍ 3 യില്‍ ഉള്ളത്.

 

#5

കാന്‍വാസ് ഡൂഡില്‍ 2 വില്‍ 2600 mAh ബാറ്ററിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഡൂഡില്‍ 3 യില്‍ 2500 mAh ബാറ്ററിയാണ് ഉള്ളത.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot