മൈക്രോമാക്‌സ് കാന്‍വാസ് ഡ്യുയറ്റ് AE90 ഓണ്‍ലൈനില്‍; വില 8,999 രൂപ

Posted By:

മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണായ കാന്‍വാസ് ഡ്യുയറ്റ് AE90 ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയക്കെത്തി. നേരത്തെ ഇബെയില്‍ 9,299 രൂപയ്ക്ക് വിറ്റിരുന്ന ഫോണ്‍ ഇപ്പോള്‍ മറ്റൊരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീമില്‍ 8,999 രൂപയ്ക്ക് ലഭ്യമാണ്.

മൈക്രോമാക്‌സ് കാന്‍വാസ് ഡ്യുയറ്റ് AE90 ഓണ്‍ലൈനില്‍; വില 8,999 രൂപ

960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് സ്‌ക്രീന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എകസ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.സ്, ഡ്യുവല്‍ സിം തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 1800 mAh ആണ് ബാറ്ററി. അതേസമയം 7000 രൂപ പരിധിയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്ള നിരവധി ഫോണുകള്‍ വിപണിയില്‍ ലഭ്യമാണെന്നിരിക്കെ പഴയ വേര്‍ഷന്‍ ഒ.എസുള്ള ഫോണ്‍ വിപണിയില്‍ എത്രത്തോളം ചലനം സൃഷ്ടിക്കുമെന്ന് കണ്ടറിയണം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot