6199 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന താഴ്ന്ന ശ്രേണിയില്‍ പെട്ട മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ അനൗദ്യോഗികമായി ലോഞ്ച് ചെയ്തു. കാന്‍വാസ് എന്‍ഗേജ് എന്നു പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന് പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഇബെയില്‍ 6,199 രൂപയാണ് വില.
മൈക്രോമാക്‌സ് ഫോണ്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയോ കമ്പനിയുടെ സൈറ്റില്‍ ലിസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ യദാര്‍ഥ വില എത്രയായിരിക്കുമെന്ന് പറയാനും സാധിക്കില്ല.
ഇബെയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 4 ഇഞ്ച് സ്‌ക്രീന്‍ ആണ് ഫോണിനുള്ളത്. 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിലുള്ളത്. 2 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ഡ്യുവല്‍ സിം, യു.എസ്.ബി, ജി.പി.എസ് തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.
1500 mAh ബാറ്ററി 5.5 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്നാണ് പറയുന്നത്. നിരവധി ആപ്ലിക്കേഷനുകളും ഇന്‍ബില്‍റ്റായി ഫോണിലുണ്ട്.
ഏതെല്ലാം സ്മാര്‍ട്‌ഫോണുകളോടാണ് മൈക്രോമാക്‌സ് കാന്‍വാസ് എന്‍ഗേജിന് മത്സരിക്കേണ്ടി വരിക എന്നു നോക്കാം.

മോട്ടറോള മോട്ടോ E
4.3 ഇഞ്ച് ഡിസ്‌പ്ലെ
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്
5 എം.പി. പ്രൈമറി ക്യാമറ
1989 mAh ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് 2
4.7 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2000 mAh ബാറ്ററി

HTC ഡിസൈര്‍ 210
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 3 ജി
1300 mAh ബാറ്ററി

ഒപ്പൊ ജോയ്
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
1700 mAh ബാറ്ററി

സോണി എക്‌സ്പീരിയ E1
4 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
ജി.പി.ആര്‍.എസ്, ബ്ലുടൂത്ത്, ഇന്‍ഫ്രറെഡ്, വൈ-ഫൈ
1750 mAh ബാറ്ററി


Click it and Unblock the Notifications








