കാന്‍വാസ് എന്റൈസ് A105; മൈക്രോമാകസില്‍ നിന്ന് മറ്റൊരു ബഡ്ജറ്റ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് തുടര്‍ച്ചയായി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കികൊണ്ടിരിക്കുകയാണ്. കാന്‍വാസ് സീരീസില്‍ പെട്ട യുണൈറ്റ്, എന്‍ഗേജ് എന്നീ ബഡ്ജറ്റ് ഫോണുകള്‍ക്കു പിന്നാലെ പുതിയൊരു ഫോണ്‍ കൂടി ഇപ്പോള്‍ അവതരിപ്പിക്കുകയാണ് കമ്പനി. കാന്‍വാസ് എന്റൈസ്...

കാന്‍വാസ് എന്റൈസ് A105; മൈക്രോമാകസില്‍ നിന്ന് മറ്റൊരു ബഡ്ജറ്റ്  ഫോണ്‍

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണിന് യുണൈറ്റ്, എന്‍ഗേജ് ഫോണുകള്‍ക്കു സമാനമായി 6,999 രൂപയാണ് വില. കമ്പനിയുടെ ഔദ്യോഗിക സൈറ്റിനു പുറമെ ഹോംഷോപ് 18-ലും ഫോണ്‍ ലഭ്യമാണ്.

കാന്‍വാസ് എന്റൈസ് A105-ന്റെ പ്രത്യേകതകള്‍

5 ഇഞ്ച് WVGA ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ്, 5 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി ഫ്രണ്ട് ക്യാമറ, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം തുടങ്ങിയവ സപ്പോര്‍ട് ചെയ്യും.

1900 mAh ആണ് ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot