ഫുള്‍ HD ഡിസ്‌പ്ലെയുമായി മൈേക്രാമാക്‌സ് കാന്‍വാസ് ഗോര്‍ഡ് A300; വില 23,999 രൂപ

Posted By:

അടുത്തകാലത്തായി താഴ്ന്ന ശ്രേണിയില്‍ പെട്ട ഫോണുകളാണ് മൈക്രോമാക്‌സ് കൂടുതലായി പുറത്തിറക്കിയത്. യുണൈറ്റ് 2, കാന്‍വാസ് എന്‍ഗേജ് തുടങ്ങിയവ ഉദാഹരണം. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം കമ്പനി ഇയര്‍ന്ന ശ്രേണിയില്‍ പെട്ട ഒരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു.

ഫുള്‍ HD ഡിസ്‌പ്ലെയുമായി മൈേക്രാമാക്‌സ് കാന്‍വാസ് ഗോര്‍ഡ് A300

കാന്‍വാസ് ഗോള്‍ഡ് A300 എന്നു പേരിട്ടിരിക്കുന്ന ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഫോണിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇന്‍ഫിബീമില്‍ 23,999 രൂപയാണ് വില. സ്വര്‍ണ നിറത്തിലുള്ള ഫോണ്‍ ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്തിട്ടില്ല.

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 2 GHz ഒക്റ്റകോര്‍ മീഡിയ ടെക് MT6592T പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ 16 എം.പി. പ്രൈമറി ക്യാമറയാണ് ഉള്ളത്. ഫ്രണ്ട് ക്യാമറ 5 എം.പി.

32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 3 ജി HSPA+, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 2300 mAh ബാറ്ററി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot