ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുമായി റഷ്യയില്‍ മൈക്രോമാക്‌സിന്റെ അരങ്ങേറ്റം

Posted By:

ഒരു പിപണിയിലേക്ക് ആദ്യമായി രംഗപ്രവേശം ചെയ്യുമ്പോള്‍ മികച്ച ഒരു ഉത്പന്നം തന്നെ നല്‍കണം. എങ്കിലേ പിടിച്ചുനില്‍ക്കാന്‍ കഴിയു. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ചെയ്തതും ഇതുതന്നെ. റഷ്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് കഴിഞ്ഞ ദിവസം കാലെടുത്തുവച്ച മൈക്രോമാക്‌സ് ഒരു ഒക്റ്റാകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുമായാണ് മത്സരത്തിനിറങ്ങിയിരിക്കുന്നതും. അതും ഇന്ത്യയില്‍ പോലും ലോഞ്ച് ചെയ്യുന്നതിനു മുമ്പ്.

ഒക്റ്റകോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണുമായി റഷ്യയില്‍ മൈക്രോമാക്‌സ്

കമ്പനി ഇതുവരെ ഔദ്യോഗികമായി ഫോണിനെ കുറിച്ച് അറിയിച്ചിട്ടില്ലെങ്കിലും മൈക്രോമാക്‌സ് ലീക്‌സറ്റര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകള്‍ ആണ് ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. 16 മെഗാപികസല്‍ ക്യാമറയും ഒക്റ്റകോര്‍ പ്രൊസസറുമുള്ള മൈക്രോമാക്‌സിന്റെ ആദ്യ സ്മാര്‍ട്‌ഫോണാണ് ഇത്. തീര്‍ത്തും വ്യത്യസ്തമായ രൂപകല്‍പനയാണ് ഫോണിനുള്ളത്. സ്വര്‍ണ നിറത്തിലുള്ള മെറ്റാലിക് കവറിംഗ് ആണ് വശങ്ങളിലുള്ളത്. റഷ്യയില്‍ ലോഞ്ച് ചെയ്‌തെങ്കിലും ഇന്ത്യയില്‍ എന്നുമുതലാണ് ഫോണ്‍ ലഭിക്കുക എന്നകാര്യം മൈക്രോമാക്‌സ് അറിയിച്ചിട്ടില്ല.

ഫോണിന്റെ മറ്റു പ്രത്യേകതകള്‍

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആയിരിക്കും ഒ.എസ്. എന്നാണ് കരുതിയിരുന്നതെങ്കിലും അത് നല്‍കാന്‍ മൈക്രോമാക്‌സ് തയാറായിട്ടില്ല. അതേസമയം താമസിയാതെതന്നെ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ 2 GHz ഒക്റ്റ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി (വികസിപ്പിക്കാന്‍ കഴിയില്ല), 16 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റു പ്രത്യേകതകള്‍. ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2350 mAh ആണ് ബാറ്ററി.

ഫോണിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇന്ത്യയില്‍ 20000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് അറിയുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot