മൈക്രോമാക്‌സ് കാന്‍വാസ് L A108; പ്രധാന എതിരാളികള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് മൈക്രോമാക്‌സ്. ഇപ്പോള്‍ തന്നെ മറ്റ് ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളേക്കാള്‍ ബഹുദൂരം മുന്നിലായ കമ്പനി 2014-ല്‍ കുറെ മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ എത്തിക്കുകയുണ്ടായി.

മോട്ടറോളയുടെ മോട്ടോ E യെ നേരിടാനായി അവതരിപ്പിച്ച യുണൈറ്റ് 2, കാന്‍വാസ് എന്റൈസ് തുടങ്ങിയവ ഉദാഹരണമാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ തരംഗമായി മാറിയ ചൈനീസ് ഹാന്‍ഡ്‌സെറ്റായ ഷിയോമി Mi3 യെ നേരിടാന്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

കാന്‍വാസ് L A108. 5.5 ഇഞ്ച് IPS ഡിസ്‌പ്ലെ, 960-540 പിക്‌സല്‍ റെസല്യൂഷന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുൃവല്‍ സിം, 2350 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

എന്തായാലും കാന്‍വാസ് L A108-ന് കടുത്ത മത്സരം നേരടേണ്ടിവരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെ സാങ്കേതികമായി എല്ലാ കാര്യങ്ങളിലും രണ്ടുഫോണുകളും ഒരുപോലെയാണ്. ക്യാമറയും റാമുമെല്ലാം തുല്യം. എന്നാല്‍ കാന്‍വാസ് L ബാറ്ററിയുടെ കാര്യത്തില്‍ അല്‍പം മുന്നിലാണ്. 2350 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സോളൊ Q900S -ല്‍ ആവട്ടെ 1800 mAh ബാറ്ററിയും.

 

രണ്ടു ഫോണിലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ആണ് ഒ.എസ്. എന്നാല്‍ സ്‌ക്രീന്‍ സൈസിന്റെ കാര്യത്തില്‍ കാന്‍വാസ് L മികച്ചുനില്‍ക്കും. 5.5 ഇഞ്ച്. ഗാലക്‌സി കോര്‍ 2 ഡ്യുയോസിനാവട്ടെ 4.5 ഇഞ്ച് ആണ് ഉള്ളത്. ക്യാമറയുടെ കാര്യത്തിലും കാന്‍വാസ് L മികച്ചതാണ്. 8 എം.പി പ്രൈമറി ക്യാമറയുള്ളപ്പോള്‍ ഗാലക്‌സി കോര്‍ 2 ഡ്യുയോസില്‍ 5 എം.പി പ്രൈമറി ക്യാമറയാണ്. എന്നാല്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുടെ കാര്യത്തില്‍ ഗാലക്‌സി ഫോണ്‍ മികച്ചുനില്‍ക്കുന്നു. കാന്‍വാസ് L ലെ 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിക്കു പകരം ഗാലക്‌സിയില്‍ 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി ആണ്.

 

മൈക്രോമാക്‌സിന്റെ തന്നെ കാന്‍വാസ് HD പ്ലസ് A190 ആണ് കാന്‍വാസ് L ന് വെല്ലുവിളിയാവുന്ന മറ്റൊരു ഫോണ്‍. ഹെക്‌സ കോര്‍ പ്രൊസസര്‍ ഉള്‍പ്പെടെ സാങ്കേതികമായി കാന്‍വാസ് HD പ്ലസ് കാന്‍വാസ് L നെക്കാള്‍ മികച്ചു നില്‍ക്കുന്നു. എന്നാല്‍ സ്‌ക്രീന്‍ സൈസില്‍ കാന്‍വാസ് L ആണ് മുന്‍പില്‍.

 

റാം മാറ്റിനര്‍ത്തിയാല്‍ കാന്‍വാസ് L -നു സമാനമായ ഫീച്ചറുകളാണ് കാര്‍ബണ്‍ ടൈറ്റാനിയം S3 ക്കുള്ളത്. കാന്‍വാസ് L-ല്‍ 1 ജി.ബി റാം ഉള്ളപ്പോള്‍ ടൈറ്റാനിയം S3 യില്‍ 512 എം.ബി റാം ആണ് ഉള്ളത്.

 

മറ്റു ഫോണുകളില്‍ നിന്നു വ്യത്യസ്തമായി എല്ലാ മേഘലകളിലും കാന്‍വാസ് L നെ മറികടക്കുന്ന ഫോണാണ് ഷിയോമി Mi3. ഉയര്‍ന്ന സ്‌ക്രീന്‍ റെസല്യൂഷന്‍, കരുത്തുള്ള പ്രൊസസര്‍, ക്യാമറ, റാം എന്നിവയിലെല്ലാം Mi3 കാന്‍വാസ് L നെക്കാള്‍ മികച്ചു നില്‍ക്കും. എന്നാല്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയില്ല എന്നതുമാത്രമാണ് ഷിയോമി Mi3 യുടെ പോരായ്മ.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax Canvas L A108 Vs Top 5 Potential Smartphone Rivals, Micromax Launched Canvas L Smartphone, Top 5 Rivals of canvas L, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot