മൈക്രോമാക്‌സ് കാന്‍വാസ് mAd A94; പരസ്യം കണ്ടാല്‍ പണം നല്‍കുന്ന സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. കാന്‍വാസ് mAd A94 എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്‌ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത പരസ്യം കാണുന്നതിന് കമ്പനി ഉപയോക്താവിന് പണം നല്‍കുമെന്നതാണ്.

പരസ്യം കണ്ടാല്‍ പണം നല്‍കും...മൈക്രോമാക്‌സിന്റെ പുതിയ ഫോണ്‍

നിലവില്‍ മൈക്രോമാക്‌സ് സോഷ്യല്‍ മീഡിയകളില്‍ ഒരു മത്സരം ആരംഭിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ കണ്ട് അത് ഏതു ബ്രാന്‍ഡിന്റേതാണെന്നു പറയുകയാണ് മാഡ് എബൗട് ആഡ്‌സ് എന്നു പേരിട്ടിരിക്കുന്ന മത്സരത്തിലൂടെ ചെയ്യേണ്ടത്. മൈക്രോമാക്‌സിന്റെ പുതിയ ഫോണില്‍ ഇതൊരു സര്‍വീസ് ആയി അവതരിപ്പിക്കുമെന്നാണ് വിവിധ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അതോടെ പരസ്യം കണ്ട് ശരിയുത്തരം നല്‍കുന്ന ഉപയോക്തായിന് പണം ലഭിക്കും.

എന്നാല്‍ ഏതു രീതിയില്‍ ആയിരിക്കും പണം നല്‍കുക എന്നോ മറ്റു കാര്യങ്ങളോ വ്യക്തമല്ല. അഭ്യൂഹങ്ങളനുസരിച്ച് 7,499 രൂപയായിരിക്കും ഫോണിന്റെ വില.

4.5 ഇഞ്ച് ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയായിരിക്കും സാങ്കേതികമായ പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot