മൈക്രോമാക്‌സ് കാന്‍വാസ് സീരീസില്‍ ഉടന്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ്

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് അടുത്ത കാലത്തായി വിപണിയില്‍ ശക്തമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് പ്രാപ്തമായ വിലയില്‍ മികച്ച ഫോണുകള്‍ നല്‍കുന്നു എന്നതാണ്‌മൈക്രോമാക്‌സിന്റെ വിജയ രഹസ്യം.

 
മൈക്രോമാക്‌സ് കാന്‍വാസ് സീരീസില്‍ ഉടന്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ്

മത്സരത്തിന് ആക്കം കൂട്ടി ഇപ്പോള്‍ കാന്‍വാസ് സീരീസില്‍ പെട്ട ഫോണുകളില്‍ ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി. MMXNewscaster ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റ് ലഭ്യമാവുന്ന 15 കാന്‍വാസ് ഫോണുകളുടെ പട്ടികയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

<blockquote class="twitter-tweet blockquote" lang="en"><p>New Year KitKat Surprise! ETA unspecified. <a href="https://twitter.com/search?q=%23SurpriseCANGiftHappiness&src=hash">#SurpriseCANGiftHappiness</a> <a href="http://t.co/w5IcQLpe4v">pic.twitter.com/w5IcQLpe4v</a></p>— @MMXNewscaster (@MMXNewscaster) <a href="https://twitter.com/MMXNewscaster/statuses/417195888402898945">December 29, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

ഏതാനും മാസം മുമ്പ് തെരഞ്ഞെടുത്ത മോഡലുകളില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ അപ്‌ഡേറ്റ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നുവെങ്കിലും അത് നടപ്പിലായില്ല. എന്നാല്‍ ഇത്തവണ അതുപോലെ ആയിരിക്കില്ല കാര്യങ്ങള്‍ എന്നാണ് അറിയുന്നത്.

ജനുവരി ഒന്നു മുതല്‍ അപ്‌ഡേറ്റ് ലഭ്യമാവുമെന്നാണ് ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പട്ടികയില്‍ പറയുന്ന 15 ഫോണുകള്‍ക്കും അപ്‌ഡേറ്റ് ലഭിക്കാനിടയില്ല. മൈക്രോമാക്‌സ് കാന്‍വാസ് A250, A240, A210, A200, A117, A116, A116i, A115, A114, A113, A111, A110Q, A110, A101, A100 എന്നിവയ്ക്ക് കിറ്റ്കാറ്റ് ലഭിക്കുമെന്നാണ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

എങ്കിലും മൈമക്രാമാക്‌സ് ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X