മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ഇന്ത്യയിലും; ഏറ്റവും മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

മൈക്രോമാക്‌സ് ഇതുവരെ കാണാത്ത വളര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍. ഹോളിവുഡ് സൂപ്പര്‍താരം ഹഗ് ജാക്ക്മാനെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചതും യൂറോപ്പിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്.

മിതമായ വിലയില്‍ ലഭിക്കുന്ന പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്‌ഫോണ്‍ എന്നതാണ് മൈക്രോമാക്‌സിനെ പ്രിയപ്പെട്ടതാക്കുന്നത്. ഏറ്റവും ഒടുവില്‍ കമ്പനി ലോഞ്ച് ചെയ്ത കാന്‍വാസ് ടര്‍ബോ A250 ഇതിന് മികച്ച ഉദാഹരണമാണ്.

2 ജി.ബി. റാമും ഫുള്‍ HD ഡിസ്‌പ്ലെയുമുള്ള ഫോണ്‍ നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ലഭ്യമാകുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകളാണ് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

മൈക്രോമാക്‌സ് ടര്‍ബോ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതിലേക്ക് കടക്കും മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം.

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ HD സി.ജി.എസ്. IPS ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലിബീന്‍ ഒ.എസ്., 1.5 GHz ക്വാഡ് കോര്‍ മീഡിയടെക് MT6589T പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ ലൈറ്റ് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, മാഗ്നറ്റിക് സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകളുണ്ട്.

LED ഫ് ളാഷോടു കൂടിയ 13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയും ടര്‍ബോയുടെ പ്രത്യേകതകളാണ്. 3 ജി, HSPA+, വൈ-ഫൈ, ബ്ലുടൂത്ത് 4.0, aGPS എന്നിവയും ഉണ്ട്.

16 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഡ്യുവല്‍ സിം ഫോണിന് പൂര്‍ണമായും അലുമിനിയത്തില്‍ തീര്‍ത്ത കെയ്‌സാണുള്ളത്. 2000 mAh ബാറ്ററിയും.

ഫോണ്‍ ലഭ്യമാകുന്ന മികച്ച ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോ ഇന്ത്യയിലും; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot