മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോയില്‍ 13 എം.പി. ക്യാമറ?...

By Bijesh
|

കഴിഞ്ഞ ദിവസമാണ് ഹോളിവുഡ് സൂപ്പര്‍താരം ഹഗ് ജാക്ക്മാനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ച് മൈക്രോമാക്‌സ് എല്ലാവരേയും ഞെട്ടിച്ചത്. അതിനു പിന്നാലെ കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ കാന്‍വാസ് ടര്‍ബോയുടെ സ്‌പെസിഫിക്കേഷന്‍സ് ഓണ്‍ലൈനില്‍ പരസ്യമായി.

 

MMXന്യൂസ്‌കാസ്റ്റര്‍ ആണ് ടര്‍ബോയുടേതെന്നു പറയുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയത്. ഫോണിന് LED ഫ് ളാഷോടു കൂടിയ 13 എം.പി. ക്യാമറ ഉണ്ടാവുമെന്നാണ് ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റില്‍ കൊടുത്തിട്ടില്ലെങ്കിലും ഫോണിനെ കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ ഇപ്പോള്‍തന്നെ പ്രചരിക്കുന്നുണ്ട്.

മൈക്രോമാക്‌സ് ടര്‍ബോ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

5 ഇഞ്ച് ഫുള്‍ HD സ്‌ക്രീന്‍ ആയിരിക്കും ഫോണിനുണ്ടാവുക എന്നതാണ് അതില്‍ പ്രധാനം. 5 എം.പി. ഫ്രണ്ട് ഫേസിംഗ് ക്യാമറ, ഡ്യുവല്‍ സിം എന്നിവയുള്ള ഫോണില്‍ MT6589T ചിപ്‌സെറ്റും 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസറുമാണ് ഉണ്ടാവുക എന്നും പറയപ്പെടുന്നു.

1 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട് എന്നിവയും ആന്‍ഡ്രോയ്ഡ് 4.2 ഒ.എസും ഉണ്ടാവുമെന്നും സംസാരമുണ്ട്.

അതേസമയം വില സംബന്ധിച്ചോ ഫോണ്‍ എന്ന് വിപണിയിലിറങ്ങുമെന്നതു സംബന്ധിച്ചോ യാതൊരു വിവരവും ലഭ്യമല്ല. എങ്കിലും 22000 രൂപയോളമായിരിക്കും വില എന്നാണ് കരുതുന്നത്.

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

#1

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ ആയിരിക്കും ഫോണിനെന്നാണ് കരുതുന്നത്.

 

#2

#2

13 എം.പി. പ്രൈമറി ക്യാമറയായിരിക്കും ഫോണിനുണ്ടാവുക. 5 എം.പി. ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും.

 

#3

#3

LED ഫ് ളാഷും ഓട്ടോഫോക്കസ് സംവിധാനവും ഉള്ളതായിരിക്കും ക്യാമറ

 

#4
 

#4

1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസറും 1 ജി.ബി. റാമും ഉണ്ടായിരിക്കും.

 

#5

#5

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും.

 

മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബോയില്‍ 13 എം.പി. ക്യാമറ?...
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X