മൈക്രോമാക്‌സ് വിന്‍ഡോസ് ഫോണ്‍; ഒറ്റനോട്ടത്തില്‍ ഇങ്ങനെ...

Posted By:

മൈക്രോമാക്‌സ് അവരുടെ ആദ്യ വിന്‍ഡോസ് ഫോണ്‍ ഇന്നലെയാണ് ലോഞ്ച് ചെയ്തത്. കാന്‍വാസ് വിന്‍ W121, കാന്‍വാസ് വിന്‍ W092 എന്നിവയാണ് അത്. 9500 രൂപയും 6500 രൂപയുമാണ് രണ്ടുഫോണുകള്‍ക്കും യഥാക്രമം വില.

ഇതില്‍ വില കൂടുതലുള്ള കാന്‍വാസ് വിന്‍ W121 ആണ് സാങ്കേതികമായി കൂടുതല്‍ മികച്ചു നില്‍ക്കുന്നത്. 5 ഇഞ്ച് HD ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് കാന്‍വാസ് വിന്‍ W121 ന്റെ പ്രത്യേകതകള്‍.

അടുത്തമാസം മാത്രമേ ഫോണ്‍ വിപണിയില്‍ എത്തുവെങ്കിലും ലോഞ്ചിംഗ് ചടങ്ങിനിടെ അല്‍പസമയം ഫോണ്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഫോണിന്റെ പ്രധാനപ്പെട്ട ചില ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10,000 രൂപയില്‍ താഴെ വിലയുള്ള ഫോണാണ് കാന്‍വാസ് വിന്‍ W121 എന്ന് ആരും പറയില്ല. മെറ്റല്‍ ഫ്രേമും അറ്റങ്ങള്‍ വളഞ്ഞതും മെലിഞ്ഞതുമായ രൂപവും ഉയര്‍ന്ന ക്ലാസില്‍പെട്ട ഫോണിന്റെ ഭാവം നല്‍കുന്നുണ്ട്. പിന്‍വശത്തുള്ള ലെതര്‍ കവര്‍ ഗാലക്‌സി നോട് 3 യിലേതിനു സമാനമാണ്. പിന്‍വശത്തെ ക്യാമറ അല്‍പം പുറത്തേക്ക് തള്ളിനില്‍ക്കുന്നുണ്ട്. വലതുവശത്ത് പവര്‍ബട്ടണും ഇടതുവശത്ത് വോള്യം ബട്ടണും പ്രതിഷ്ഠിച്ചിരിക്കുന്നു.

 

 

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് HD IPS ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. മികച്ച തെളിമയും വ്യൂവിംഗ് ആംഗിളുമാണ് ഇത് നല്‍കുന്നത്. വിനഡോസ് ഫോണ്‍ 8.1 ഒ.എസിന്റെ ഫീച്ചറുകളിലൊന്നായ ബ്ലാക്തീം കൂടുതല്‍ മികവു നല്‍കുന്നു.

 

 

ഡ്യുവല്‍ മൈക്രോ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണാണ് കാന്‍വാസ് വിന്‍ W121. ഓരോ സിമ്മിനും പ്രത്യേകം കോള്‍ ലോഗ്, സ്പീഡ് ഡയല്‍ സെറ്റിംഗ്, മെസേജ് ലോഗ് എന്നിവ സെറ്റ് ചെയ്യാം. സാധാരണ രീതിയില്‍ രണ്ടും ഒരുമിച്ചാക്കാനും സാധിക്കും.

 

 

1.2 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്‌കോര്‍ പ്രൊസസറും 1 ജി.ബി. റാമും മികച്ച വേഗത നല്‍കും. 8 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. 32 ജി.ബി. വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

 

 

LED ഫ് ളാഷോടു കൂടിയ 8 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. പിന്‍വശത്തെ ക്യാമറയില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ക്വാളിറ്റിയാണ് ഉള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും നല്ല ചിത്രങ്ങള്‍ ലഭിക്കും. അതേസമയം ഫ്രണ്ട് ക്യാമറ അത്ര മികച്ചതല്ല. എങ്കിലും വീഡിയോ കോളുകള്‍ സാധ്യമാക്കാം.

 

 

വിന്‍ഡോസ്‌ഫോണിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളോട് കിടപിടിക്കാനുള്ള സംവിധാനങ്ങള്‍ ിതിനുണ്ട്.

 

 

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏക വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസുള്ള ഫാണ്‍ നോകിയയുടെ ലൂമിയ 630 ആണ്. 11,500 രൂപയാണ് ഈ ഫോണിന്റെ ഡ്യുവല്‍ സിം വേരിയന്റിനു വില. അതുമായി താരതമ്യം ചെയ്താല്‍ മൈക്രോമാക്‌സ് ഫോണിന് വില കുറവാണ്. 9,500 രൂപ മാത്രം. മാത്രമല്ല, ഡിസ്‌പ്ലെ, റാം എന്നിവയുടെ കാര്യത്തില്‍ കാന്‍വാസ് വിന്‍ W121 തന്നെയാണ് മികച്ചു നില്‍ക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot