വിൻഡോസ് ഫോണുമായി മൈ​​േക്രാമാക്സും

Posted By:

വിൻഡോസ് ഫോൺ നിർമാണത്തിനായി വിവിധ ഇന്ത്യൻ ഹാൻഡ് സെറ്റ് നിർമാതാക്കളുമായി സഹകരിക്കുമെന്ന് ഈ വർഷം ആദ്യം മൈ​േക്രാസോഫ്റ്റ് അറിയിച്ചിരുന്നു. അതിനു പിന്നാലെ മൈ​േക്രാമാക്സുമായി ചേർന്ന് വിൻഡോസ് ഫോൺ പുറത്തിറക്കുന്നതായി മൈ​േക്രാസോഫ്റ്റ് അറിയിച്ചു.

ഈ മാസം അവസാനമോ മെയ് ആദ്യ​മോ മൈ​േക്രാമാക്സിന്റെ വിൻഡോസ് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൈ​േക്രാസോഫ്റ്റിന്റെ ബിൽഡ് കോൺഫ്രൻസിൽ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഫോണിന്റെ വിലയോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

വിൻഡോസ് ഫോണുമായി മൈ​​േക്രാമാക്സും

ആപ്പിളിന്റെ സിരി, ഗൂഗിളിന്റെ ഗൂഗിൾ നൗ എന്നീ വർച്വൽ അസിസ്റ്റന്റിനു വെല്ലുവിളിയായി മൈ​േക്രാംസോഫ്റ്റ് അവതരിപ്പിച്ച കോർടന എന്ന വേയ്സ് അസിസ്റ്റന്റാണ് വിൻഡോസ് ഫോണിൽ കാണാൻ ​പോകുന്ന പ്രധാന സവിശേഷത. സിരിയുടേയും ഗൂഗിൾ സൗവിന്റേയും ഗുണങ്ങൾ ഒരുമിച്ചു നചർന്ന സംവിധാനമാണ് ഇത്.

എന്തായാലും ഏറെ വൈകാതെ മൈ​േക്രാമാക്സിന്റെ വിൻഡോസ് ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot